തിരുവനന്തപുരത്ത് യാത്രയയപ്പ് ചടങ്ങിനിടെ അധ്യാപകൻ വേദിയിൽ കുഴഞ്ഞ് വീണു മരിച്ചു.ഭരതന്നൂർ ഗവൺമെൻ്റ് എച്ച്എസ്എസ് ഹിന്ദി അധ്യാപകൻ എസ് പ്രഫുലനാണ് മരിച്ചത്.ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ യാത്രയയപ്പു ചടങ്ങിൽ അദ്ദേഹം മറുപടി പ്രസംഗം നടത്തുന്നതിനിടെയാണ് സംഭവം.











