• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

റോഡിൽ മാങ്ങ പെറുക്കുന്നവർക്കിടയിലേക്ക് കെഎസ്ആർടിസി സ്വിഫ്റ്റ് പാഞ്ഞുകയറി;3 പേർക്ക് പരിക്ക്,ഒരാളുടെ നില ഗുരുതരം

cntv team by cntv team
March 25, 2025
in UPDATES
A A
റോഡിൽ മാങ്ങ പെറുക്കുന്നവർക്കിടയിലേക്ക് കെഎസ്ആർടിസി സ്വിഫ്റ്റ് പാഞ്ഞുകയറി;3 പേർക്ക് പരിക്ക്,ഒരാളുടെ നില ഗുരുതരം
0
SHARES
212
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോഴിക്കോട്: താമരശ്ശേരിയില്‍ റോഡില്‍ മാങ്ങ പെറുക്കുന്നവര്‍ക്കിടയിലേക്ക് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് പാഞ്ഞുകയറി അപകടം. ദേശീയ പാത 766ല്‍ താമരശ്ശേരിക്ക് സമീപം അമ്പായത്തോട് ഇന്ന് പുലര്‍ച്ചെ 5 മണിയോടെയാണ് സംഭവം. റോഡിലേക്ക് ഒടിഞ്ഞു വീണ മാവിന്റെ കൊമ്പില്‍ നിന്നും മാങ്ങ ശേഖരിച്ചു കൊണ്ടിരിക്കെ ആളുകള്‍ക്കിടയിലേക്ക് ബസ്സ് പാഞ്ഞുകയറുകയായിരുന്നു.താമരശ്ശേരി അമ്പായത്തോട് അറമുക്ക് ഗഫൂര്‍ (53), കോഴിക്കോട് പെരുമണ്ണ സ്വദേശി ബിബീഷ് (40), എടവണ്ണപ്പാറ സ്വദേശി സതീഷ് കുമാര്‍ (42) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ക്ക് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രഥമ ചികിത്സ നല്‍കിയ ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഗഫൂറിന്റെ പരിക്ക് ഗുരുതരമാണ്.അപകടത്തിന് പിന്നാലെ ഓടിയെത്തിയ നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. ബെംഗളൂരുവില്‍ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വിഫ്റ്റ് ബസ്സാണ് അപകടത്തില്‍പ്പെട്ടത്. താമരശ്ശേരി പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു. ബിബീഷ് സുഹൃത്തിനൊപ്പം സ്‌കൂട്ടറിലും സതീഷ് കുമാര്‍ സുഹൃത്തിനൊപ്പം കാറിലും സഞ്ചരിക്കുമ്പോള്‍ മാങ്ങ ശേഖരിക്കാന്‍ വാഹനങ്ങള്‍ നിര്‍ത്തുകയായിരുന്നു.

Related Posts

വിഷരഹിത ലൈവ് ഫിഷ് വിൽപന കേന്ദ്രം കക്കിടിപ്പുറത്ത് പ്രവർത്തനം തുടങ്ങി
UPDATES

വിഷരഹിത ലൈവ് ഫിഷ് വിൽപന കേന്ദ്രം കക്കിടിപ്പുറത്ത് പ്രവർത്തനം തുടങ്ങി

September 22, 2026
71
കോക്കൂർ ഗവണ്‍മെന്റ് ടെക്കനിൽ ഹൈസ്കൂളില്‍ സകൂൾ സ്പോട്സ് മീറ്റ് നടത്തി
UPDATES

കോക്കൂർ ഗവണ്‍മെന്റ് ടെക്കനിൽ ഹൈസ്കൂളില്‍ സകൂൾ സ്പോട്സ് മീറ്റ് നടത്തി

September 22, 2026
35
കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു
UPDATES

കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

September 22, 2026
45
പെരുമുക്ക് ശ്രീ കാരേക്കാട്ട് ഭഗവതി ക്ഷേത്രം അയ്യപ്പൻ വിളക്ക് കുറിക്കൽ ചടങ്ങ് നടത്തി
UPDATES

