• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ഗര്‍ഭഛിദ്രത്തിന് വ്യാജ രേഖയുണ്ടാക്കി; ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ സുകാന്തിനെതിരെ കൂടുതല്‍ തെളിവുകള്‍

cntv team by cntv team
April 5, 2025
in Kerala
A A
ഗര്‍ഭഛിദ്രത്തിന് വ്യാജ രേഖയുണ്ടാക്കി; ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ സുകാന്തിനെതിരെ കൂടുതല്‍ തെളിവുകള്‍
0
SHARES
502
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്തവളത്തിലെ ഐ ബി ഉദ്യോഗസ്ഥയുടെ മരണത്തിൽ സഹപ്രവർത്തകനും ഐബി ഉദ്യോഗസ്ഥനുമായ സുകാന്തിനെതിരെ കൂടുതൽ തെളിവുകൾ. സുകാന്ത് ഉദ്യോഗസ്ഥയെ ഗര്‍ഭഛിദ്രത്തിന് വിധേയമാക്കാന്‍ വ്യാജ രേഖകളുണ്ടാക്കിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. വിവാഹിതരെന്ന് തെളിയിക്കുന്ന രേഖകളാണ് സുകാന്ത് തയ്യാറാക്കിയതെന്നും പൊലീസ് പറയുന്നു.വ്യാജ ക്ഷണക്കത്ത് ഉള്‍പ്പെടെ ഉദ്യോഗസ്ഥയുടെ ബാഗില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്നും പൊലീസ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ ജൂലൈയിൽ ആണ് ഉദ്യോ​ഗസ്ഥ ഗര്‍ഭഛിദ്രം നടത്തിയത്. സ്വകാര്യ ആശുപത്രിയിലായിരുന്നു അബോർഷൻ നടന്നത്. ഈ സംഭവത്തിന് ശേഷം സുകാന്ത് വിവാഹത്തിൽ നിന്ന് പിന്മാറി. വിവാഹത്തിന് സമ്മതമല്ലെന്ന് കാണിച്ച് ഐബി ഉദ്യോഗസ്ഥയുടെ അമ്മയ്ക്ക് ഇയാൾ സന്ദേശം അയച്ചിരുന്നതായും പൊലീസ് പറയുന്നു. അതേസമയം ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ പൊലീസ് ഇന്ന് കോടതായില്‍ റിപ്പോര്‍ട്ട് നല്‍കും.ആദ്യഘട്ടത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് ഇന്നലെയാണ് സുകാന്തിനെ കേസിൽ പ്രതി ചേർത്തത്. ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചാണ് സുകാന്തിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇക്കാര്യം പേട്ട പൊലീസ് കോടതിയെ അറിയിക്കും. സുകാന്തിനെതിരെ പൊലീസ് ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയിട്ടില്ല. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തുന്ന കാര്യം പൊലീസ് പരിശോധിക്കുന്നുണ്ട്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന സാഹചര്യത്തില്‍ സുകാന്തിനെതിരെ ഗുരുതര വകുപ്പ് ചുമത്തിയിട്ടുണ്ടെന്നും ജാമ്യം നല്‍കരുതെന്നും പൊലീസ് കോടതിയെ അറിയിക്കും. സുകാന്തിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത കാര്യം ഐബിയെ അറിയിച്ചു. പ്രതി ചേര്‍ത്ത സാഹചര്യത്തില്‍ ഇയാള്‍ക്കെതിരെ വകുപ്പുതല നടപടി ഉടന്‍ ഉണ്ടായേക്കും.മകളെ ആത്മഹത്യയിലേക്ക് നയിച്ചത് സുകാന്താണെന്നാണ് ഐബി ഉദ്യോഗസ്ഥയുടെ പിതാവിന്റെ ആരോപണം മകള്‍ ലൈംഗിക, സാമ്പത്തിക ചൂഷണങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്നും പിതാവ് പറഞ്ഞിരുന്നു. മരിക്കുന്ന സമയത്ത് മകളുടെ അക്കൗണ്ടില്‍ 1000 രൂപ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ശമ്പളം അടക്കം മകള്‍ സുകാന്തിന് അയച്ചു നല്‍കിയിരുന്നു. രാജസ്ഥാനിലെ പരിശീലന ക്ലാസില്‍ മകള്‍ക്കൊപ്പം സുകാന്തും ഉണ്ടായിരുന്നു. 2024 മെയിലാണ് ചെറിയ തുക ആദ്യം മകളുടെ അക്കൗണ്ടില്‍ നിന്ന് സുകാന്തിന്റെ അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്തത്. 2024 ഒക്ടോബര്‍ മുതല്‍ മുഴുവന്‍ ശമ്പളത്തുകയും അക്കൗണ്ടില്‍ നിന്ന് സുകാന്തിന്റെ അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്ത് തുടങ്ങിയെന്നും പിതാവ് ചൂണ്ടിക്കാട്ടിയിരുന്നു. ഐബി ഉദ്യോഗസ്ഥയുടെ മരണത്തിന് പിന്നാലെ ഒളിവില്‍ പോയ സുകാന്തിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെ സുകാന്ത് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു.

