ചാലിശേരി : ജനമെത്രി പോലീസും ജാഗ്രത സമിതിയും ചേർന്ന് പോലീസ് സ്റ്റേഷനിൽ ഇഫ്താർ വിരുന്ന് ഒരുക്കി. ചാലിശേരി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ആർ.കുമാർ ഇഫ്താർ സന്ദേശം നൽകി.സ്നേഹത്തിൻ്റേയും പങ്കിടലിൻ്റേയും നന്മയാണ് ഇഫ്താർ നൽകുന്ന സന്ദേശമെന്ന് എസ്. എച്ച്.ഒ പറഞ്ഞു.സബ് ഇൻസ്പെക്ടർ എസ് ശ്രീലാൽ,കമ്മ്യൂണിറ്റി റിലേഷൻ ഓഫീസർ ടി.അരവിന്ദാക്ഷൻ,അസിസ്റ്റൻ്റ് സബ് ഇൻപക്ടർമാരായ കെ.ജെ ജയൻ,പി.ആർ രാജേഷ്,കെ.എസ് ഗീരിഷ്കുമാർ, ബീറ്റ് ഓഫീസർമാരായ അബ്ദുൾ കരീം,ജാഗ്രത സമിതി അംഗം ബഷീർ തങ്ങൾ എന്നിവർ സംസാരിച്ചു.സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരും, ജാഗ്രത സമിതി അംഗങ്ങളും പങ്കെടുത്തു.പരിപാടികൾക്ക് ജനമെത്രി ബീറ്റ് ഓഫീസർമാരായ അബ്ദുൾ കരീം, ആർ.സജിത ജാഗ്രത സമിതി അംഗങ്ങളായ ബഷീർ തങ്ങൾ, സുരേഷ് സജീവൻ, സുനിത സുരേഷ്, മോഹൻ മഞ്ചേരി,
എ സി ഗീവർ, സുധീഷ്, സുനിത, എൻ.കെ കബീർ, അഡ്വ ഭാസ്കരൻ എന്നിവർ നേതൃത്വം നൽകി.