• About Us
  • Advertise With Us
  • Contact Us
No Result
View All Result
Sunday, June 1, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result

ഇന്ത്യയുടെ ഉരുക്കുവനിത; ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് 40 വയസ്

Ckmnews Admin by Ckmnews Admin
October 31, 2024
in Featured Stories
A A
ഇന്ത്യയുടെ ഉരുക്കുവനിത; ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് 40 വയസ്
0
SHARES
77
VIEWS
Share on WhatsappShare on Facebook

ഇന്ത്യയുടെ ഉരുക്കുവനിത ഇന്ദിരാ ഗാന്ധിയുടെ ഓർമ്മകൾക്ക് ഇന്നേക്ക് 40 വർഷം. സ്വന്തം വസതിയിൽ സുരക്ഷ ഉദ്യോഗസ്ഥരുടെ വെടിയേറ്റാണ് ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വം വഹിച്ചത്. ലോകം ശ്രദ്ധയോടെ കേട്ടിരുന്ന വാക്കുകളുടെ ഉടമ . വിമർശനങ്ങൾ ഒരുപാടുണ്ടെങ്കിലും ഇന്ദിരാ ഗാന്ധിയെന്നാൽ എന്നും ചങ്കൂറ്റത്തിന്റെ മറുവാക്കാണ്.1984 ഒക്ടോബര്‍ 31. സമയം രാവിലെ 9.10. ഡൽഹി സഫ്ദർജംഗ് റോഡിലെ ഒന്നാം നമ്പർ വസതിയിൽ നിന്ന് അക്ബർ റോഡിലെ ഓഫീസിലേക്കുള്ള പുൽത്തകിടിയിലൂടെ നടക്കുകയായിരുന്നു ഇന്ദിരാ ഗാന്ധി. ബ്രിട്ടീഷ് ചലചിത്രകാരൻ പീറ്റർ ഉസ്റ്റിനോവ് അഭിമുഖത്തനായി കാത്തുനിന്നിരുന്നു. പെട്ടെന്ന് കവാടത്തിൽ കാവൽനിന്നവരുടെ തോക്കുകളിൽ നിന്ന് വെടിയുണ്ടകൾ പാഞ്ഞു. ഇന്ത്യ കണ്ട ഏറ്റവും കരുത്തയായ വനിതാ നേതാവിന്റെ ജീവിതത്തിന് അവിടെ അന്ത്യം കുറിക്കുകയായിരുന്നു.9 വർഷം ജീവൻ കാത്തുസൂക്ഷിച്ച അംഗരക്ഷകർതന്നെ ഇന്ദിരാ ഗാന്ധിയുടെ ആയുസ്സിന് അറുതികുറിച്ചു. ഖലിസ്ഥാൻ വിഘടനവാദികളെ അടിച്ചമർത്താൻ സുവർണ ക്ഷേത്രത്തിലേക്ക് സൈന്യത്തെ അയക്കാനെടുത്ത തീരുമാനം അങ്ങനെ ഇന്ദിരാ ഗാന്ധിയുടെ വിധി മാറ്റിയെഴുതി. ‘ഓപ്പറേഷൻ ബ്ലൂസ്റ്റാറി’ൽ പ്രകോപിതരായ സബ് ഇൻസ്പ്കടർ ബിയാന്ത് സിങും കോൺസ്റ്റബിൾ സത് വന്ത് സിങും ചേർന്ന് ആ ജീവനെടുത്തു.ഇന്ത്യയുടെ ചരിത്രത്തില്‍ ഇന്ദിരാ ഗാന്ധിയെപ്പോലെ, ആരാധാനയ്ക്കും വിമർശനത്തിനും പാത്രമായ മറ്റൊരു പ്രധാനമന്ത്രിയുണ്ടാകില്ല. രാജ്യത്തെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ പിരിച്ചുവിടാൻ മുൻകൈയെടുത്തത് മുതൽ, ഇന്ത്യൻ ജനാധിപത്യത്തെ കശാപ്പ് ചെയ്ത അടിയന്തരാവസ്ഥ നടപ്പിലാക്കിയതുവരെ.എന്നാൽ, അതുമാത്രമായിരുന്നില്ല ഇന്ദിര ഗാന്ധി. ഇന്ത്യൻ വികസന സങ്കൽപ്പങ്ങൾ തിരുത്തിയെഴുതിയ നേതാവ്. ബാങ്ക് ദേശസാത്കരണം, ഹരിത വിപ്ലവം, മതേതരത്വത്തിന്റെ സംരക്ഷണത്തിനായി എടുത്ത ധീരനിലപാടുകള്‍, സൈലന്റ് വാലി പോലെയുള്ള പരിസ്ഥിതി സൗഹാര്‍ദ നടപടികള്‍. ഇന്ത്യയെന്നാൽ ഇന്ദിരയെന്ന് വെറുതേവിളിച്ച മുദ്രാവാക്യമല്ല. പാകിസ്ഥാനോട് യുദ്ധം ചെയ്ത് ബംഗ്ലാദേശിനെ സ്വതന്ത്രമാക്കിയപ്പോൾ, എതിരാളികൾ പോലും വിളിച്ചു, ദുർഗ. ശക്തിയുടെ ദുർഗ.ചങ്കുറപ്പിന്റെ മറുവാക്കാണ് ഇന്ത്യൻ രാഷ്ട്രീയത്തിനെന്നും ഇന്ദിരാ ഗാന്ധി. വെടിയേറ്റ് വീണ് 40 വർഷത്തിനിപ്പുറവുംആ പെൺകരുത്ത് ഇന്ത്യൻ ജനതയുടെ ഹൃദയങ്ങളിലിപ്പോഴും ജ്വലിച്ചു നിൽക്കുന്നു.