പെരുമുക്ക് ശ്രീ കാരേക്കാട്ട് ഭഗവതി ക്ഷേത്രം അയ്യപ്പൻ വിളക്ക് കുറിക്കൽ ചടങ്ങ് നടത്തി

September 22, 2026
94
ഭൂമി തരംമാറ്റൽ ഈഴുവത്തിരുത്തിയിൽ കെട്ടി കിടക്കുന്ന അപേക്ഷകൾ ഉടനെ തീർപ്പാക്കണം.കൃഷി മന്ത്രി അഡ്വ. ടി. സിദ്ദീക്കിന് നഗരസഭ പ്രതിപക്ഷ നേതാവ് ടി.കെ. അഷറഫ് നിവേദനം നൽകി.
UPDATES

ഭൂമി തരംമാറ്റൽ ഈഴുവത്തിരുത്തിയിൽ കെട്ടി കിടക്കുന്ന അപേക്ഷകൾ ഉടനെ തീർപ്പാക്കണം.കൃഷി മന്ത്രി അഡ്വ. ടി. സിദ്ദീക്കിന് നഗരസഭ പ്രതിപക്ഷ നേതാവ് ടി.കെ. അഷറഫ് നിവേദനം നൽകി.

September 22, 2026
44
ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗിൽ മൂന്ന് മെഡൽ കൂടി സ്വന്തമാക്കി ഇന്ത്യ
UPDATES

ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗിൽ മൂന്ന് മെഡൽ കൂടി സ്വന്തമാക്കി ഇന്ത്യ

September 22, 2026
7
Next Post
വിരമിച്ച അധ്യാപിക വീടിനുള്ളിൽ മരിച്ചനിലയിൽ; മൃതശരീരം മുറിയിൽ കത്തിക്കരിഞ്ഞ നിലയിൽ

വിരമിച്ച അധ്യാപിക വീടിനുള്ളിൽ മരിച്ചനിലയിൽ; മൃതശരീരം മുറിയിൽ കത്തിക്കരിഞ്ഞ നിലയിൽ

Recent News

വൈദ്യുതി പ്രതിസന്ധി ഒറ്റയടിക്ക് പരിഹരിക്കാനാകില്ല; മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വൈദ്യുതി ലഭ്യമല്ലെന്ന് സണ്ണി ജോസഫ്

വൈദ്യുതി പ്രതിസന്ധി ഒറ്റയടിക്ക് പരിഹരിക്കാനാകില്ല; മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വൈദ്യുതി ലഭ്യമല്ലെന്ന് സണ്ണി ജോസഫ്

September 22, 2026
8
അനധികൃത പാർക്കിങ്: ഏഴ് ദിവസത്തിൽ ഈടാക്കിയത് 1.08 കോടിരൂപ പിഴ, നിയമലംഘനം ഇനിയും ശ്രദ്ധയിൽപ്പെടുത്താം

അനധികൃത പാർക്കിങ്: ഏഴ് ദിവസത്തിൽ ഈടാക്കിയത് 1.08 കോടിരൂപ പിഴ, നിയമലംഘനം ഇനിയും ശ്രദ്ധയിൽപ്പെടുത്താം

September 22, 2026
2
അബ്‌കാരി കേസിൽ ആന്റോ അഗസ്റ്റിന് ജാമ്യം

അബ്‌കാരി കേസിൽ ആന്റോ അഗസ്റ്റിന് ജാമ്യം

September 22, 2026
33
പൊന്നാനി കോടതി കെട്ടിടം നവീകരിക്കണം: യൂത്ത് കോൺഗ്രസ് നിവേദനം നൽകി

പൊന്നാനി കോടതി കെട്ടിടം നവീകരിക്കണം: യൂത്ത് കോൺഗ്രസ് നിവേദനം നൽകി

September 22, 2026
27
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025