ചങ്ങരംകുളം:പന്താവൂർ മണക്കടവത്ത് പനങ്കയത്തിൽ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം വിപുലമായി ആഘോഷിച്ചു.ക്ഷേത്രം തന്ത്രി കക്കാട് വാസുദേവൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ കലശ പൂജ,ഗുരുതി,സർപ്പപൂജ തുടങ്ങി വിശേഷാൽ പൂജകൾ നടന്നു. ക്ഷേത്രം മേൽശാന്തി പെരിന്തൽമണ്ണ പതിയിൽ മന പരമേശ്വരൻ നമ്പൂതിരി പൂജകൾക്ക് നേതൃത്വം നൽകി.അന്നദാനത്തിൽ നിരവധി പേർ പങ്കെടുത്തു.വൈകിട്ട് ടി.കൃഷ്ണൻ നായർ ഗുരുസ്വാമിയുടെ നേതൃത്വത്തിൽ സർവൈശ്വര്യ പൂജ നടന്നു. ചുറ്റുവിളക്കും നടന്നു.കലവറ നിറക്കൽ ചടങ്ങ് ചലച്ചിത്ര പിന്നണിഗായകൻ എടപ്പാൾ വിശ്വനാഥ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.