Related Posts

ലോക ഫുട്‌ബോൾ ഇതിഹാസ താരങ്ങളായ റൊണാള്‍ഡോക്കും നെയ്മറിനും ഇന്ന് പിറന്നാൾ
Featured Stories

ലോക ഫുട്‌ബോൾ ഇതിഹാസ താരങ്ങളായ റൊണാള്‍ഡോക്കും നെയ്മറിനും ഇന്ന് പിറന്നാൾ

February 5, 2025
അനശ്വര ഗാനങ്ങളിലൂടെ ജനഹൃദയങ്ങൾ കീഴടക്കിയ മഹാ പ്രതിഭ മുഹമ്മദ് റഫിയുടെ 100-ാം ജന്മദിനം ഇന്ന്
Featured Stories

അനശ്വര ഗാനങ്ങളിലൂടെ ജനഹൃദയങ്ങൾ കീഴടക്കിയ മഹാ പ്രതിഭ മുഹമ്മദ് റഫിയുടെ 100-ാം ജന്മദിനം ഇന്ന്

December 24, 2024
ഇന്ത്യൻ ഭരണ ഘടനയുടെ ശിൽപി, ദളിതരുടെ ഉന്നമനത്തിനായി പോരാടിയ നേതാവ്; ഇന്ന് ഡോ. ബി ആർ അംബേദ്കറുടെ ഓർമ ദിനം
Featured Stories

ഇന്ത്യൻ ഭരണ ഘടനയുടെ ശിൽപി, ദളിതരുടെ ഉന്നമനത്തിനായി പോരാടിയ നേതാവ്; ഇന്ന് ഡോ. ബി ആർ അംബേദ്കറുടെ ഓർമ ദിനം

December 6, 2024
Video- പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ആര് ജയിക്കും ?; വോട്ടർമാർ പറയുന്നത് ഇങ്ങനെ…
Featured Stories

Video- പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ആര് ജയിക്കും ?; വോട്ടർമാർ പറയുന്നത് ഇങ്ങനെ…

November 13, 2024
പ്രതിനായക സങ്കല്‍പ്പങ്ങള്‍ക്ക് പുത്തന്‍ ഉണര്‍വ്വ് പകര്‍ന്ന നരേന്ദ്ര പ്രസാദ് ഓര്‍മയായിട്ട് 21 വര്‍ഷങ്ങള്‍
Featured Stories

പ്രതിനായക സങ്കല്‍പ്പങ്ങള്‍ക്ക് പുത്തന്‍ ഉണര്‍വ്വ് പകര്‍ന്ന നരേന്ദ്ര പ്രസാദ് ഓര്‍മയായിട്ട് 21 വര്‍ഷങ്ങള്‍

November 3, 2024
Next Post
ഷെൽഫിലെ ഫയലിനൊപ്പം പാമ്പും; മലപ്പുറം ഡിഡിഇ ഓഫീസിൽ ജീവനക്കാരന് പാമ്പുകടിയേറ്റു

ഷെൽഫിലെ ഫയലിനൊപ്പം പാമ്പും; മലപ്പുറം ഡിഡിഇ ഓഫീസിൽ ജീവനക്കാരന് പാമ്പുകടിയേറ്റു

Recent News

കോഴിക്കോട് പ്ലസ് ടു വിദ്യാര്‍ത്ഥിനി കിടപ്പ് മുറിയിൽ ആത്മഹത്യ ചെയ്ത നിലയില്‍

കോഴിക്കോട് പ്ലസ് ടു വിദ്യാര്‍ത്ഥിനി കിടപ്പ് മുറിയിൽ ആത്മഹത്യ ചെയ്ത നിലയില്‍

June 1, 2025
യാത്രയയപ്പ് ചടങ്ങിൽ സംസാരിച്ച് അധ്യാപകൻ ‘തൊട്ടുപിന്നാലെ കുഴഞ്ഞ് വീണ് മരണം

യാത്രയയപ്പ് ചടങ്ങിൽ സംസാരിച്ച് അധ്യാപകൻ ‘തൊട്ടുപിന്നാലെ കുഴഞ്ഞ് വീണ് മരണം

June 1, 2025
നിലമ്പൂരിൽ അൻവർ മത്സരിക്കും, നാളെ നാമനിർദേശ പത്രിക നൽകും, പാർട്ടി ചിഹ്നം ടിഎംസി അനുവദിച്ചു

നിലമ്പൂരിൽ അൻവർ മത്സരിക്കും, നാളെ നാമനിർദേശ പത്രിക നൽകും, പാർട്ടി ചിഹ്നം ടിഎംസി അനുവദിച്ചു

June 1, 2025
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: പ്രചാരണത്തിന് മുഖ്യമന്ത്രി ഇന്നെത്തും

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: പ്രചാരണത്തിന് മുഖ്യമന്ത്രി ഇന്നെത്തും

June 1, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

Browse by Tags

17year old Adm death BUSINESS changaramkulam GOLD GOLD RATE malapuram Naveen Babu Palakkad accident Pp Divya Vadakkancherry latest ഗ്രനേഡ് കണ്ടെത്തി-മലപ്പുറം-ചങ്ങരംകുളത്ത് ചങ്ങരംകുളത്താണ് 17കാരി പ്രസവിച്ചത് മലപ്പുറത്ത് 17കാരി പ്രസവിച്ചു

Other Categories

  • Technology
  • Sports
  • Featured Stories
  • Business
  • Jobs
  • Properties
  • About Us
  • Privacy Policy
  • Disclaimer
  • Terms And Conditions
  • Contact Us

© 2025 CKM News - Website developed and managed by CePe DigiServ.

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

© 2025 CKM News - Website developed and managed by CePe DigiServ.