കൊച്ചി: കളമശ്ശേരി ഗവൺമെന്റ് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ. കാസർകോട് ഹൊസ്ദുർഗ് സ്വദേശി അമ്പിളിയെയാണ് (24) ഹോസ്റ്റൽ മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. കളമശ്ശേരി ഗവൺമെന്റ് മെഡിക്കൽ കോളേജിലെ മൂന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിനിയാണ് അമ്പിളി. ഹോസ്റ്റലിലെ സഹപാഠികളാണ് അമ്പിളിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. കാസർകോട് ഹൊസ്ദുർഗ ഉദിനൂർ തടിയൻകോവൽ പുതിയപുരയിൽ പി പി ചന്ദ്രന്റെയും ഗീതയുടെയും മകളാണ്. മരണകാരണം വ്യക്തമായിട്ടില്ല. അമ്പിളി ഇതിന് മുൻപും രണ്ടുതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്നാണ് വിവരം. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.