• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, August 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മേഘയുടെ മരണം: ഐബി ഉദ്യോഗസ്ഥന്‍ സുകാന്ത് സുരേഷ് ഒളിവില്‍ പോയതായി പൊലീസ്

cntv team by cntv team
March 31, 2025
in UPDATES
A A
മേഘയുടെ മരണം: ഐബി ഉദ്യോഗസ്ഥന്‍ സുകാന്ത് സുരേഷ് ഒളിവില്‍ പോയതായി പൊലീസ്
0
SHARES
323
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: ഇന്‍റലിജൻസ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥ മേഘ ട്രെയിൻതട്ടി മരിച്ച സംഭവത്തിൽ മലപ്പുറം സ്വദേശിയായ സഹപ്രവർത്തകന്‍റെ വിവരങ്ങൾ തേടി പൊലീസ്. സഹപ്രവർത്തകനായ ഐബി ഉദ്യോഗസ്ഥൻ സുകാന്ത് കാരണമാണ് മകൾ മരിച്ചതെന്ന് മേഘയുടെ അച്ഛൻ ആരോപിച്ചിരുന്നു. വിവാഹ വാഗ്ദാനം നൽകി മലപ്പുറം എടപ്പാൾ സ്വദേശി സുകാന്ത് മേഘയെ സാന്പത്തികമായി ചൂഷണം ചെയ്തെന്നാണ് കുടുംബത്തിന്റെ ആരോപണം. സുകാന്തിന്‍റെ വിവരങ്ങൾ തേടി പൊലീസ് ഇന്ന് ഐബിക്കു കത്ത് നൽകും. ഐബി ഉദ്യോഗസ്ഥന്‍റെ അവധിയടക്കമുള്ള വിവരങ്ങൾ തേടിയാണ് പൊലീസ് ഐബിയെ സമീപിക്കുന്നത്. സുകാന്തിനെ തേടി കഴിഞ്ഞ ദിവസം പൊലീസ് മലപ്പുറത്തെ വീട്ടിലെത്തിയിരുന്നു. എന്നാൽ ഇയാളെ കണ്ടെത്താനായില്ല. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണെന്നും ഉദ്യോഗസ്ഥൻ മുൻകൂർ ജാമ്യത്തിനു ശ്രമം ആരംഭിച്ചതായി സൂചനയുണ്ടെന്നുമാണ് പൊലീസ് പറയുന്നത്. സുകാന്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് പൊലീസിന്‌റെ നീക്കം. അതേസമയം മേഘയുടെ മരണത്തിലെ പൊലീസ് അന്വേഷണത്തിൽ വീഴ്ച പറ്റിയെന്നാണ് കുടുംബം ആരോപിക്കുന്നത്. സഹപ്രവർത്തകനായ ഐബി ഉദ്യോഗസ്ഥൻ കാരണമാണ് മകൾ ജീവനൊടുക്കിയതെന്ന് ചൂണ്ടിക്കാട്ടിയിട്ടും തിരുവനന്തപുരം പേട്ട പൊലീസ് കൃത്യമായ ഇടപെട്ടില്ലെന്ന് അച്ഛൻ മധുസൂദനൻ ആരോപിച്ചു. ആദ്യഘട്ടത്തിൽ തന്നെ സുകാന്തിനെതിരെ പൊലീസിന് പരാതി നൽകിയതാണ്. എന്നാൽ കേസന്വേഷിക്കുന്ന തിരുവനന്തപുരം പേട്ട പൊലീസ് ഇത് ഗൗരവമായി എടുത്തില്ല. ഒളിവിൽ പോകാൻ സുകാന്തിന് ഇത് സഹായമായി എന്ന് മേഘയുടെ അച്ഛൻ ആരോപിച്ചു. ഒളിവിൽ പോയ സുകാന്തിനെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയെന്നാണ് പൊലീസ് പറയുന്നത്. മേഖയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ട്. മൊബൈൽ ഫോണിന്റെ ശാസ്ത്രീയ പരിശോധന ഫലവും നിർണായകമാണ്. ഐബി നേരത്തെ തന്നെ സുകാന്തിന്‍റെ മൊഴിയെടുത്തിരുന്നു. ജോലിയിൽനിന്ന് മാറ്റിനിർത്തി ആഭ്യന്തര അന്വേഷണം നടക്കുന്നുണ്ടെന്നാണ് ഐബി നൽകുന്ന വിശദീകരണം. തിരുവന്തപുരം വിമാനത്താവളത്തിലെ ഇമിഗ്രേൻ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ഐ ബി ഉദ്യോഗസ്ഥ മേഖയെ മാർച്ച് 24ന് രാവിലെയാണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.

