ചങ്ങരംകുളം:കോക്കൂര്‍ സ്വദേശിയായ യുവാവ് തൃശ്ശൂരില്‍ ബൈക്ക് അപകടത്തില്‍ മരിച്ചു.കോക്കൂർ ക്ഷേത്രത്തിന് സമീപത്ത് താമസിക്കുന്ന കൈതവളപ്പിൽ അസീസ് എന്നവരുടെ മകൻ ബിലാൽ(21) ആണ് മരിച്ചത്.ഞായറാഴ്ച പുലര്‍ച്ചെയാണ് ബിലാല്‍ സുഹൃത്തുക്കള്‍ക്കൊപ്പം വാല്‍പാറയിലേക്ക് പുറപ്പെട്ടത്.പുലര്‍ച്ചെ 5 മണിയോടെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് റോഡില്‍ വച്ച് ബിലാല്‍ സഞ്ചരിച്ച ബൈക്ക് ലോറിയിലിടിച്ചാണ് അപകടം .ഗുരുതരമായി പരിക്കേറ്റ ബിലാലിനെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകിയിട്ട് മൂന്നരയോടെ മരണം സംഭവിക്കുകയായിരുന്നു.മരിച്ച ബിലാല്‍ ചങ്ങരംകുളത്ത് കിരണ്‍ സ്റ്റുഡിയോയില്‍ ജീവനക്കാരനാണ്.മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം തിങ്കളാഴ്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും