• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, June 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Highlights

വിവാദ മലപ്പുറം പരാമർശത്തിൽ വിശദീകരണവുമായി വെള്ളാപ്പള്ളി; ‘വിവരിച്ചത് സമുദായത്തിൻ്റെ പിന്നോക്കാവസ്ഥ’

cntv team by cntv team
April 6, 2025
in Highlights, Kerala
A A
വിവാദ മലപ്പുറം പരാമർശത്തിൽ വിശദീകരണവുമായി വെള്ളാപ്പള്ളി; ‘വിവരിച്ചത് സമുദായത്തിൻ്റെ പിന്നോക്കാവസ്ഥ’
0
SHARES
332
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മലപ്പുറം: വിവാദ മലപ്പുറം പരാമർശത്തിൽ വിശദീകരണവുമായി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തൻ്റെ പ്രസം​ഗത്തിൻ്റെ ഒരു ഭാ​ഗം അടർത്തിയെടുത്ത് പ്രചരിപ്പിക്കുകയാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. സമുദായത്തിൻ്റെ പിന്നോക്കാവസ്ഥയാണ് വിവരിച്ചതെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമർശത്തിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പരാമർശത്തിൽ വിശദീകരണവുമായി വെള്ളാപ്പള്ളി രം​ഗത്തെത്തിയിരിക്കുന്നത്. പറഞ്ഞതിൽ ഒരു വാക്കുപോലും പിൻവലിക്കാനില്ല. ശ്രീനാരായണീയർക്ക് മലപ്പുറത്ത് പിന്നോക്കാവസ്ഥയാണ് എന്നാണ് പറഞ്ഞത്. ലീ​ഗിലെ സമ്പന്നരാണ് മലപ്പുറത്തെ വിദ്യാഭ്യാസ മേഖല നിയന്ത്രിക്കുന്നതെന്നും തന്നെ വർഗീയ വാദിയാക്കാനാണ് ശ്രമമെന്നും വെള്ളാപ്പള്ളി പറഞ്ഞു. വെള്ളാപ്പള്ളിക്കെതിരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്. വിവിധ രാഷ്ട്രീയ പാർട്ടികളിലെ നേതാക്കൾ വെള്ളാപ്പള്ളിയെ വിമർശിച്ചു. കേരളം കൂടുതൽ വർഗീയമാകുന്നുവെന്ന് കെപിസിസി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. സ്വാമി വിവേകാനന്ദൻ ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ, ഭ്രാന്താലയത്തിന് പകരം അതിനെക്കാൾ ക്രൂരമായ വാക്ക് ഉപയോഗിച്ചേനെയെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ന്യൂനപക്ഷങ്ങളും അസംതൃപ്തർ, എല്ലാവർക്കും അന്യതാബോധം ഉണ്ടായിരിക്കുന്നുവെന്നും പറഞ്‍ഞ മുല്ലപ്പള്ളി വെള്ളാപ്പള്ളി നടേശന്റെ മലപ്പുറം പരാമർശത്തെ അദ്ദേഹം അപലപിച്ചു. എസ്എൻഡിപി ജനറൽ  സെക്രട്ടറി ശ്രീനാരായണ ഗുരുദേവന പഠിക്കണം. വെള്ളാപ്പള്ളിയുടെ ആദ്യത്തെ പ്രസ്താവനയല്ല ഇത്. എല്ലാ സമയത്തും വെള്ളാപ്പള്ളിയുടെ പ്രസ്താവനകൾ വിഭാഗീയതയെ തുണയ്ക്കുന്നതാണ്. ശ്രീനാരായണഗുരു കാണിച്ച വഴിയിലൂടെ പോകാൻ വെള്ളാപ്പള്ളി തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

മലപ്പുറത്തിനെതിരെ രൂക്ഷ പരാമർശവുമായി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കഴിഞ്ഞ ദിവസം രംഗത്ത് വിന്നിരുന്നു. പേടിച്ചും ശ്വാസ വായു കിട്ടാതെയുമാണ് മലപ്പുറത്ത് ഒരു വിഭാഗം ജീവിക്കുന്നത് എന്നാണ് വെള്ളാപ്പള്ളി നടേശൻ പറഞ്ഞത്. മലപ്പുറം ഒരു പ്രത്യേക രാജ്യമാണെന്നും അദ്ദേഹം കളിയാക്കി. ചുങ്കത്തറയിലെ പൊതു പരിപാടിയിലായിരുന്നു വെള്ളാപ്പള്ളിയുടെ പരാമർശം.

