ചങ്ങരംകുളം:വളയംകുളം ഇസ്ലാഹി അസോസിയേഷൻ കീഴിൽ നടത്തിവരുന്ന ഓർഫൻ കെയർ സ്കീംന്റെ പ്രതിമാസ സംഗമം ഹരിയാലി ഫൌണ്ടേഷൻ ചെയർമാൻ അഡ്വക്കേറ്റ് ബക്കർ പുറങ് ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ ചെയർമാൻ പി പി എം അഷ്റഫ് അധ്യക്ഷത വഹിച്ചു.കെ വി മുഹമ്മദ് മൗലവി ആഷിക് അസ്ഹരി എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സ് എടുത്തു.മുഹമ്മദാലി പഞ്ചമി എം അബ്ബാസ് അലി എന്നിവർ ആശംസ പ്രസംഗം നടത്തി.