മാറഞ്ചേരി:പലിശക്കെതിരെ ഒരു പ്രദേശത്ത് ജനകീയ വിപ്ലവം തീർത്ത് കുടുംബങ്ങൾക്ക് തണലായി മാറിയ തണൽ വെൽഫയർ സൊസൈറ്റിയുടെ 16-ാം വാർഷിക സമ്മേളനത്തിന് വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.മെയ് ആദ്യവാരത്തിൽ നടത്തുന്ന വാർഷികത്തിൻ്റെ പ്രവർത്തന പരിപാടികൾ തണൽ പ്രസിഡൻ് എ.അബ്ദുൾ ലത്തീഫ് വിശദീകരിച്ചു.വെൽഫയർ പാർട്ടി പഞ്ചായത്ത് പ്രസിഡൻ്റ് എ. മൻസൂർ റഹ്മാർ ഉദ്ഘാടനം ചെയ്തു.ചിറ്റാറയിൽ കുഞ്ഞു ,പി. അബ്ദുസ്സമദ്, കെ.വി. മുഹമ്മദ്, യു സാലിഹ്, അബ്ദു കുഞ്ഞിമോൻ,സുബൈദ ടീച്ചർ, ബേബി പാൽ,റീന ടീച്ചർ എന്നിവർ പ്രസംഗിച്ചു.സ്വാഗത സംഘം ഭാരവാഹികളായി താഴെ പറയുന്നവരെ തെരത്തെടുത്തു.എ. അബ്ദുൾ ലത്തീഫ് (ചെയർമാൻ)എ. മൻസൂർ ( വൈ. ചെയർമാൻ) ബേബിപാൽ ( ജനറൽ കൺവീനർ) സുബൈദ ടീച്ചർ (കൺവീനർ)റീന ടീച്ചർ (കലാ മത്സരങ്ങൾ) ആരിഫ വടമുക്ക് (കായിക മത്സരം) റജീന നാസർ (രചനാ മത്സരങ്ങൾ) റംഷിയ(ബാല സഭാ മത്സരങ്ങൾ) ഹൈറുന്നിസ , റസീന ( വളണ്ടിയർ വിഭാഗം) ജാബിറ (ഭക്ഷണം) തുടങ്ങിയവരെ തെരഞ്ഞെടുത്തു.നൂറ്റി ഒന്ന് പേരടങ്ങുന്ന സ്വാഗത സംഘത്തിന് രൂപം നൽകി.