Related Posts

കോമൺവെൽത്ത് ഗെയിംസ്; മെഡൽ നേടിയ മലയാളികൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ
Kerala

കോമൺവെൽത്ത് ഗെയിംസ്; മെഡൽ നേടിയ മലയാളികൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ

August 13, 2026
79
‘ആർഎസ്എസിനും സംഘപരിവാറിനും മുഖ്യമന്ത്രി വി ഡി സതീശൻ കീഴടങ്ങി, മെറ്റയിൽ സ്വാധീനമില്ലെന്ന് പറഞ്ഞത് പച്ച കള്ളം’:എം വി ഗോവിന്ദൻ
Kerala

‘ആർഎസ്എസിനും സംഘപരിവാറിനും മുഖ്യമന്ത്രി വി ഡി സതീശൻ കീഴടങ്ങി, മെറ്റയിൽ സ്വാധീനമില്ലെന്ന് പറഞ്ഞത് പച്ച കള്ളം’:എം വി ഗോവിന്ദൻ

August 13, 2026
17
‘ഡല്‍ഹി ചലോ’ പ്രതിഷേധം; സിപിഐയുടെ സ്പെഷ്യൽ ട്രെയിൻ റദ്ദാക്കി റെയില്‍വേ
Kerala

‘ഡല്‍ഹി ചലോ’ പ്രതിഷേധം; സിപിഐയുടെ സ്പെഷ്യൽ ട്രെയിൻ റദ്ദാക്കി റെയില്‍വേ

August 13, 2026
62
മോഷ്ടിച്ച സ്വർണം വിൽക്കാൻ ശ്രമിച്ചാൽ പിടികൂടും: പദ്ധതിയുമായി കേന്ദ്രസർക്കാർ
Kerala

മോഷ്ടിച്ച സ്വർണം വിൽക്കാൻ ശ്രമിച്ചാൽ പിടികൂടും: പദ്ധതിയുമായി കേന്ദ്രസർക്കാർ

August 13, 2026
107
കെ നവീൻ ബാബുവിന്റെ മകൾക്ക് സർക്കാർ ജോലി; ഉത്തരവ് കൈമാറി മുഖ്യമന്ത്രി
Kerala

കെ നവീൻ ബാബുവിന്റെ മകൾക്ക് സർക്കാർ ജോലി; ഉത്തരവ് കൈമാറി മുഖ്യമന്ത്രി

August 13, 2026
113
സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

August 13, 2026
78
Next Post
അന്നദാനത്തിനിടെ അച്ചാർ കൊടുത്തില്ല; ആലപ്പുഴയിൽ ക്ഷേത്രഭാരവാഹിക്കും ഭാര്യയ്ക്കും മർദനം

അന്നദാനത്തിനിടെ അച്ചാർ കൊടുത്തില്ല; ആലപ്പുഴയിൽ ക്ഷേത്രഭാരവാഹിക്കും ഭാര്യയ്ക്കും മർദനം

Recent News

കോമൺവെൽത്ത് ഗെയിംസ്; മെഡൽ നേടിയ മലയാളികൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ

കോമൺവെൽത്ത് ഗെയിംസ്; മെഡൽ നേടിയ മലയാളികൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ

August 13, 2026
79
‘ആർഎസ്എസിനും സംഘപരിവാറിനും മുഖ്യമന്ത്രി വി ഡി സതീശൻ കീഴടങ്ങി, മെറ്റയിൽ സ്വാധീനമില്ലെന്ന് പറഞ്ഞത് പച്ച കള്ളം’:എം വി ഗോവിന്ദൻ

‘ആർഎസ്എസിനും സംഘപരിവാറിനും മുഖ്യമന്ത്രി വി ഡി സതീശൻ കീഴടങ്ങി, മെറ്റയിൽ സ്വാധീനമില്ലെന്ന് പറഞ്ഞത് പച്ച കള്ളം’:എം വി ഗോവിന്ദൻ

August 13, 2026
17
മയക്കുമരുന്നിനെതിരെ ‘റോർ എഗൈൻസ്റ്റ് ഡ്രഗ്സ്’;എടപ്പാളിൽ വാക്കത്തോൺ സംഘടിപ്പിച്ചു

മയക്കുമരുന്നിനെതിരെ ‘റോർ എഗൈൻസ്റ്റ് ഡ്രഗ്സ്’;എടപ്പാളിൽ വാക്കത്തോൺ സംഘടിപ്പിച്ചു

August 13, 2026
2
എല്ലാ പൈലറ്റുമാർക്കും നിർബന്ധിത ലഹരി പരിശോധന; കടുപ്പിച്ച് എയർ ഇന്ത്യ

എല്ലാ പൈലറ്റുമാർക്കും നിർബന്ധിത ലഹരി പരിശോധന; കടുപ്പിച്ച് എയർ ഇന്ത്യ

August 13, 2026
80
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025