Related Posts

ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്,​ പ്രമുഖ ബ്രാൻഡുകളുടെ പേരിൽ വ്യാജ സമ്മാന തട്ടിപ്പ് മുന്നറിയിപ്പ് നൽകി കേരളപൊലീസ്
Kerala

ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്,​ പ്രമുഖ ബ്രാൻഡുകളുടെ പേരിൽ വ്യാജ സമ്മാന തട്ടിപ്പ് മുന്നറിയിപ്പ് നൽകി കേരളപൊലീസ്

June 20, 2026
110
മാസശമ്പളം 30,​000 രൂപ,​ കുടുംബശ്രീയിൽ തൊഴിൽ അവസരം: ഓൺലൈനായി അപേക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ
Kerala

മാസശമ്പളം 30,​000 രൂപ,​ കുടുംബശ്രീയിൽ തൊഴിൽ അവസരം: ഓൺലൈനായി അപേക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

June 20, 2026
455
സംസ്ഥാനത്ത് നാല് ദിവസം കൂടി ഒറ്റപ്പെട്ട മഴ തുടരും; ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Kerala

സംസ്ഥാനത്ത് നാല് ദിവസം കൂടി ഒറ്റപ്പെട്ട മഴ തുടരും; ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

June 20, 2026
34
പിഎം ശ്രീയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് യൂത്ത് ലീഗ്; പ്രമേയം പാസാക്കി
Kerala

പിഎം ശ്രീയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് യൂത്ത് ലീഗ്; പ്രമേയം പാസാക്കി

June 20, 2026
115
രണ്ട് പൊലീസുകാരുടെ കാലുകൾ മുറിച്ചുമാറ്റി; അപകടം നടന്നത് ദേശീയപാതയോരത്തെ വാഹന പരിശോധനക്കിടെ
Kerala

രണ്ട് പൊലീസുകാരുടെ കാലുകൾ മുറിച്ചുമാറ്റി; അപകടം നടന്നത് ദേശീയപാതയോരത്തെ വാഹന പരിശോധനക്കിടെ

June 20, 2026
928
വളാഞ്ചേരി ദേശീയപാതയിൽ ബൈക്ക് അപകടം;കാസർഗോഡ് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം
Kerala

വളാഞ്ചേരി ദേശീയപാതയിൽ ബൈക്ക് അപകടം;കാസർഗോഡ് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

June 20, 2026
151
Next Post
20 മാസം ജയിലിൽ കിടന്നിട്ടുള്ള അരുൺകുമാർ, 3 മാസം ജയിലിൽ കിടന്നിട്ടുള്ള റിജിൽ; കോഴിക്കോട് എംഡിഎംഎയുമായി പിടിയിൽ

20 മാസം ജയിലിൽ കിടന്നിട്ടുള്ള അരുൺകുമാർ, 3 മാസം ജയിലിൽ കിടന്നിട്ടുള്ള റിജിൽ; കോഴിക്കോട് എംഡിഎംഎയുമായി പിടിയിൽ

Recent News

തൃശൂരിലെ അനാശാസ്യ കേന്ദ്രത്തിൽ കൊലപാതകം, 27 കാരൻ കൊല്ലപ്പെട്ടു; നാല് സ്ത്രീകളടക്കം ആറ് പേർ അറസ്റ്റിൽ

തൃശൂരിലെ അനാശാസ്യ കേന്ദ്രത്തിൽ കൊലപാതകം, 27 കാരൻ കൊല്ലപ്പെട്ടു; നാല് സ്ത്രീകളടക്കം ആറ് പേർ അറസ്റ്റിൽ

June 21, 2026
3
ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽകൂര തകർന്ന് വീണു; മുപ്പതിലധികം ആളുകൾ അവശിഷ്ടങ്ങൾക്കിടയിൽ, മഹാരാഷ്ട്രയിൽ 4 മരണം

ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽകൂര തകർന്ന് വീണു; മുപ്പതിലധികം ആളുകൾ അവശിഷ്ടങ്ങൾക്കിടയിൽ, മഹാരാഷ്ട്രയിൽ 4 മരണം

June 21, 2026
3
തെരുവ് നായകളുടെ ശല്ല്യം രൂക്ഷം’ചങ്ങരംകുളം ആലംകോട് 6 വയസുകാരനടക്കം മൂന്ന് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു

തെരുവ് നായകളുടെ ശല്ല്യം രൂക്ഷം’ചങ്ങരംകുളം ആലംകോട് 6 വയസുകാരനടക്കം മൂന്ന് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു

June 21, 2026
4
വിഴിഞ്ഞം തുറമുഖ തട്ടിപ്പ് കേസ് പ്രതി സിനിമാ താരങ്ങളെയും ചതിക്കുഴിയിൽ വീഴ്‌ത്താൻ ശ്രമിച്ചു; ദുരനുഭവം വെളിപ്പെടുത്തി നടി നേഹ സക്‌സേന

വിഴിഞ്ഞം തുറമുഖ തട്ടിപ്പ് കേസ് പ്രതി സിനിമാ താരങ്ങളെയും ചതിക്കുഴിയിൽ വീഴ്‌ത്താൻ ശ്രമിച്ചു; ദുരനുഭവം വെളിപ്പെടുത്തി നടി നേഹ സക്‌സേന

June 21, 2026
65
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025