Related Posts

ഷൗക്കത്തിന്റെ മരണം; ഫിറ്റ്‌നസ് നിഷേധിച്ചത് രൂപമാറ്റങ്ങള്‍ ഒഴിവാക്കാത്തതിനാലെന്ന് ഗതാഗത കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്
UPDATES

ഷൗക്കത്തിന്റെ മരണം; ഫിറ്റ്‌നസ് നിഷേധിച്ചത് രൂപമാറ്റങ്ങള്‍ ഒഴിവാക്കാത്തതിനാലെന്ന് ഗതാഗത കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്

August 27, 2026
162
സ്പോട്ട് കുമരനല്ലൂർ മിനി മാരത്തോൺ സംഘടിപ്പിച്ചു.
UPDATES

സ്പോട്ട് കുമരനല്ലൂർ മിനി മാരത്തോൺ സംഘടിപ്പിച്ചു.

August 27, 2026
103
ഫ്ലാറ്റിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് ഏഴുവയസ്സുകാരിയായ മലയാളി പെൺകുട്ടി മരിച്ചു, ഷാർജയെ കണ്ണീരിലാഴ്ത്തി സഫയുടെ വേർപാട്
UPDATES

ഫ്ലാറ്റിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് ഏഴുവയസ്സുകാരിയായ മലയാളി പെൺകുട്ടി മരിച്ചു, ഷാർജയെ കണ്ണീരിലാഴ്ത്തി സഫയുടെ വേർപാട്

August 27, 2026
454
നടുവട്ടം മഹല്ലിൽ സാമൂഹ്യ ശാക്തീകരണത്തിന് പദ്ധതിയൊരുങ്ങുന്നു
UPDATES

നടുവട്ടം മഹല്ലിൽ സാമൂഹ്യ ശാക്തീകരണത്തിന് പദ്ധതിയൊരുങ്ങുന്നു

August 27, 2026
69
സുകുമാര കുറുപ്പ് ജീവനോടെയില്ല? ഹൃദ്രോഗത്തെ തുടര്‍ന്ന് മരിച്ചിരിക്കാം; ജീവിച്ചിരിപ്പില്ലെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച്
UPDATES

സുകുമാര കുറുപ്പ് ജീവനോടെയില്ല? ഹൃദ്രോഗത്തെ തുടര്‍ന്ന് മരിച്ചിരിക്കാം; ജീവിച്ചിരിപ്പില്ലെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച്

August 27, 2026
134
നേപ്പാളിൽ മരണം 353, തിരച്ചിൽ തുടരുന്നു ‘800 ലതികം പേര്‍ കാണാമറയത്ത്
UPDATES

നേപ്പാളിൽ മരണം 353, തിരച്ചിൽ തുടരുന്നു ‘800 ലതികം പേര്‍ കാണാമറയത്ത്

August 27, 2026
222
Next Post
റോഡരികില്‍ വാഹനം നിർത്തിയതിനെച്ചൊല്ലി തർക്കം; പാലക്കാട് യുവാവിന് കുത്തേറ്റു

റോഡരികില്‍ വാഹനം നിർത്തിയതിനെച്ചൊല്ലി തർക്കം; പാലക്കാട് യുവാവിന് കുത്തേറ്റു

Recent News

ഷൗക്കത്തിന്റെ മരണം; ഫിറ്റ്‌നസ് നിഷേധിച്ചത് രൂപമാറ്റങ്ങള്‍ ഒഴിവാക്കാത്തതിനാലെന്ന് ഗതാഗത കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്

ഷൗക്കത്തിന്റെ മരണം; ഫിറ്റ്‌നസ് നിഷേധിച്ചത് രൂപമാറ്റങ്ങള്‍ ഒഴിവാക്കാത്തതിനാലെന്ന് ഗതാഗത കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്

August 27, 2026
162
സ്പോട്ട് കുമരനല്ലൂർ മിനി മാരത്തോൺ സംഘടിപ്പിച്ചു.

സ്പോട്ട് കുമരനല്ലൂർ മിനി മാരത്തോൺ സംഘടിപ്പിച്ചു.

August 27, 2026
103
ഫ്ലാറ്റിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് ഏഴുവയസ്സുകാരിയായ മലയാളി പെൺകുട്ടി മരിച്ചു, ഷാർജയെ കണ്ണീരിലാഴ്ത്തി സഫയുടെ വേർപാട്

ഫ്ലാറ്റിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് ഏഴുവയസ്സുകാരിയായ മലയാളി പെൺകുട്ടി മരിച്ചു, ഷാർജയെ കണ്ണീരിലാഴ്ത്തി സഫയുടെ വേർപാട്

August 27, 2026
454
നടുവട്ടം മഹല്ലിൽ സാമൂഹ്യ ശാക്തീകരണത്തിന് പദ്ധതിയൊരുങ്ങുന്നു

നടുവട്ടം മഹല്ലിൽ സാമൂഹ്യ ശാക്തീകരണത്തിന് പദ്ധതിയൊരുങ്ങുന്നു

August 27, 2026
69
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025