• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, July 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

നവീൻ ബാബുവിന്റെ വേർപാടിൽ വേദന,നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കും:പിപി ദിവ്യ

ckmnews by ckmnews
October 17, 2024
in UPDATES
A A
നവീൻ ബാബുവിന്റെ വേർപാടിൽ വേദന,നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കും:പിപി ദിവ്യ
0
SHARES
70
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ആദ്യമായി പ്രതികരിച്ച് ആരോപണവിധേയയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ. നവീൻ ബാബുവിന്റെ വേർപാടിൽ വേദനയുണ്ടെന്നും പൊലീസ് അന്വേഷണവുമായി താൻ സഹകരിക്കുമെന്നും പിപി ദിവ്യ വാർത്താക്കുറിപ്പിലൂടെ പ്രതികരിച്ചു.

നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കും. അഴിമതിക്കെതിരെ ഞാൻ നടത്തിയത് സദ്ദുദ്ദേശപരമായ വിമർശനമായിരുന്നെങ്കിലും എന്റെ പ്രതികരണത്തിൽ ചില ഭാഗങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്ന പാർട്ടി നിലപാടിനെ ഞാൻ മാനിക്കുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറ്റാനുളള പാർട്ടി നിലപാടിനെ ശരിവെക്കുന്നു. പാർട്ടി തീരുമാനം മാനിച്ച് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പദവി രാജിവെക്കുന്നുവെന്നും ദിവ്യ അറിയിച്ചു. സിപിഎം നടപടിയെടുത്തതിന് പിന്നാലെയാണ് ദിവ്യയുടെ പ്രതികരണം

കണ്ണൂർ എ.ഡി.എം. ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ മൂന്ന് ദിവസത്തിന് ശേഷമാണ്
പി.പി ദിവ്യക്കെതിരെ സിപിഎം നടപടി സ്വീകരിച്ചത്. ജില്ലാ പഞ്ചായത്ത്‌ അധ്യക്ഷ സ്ഥാനത്ത് നിന്ന് ദിവ്യയെ മാറ്റി. പൊലീസ് ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് നടപടി. കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അടക്കം ദിവ്യയെ സംരക്ഷിക്കുന്ന നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്. എന്നാൽ മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് രാജിയെന്നാണ് വിവരം. ദിവ്യയുടെ പരസ്യ പ്രതികരണവും പാർട്ടി നിർദേശ പ്രകാരമാണ്.

അതേ സമയം, നവീന്‍ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയിട്ടുണ്ട്. നാടാകെ നടുങ്ങിയ ഒരു മരണം നടന്ന് മൂന്ന് നാള്‍ പിന്നിടുകയും ജനരോഷം ശക്തമായി തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് നടപടി. പൊതുവേദിയില്‍ എഡിഎം നവീന്‍ ബാബുവിനെ അധിക്ഷേപിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യക്കെതിരെ ആത്മഹത്യ കുറ്റം ചുമത്തിയാണ് കേസ് എടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് 108 പ്രകാരം പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭാക്കാവുന്ന കുറ്റം ചുമത്തിയാണ് പൊലീസ് കണ്ണൂര്‍ സെഷന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.

Related Posts

കാർബൺ ന്യൂട്രൽ സാമ്പിൾ സർവേ സംഘടിപ്പിച്ച് എ.എം.എൽ.പി.എസ്.പെരുമുക്ക്
UPDATES

കാർബൺ ന്യൂട്രൽ സാമ്പിൾ സർവേ സംഘടിപ്പിച്ച് എ.എം.എൽ.പി.എസ്.പെരുമുക്ക്

July 25, 2026
39
നീറ്റ് പരീക്ഷാ ക്രമക്കേട് ‘കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്ന് ആവശ്യം:യൂത്ത് കോൺഗ്രസ് സമര തെരുവ് സംഘടിപ്പിച്ചു
UPDATES

നീറ്റ് പരീക്ഷാ ക്രമക്കേട് ‘കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്ന് ആവശ്യം:യൂത്ത് കോൺഗ്രസ് സമര തെരുവ് സംഘടിപ്പിച്ചു

July 25, 2026
25
NEXUS -2026PCWF പ്രവാസി സംഗമംപോസ്റ്റർ പ്രകാശനം ചെയ്തു
UPDATES

NEXUS -2026PCWF പ്രവാസി സംഗമംപോസ്റ്റർ പ്രകാശനം ചെയ്തു

July 25, 2026
13
നന്നംമുക്ക് പഞ്ചായത്തില്‍ ക്ലബ്ബുകളുടെ മീറ്റിങ്ങും പൊന്നാനി ഫയർഫോഴ്‌സിന്റെ ദുരന്ത നിവാരണ ക്ലാസും നടന്നു
UPDATES

നന്നംമുക്ക് പഞ്ചായത്തില്‍ ക്ലബ്ബുകളുടെ മീറ്റിങ്ങും പൊന്നാനി ഫയർഫോഴ്‌സിന്റെ ദുരന്ത നിവാരണ ക്ലാസും നടന്നു

July 25, 2026
18
ആലംകോട് ഗ്രാമപഞ്ചായത്ത് ആഫ്രിക്കൻ ഒച്ച്വ്യാപന മേഖലയിൽ മരുന്ന് തെളിച്ചു
UPDATES

ആലംകോട് ഗ്രാമപഞ്ചായത്ത് ആഫ്രിക്കൻ ഒച്ച്വ്യാപന മേഖലയിൽ മരുന്ന് തെളിച്ചു

July 25, 2026
46
കൂട്ടായി റെഗുലേറ്റർ കം ബ്രിഡ്ജ് :സാങ്കേതിക വിദഗ്ധരുടെ സംഘം പരിശോധന നടത്തി
UPDATES

കൂട്ടായി റെഗുലേറ്റർ കം ബ്രിഡ്ജ് :സാങ്കേതിക വിദഗ്ധരുടെ സംഘം പരിശോധന നടത്തി

July 25, 2026
12
Next Post
കടവല്ലൂരിൽ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികന് ഗുരുതര പരിക്ക്.

കടവല്ലൂരിൽ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികന് ഗുരുതര പരിക്ക്.

Recent News

റോഡ് വികസന പദ്ധതി എസ്‌റ്റിമേറ്റ് തയാറാക്കൽ: എം എൽ എയുടെ നേതൃത്വത്തിൽ സ്‌ഥലപരിശോധന നടത്തി

റോഡ് വികസന പദ്ധതി എസ്‌റ്റിമേറ്റ് തയാറാക്കൽ: എം എൽ എയുടെ നേതൃത്വത്തിൽ സ്‌ഥലപരിശോധന നടത്തി

July 25, 2026
2
ചാലിശ്ശേരി പോലീസ് സ്റ്റേഷൻ നവീകരിക്കാൻ പദ്ധതി

ചാലിശ്ശേരി പോലീസ് സ്റ്റേഷൻ നവീകരിക്കാൻ പദ്ധതി

July 25, 2026
28
മുന്‍ എംഎല്‍എയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായ ടിപിഎം സാഹിര്‍ അന്തരിച്ചു

മുന്‍ എംഎല്‍എയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായ ടിപിഎം സാഹിര്‍ അന്തരിച്ചു

July 25, 2026
8
അമ്മയുടെ മൃതദേഹം രഹസ്യമായി സൂക്ഷിച്ച് പൂജ നടത്തി മകൻ: സംഭവം പുറത്തറി‌ഞ്ഞത് ചെറുമകൾ വീട്ടിലെത്തിയപ്പോൾ

അമ്മയുടെ മൃതദേഹം രഹസ്യമായി സൂക്ഷിച്ച് പൂജ നടത്തി മകൻ: സംഭവം പുറത്തറി‌ഞ്ഞത് ചെറുമകൾ വീട്ടിലെത്തിയപ്പോൾ

July 25, 2026
209
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025