• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, August 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

നേഷന്‍സ് ലീഗ്: പോര്‍ച്ചുഗലിനും ഫ്രാന്‍സിനും ഇറ്റലിക്കും ഞെട്ടിക്കുന്ന തോല്‍വി, സ്പെയിനിന് സമനില

cntv team by cntv team
March 21, 2025
in Sports
A A
നേഷന്‍സ് ലീഗ്: പോര്‍ച്ചുഗലിനും ഫ്രാന്‍സിനും ഇറ്റലിക്കും ഞെട്ടിക്കുന്ന തോല്‍വി, സ്പെയിനിന് സമനില
0
SHARES
61
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോപ്പൻഹേഗന്‍: യുവേഫ നേഷൻസ് ലീഗ് ആദ്യപാദ ക്വാർട്ടർ ഫൈനലിൽ ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ പോർച്ചുഗലിനെ ഞെട്ടിച്ച് ഡെന്മാർക്കിന് ജയം. എതിരില്ലാത്ത ഒരുഗോളിനാണ് ഡെന്മാർക്ക് ജയിച്ചുകയറിയത്. പകരക്കാരനായി ഇറങ്ങി 78- മിനിറ്റിൽ മാഞ്ചസ്റ്റർ യുനൈറ്റഡ് താരമായ റാസ്മസ് ഹോളണ്ടാണ് ഡെന്‍മാര്‍ക്കിന്‍റെ വിജയഗോൾ നേടിയത്. കോച്ച് റോബര്‍ട്ടോ മാര്‍ട്ടിമനെസ് ആദ്യ ഇലവനില്‍ തന്നെ അവസരം നല്‍കിയെങ്കിലും സൂപ്പര്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോക്ക് മത്സരത്തില്‍ തിളങ്ങാനായില്ല. 2019ല്‍ തുടങ്ങിയ നേഷൻസ് ലീഗിലെ ആദ്യ ജേതാക്കള്‍ കൂടിയാണ് പോര്‍ച്ചുഗല്‍. രണ്ടാം പാദ ക്വാര്‍ട്ടറില്‍ രണ്ട് ഗോള്‍ വ്യത്യാസത്തില്‍ ജയിച്ചില്ലെങ്കില്‍ പോര്‍ച്ചുഗല്‍ സെമിയിലെത്താതെ പുറത്താവും.മറ്റൊരു ക്വാർട്ടറിൽ ഫ്രാൻസിനെ ക്രൊയേഷ്യ തകര്‍ത്തുവിട്ടു. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ക്രൊയേഷ്യയുടെ ജയം. ആന്‍റെ ബുഡിമിറും ഇവാൻ പെരിസിച്ചുമാണ് ഗോൾ നേടിയത്. ആറുമാസത്തെ ഇടവേളയ്ക്ക് ശേഷം ടീമിലെത്തിയ ഫ്രഞ്ച് ക്യാപ്റ്റൻ കിലിയൻ എംബാപെയ്ക്ക് തിളങ്ങാനാവാതിരുന്നത് ഫ്രാന്‍സിന് തിരിച്ചടിയായി.നേഷന്‍സ് ലീഗിലെ മറ്റൊരു മത്സരത്തില്‍ സ്പെയിനും നെതർലൻഡ്സും സമനിലയിൽ പിരി‌‌ഞ്ഞു. ഇരു ടീമും രണ്ട് ഗോൾ വീതം നേടി. ഇഞ്ചുറി സമയത്ത് മൈക്കിൾ മെറിനൊയാണ് നിലവിലെ ചാമ്പ്യൻമാരായ സ്പെയിനിനെ തോൽവിയിൽ നിന്ന് രക്ഷിച്ചത്. നിക്കൊ വില്യംസിന്‍റെ ഗോളിൽ സ്‍പെയിൻ 9- മിനിറ്റിൽ മുന്നിലെത്തിയിരുന്നെങ്കിലും രണ്ട് ഗോളുകൾ തിരിച്ചടിച്ച് നെത‍ർലൻഡ്സ് സ്‍പെയിനെ വിറപ്പിക്കുകയായിരുന്നു.മറ്റൊരു മത്സരത്തിൽ ഇറ്റലിയെ ജർമ്മനി തോൽപ്പിച്ചു. ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ജയം. ടൊണാലിയുടെ ഗോളിൽ 9- മിനിറ്റിൽ മുന്നിൽ നിന്ന ശേഷമാണ് ഇറ്റലി തോൽവി വഴങ്ങിയത്. 49-ാം മിനിറ്റില്‍ ടിം ക്ലൈന്‍ഡിസ്റ്റും 76-ാം മിനിറ്റില്‍ ലിയോണ്‍ ഗോറെട്സകയുമാണ് ജര്‍മനിയുടെ ഗോളുകള്‍ നേടിയത്.

Related Posts

മറഡോണ പോലും ഭയന്ന ഡിഫൻഡർ; ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി അന്തരിച്ചു
International

മറഡോണ പോലും ഭയന്ന ഡിഫൻഡർ; ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി അന്തരിച്ചു

July 31, 2026
44
ലോകകപ്പിലെ സ്വകാര്യ നിക്ഷേപം; ഫിഫ ടൂർണമെന്‍റുകൾ ബഹിഷ്‌കരിക്കാൻ യുവേഫ
International

ലോകകപ്പിലെ സ്വകാര്യ നിക്ഷേപം; ഫിഫ ടൂർണമെന്‍റുകൾ ബഹിഷ്‌കരിക്കാൻ യുവേഫ

July 31, 2026
89
ഫൈനലിലെ അടിപിടി, ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് ശേഷമുള്ള രാഷ്ട്രീയ ബാനര്‍; അര്‍ജന്റീനയ്‌ക്കെതിരെ അച്ചടക്ക നടപടി തുടങ്ങി ഫിഫ
Sports

ഫൈനലിലെ അടിപിടി, ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് ശേഷമുള്ള രാഷ്ട്രീയ ബാനര്‍; അര്‍ജന്റീനയ്‌ക്കെതിരെ അച്ചടക്ക നടപടി തുടങ്ങി ഫിഫ

July 30, 2026
105
ബ്രസീലിനൊപ്പം ഉള്ള എന്റെ സമയം അവസാനിച്ചു, ഇനി തിരിച്ചുവരവില്ല; വിരമിക്കല്‍ തീരുമാനം വ്യക്തമാക്കി നെയ്മർ
Sports

ബ്രസീലിനൊപ്പം ഉള്ള എന്റെ സമയം അവസാനിച്ചു, ഇനി തിരിച്ചുവരവില്ല; വിരമിക്കല്‍ തീരുമാനം വ്യക്തമാക്കി നെയ്മർ

July 29, 2026
122
ഒടുവിൽ പ്രഖ്യാപനമെത്തി; സിദാൻ പുതിയ ഫ്രഞ്ച് പരിശീലകൻ
Sports

ഒടുവിൽ പ്രഖ്യാപനമെത്തി; സിദാൻ പുതിയ ഫ്രഞ്ച് പരിശീലകൻ

July 28, 2026
82
2026-27 സീസൺ ഇന്ത്യൻ ഫുട്ബോൾ ലീഗ്; ഒക്ടോബർ 16 ന് കിക്കോഫ്
Sports

2026-27 സീസൺ ഇന്ത്യൻ ഫുട്ബോൾ ലീഗ്; ഒക്ടോബർ 16 ന് കിക്കോഫ്

July 28, 2026
40
Next Post
കനത്ത ചൂട് തുടരുന്നു; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രത പാലിക്കണം

കനത്ത ചൂട് തുടരുന്നു; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രത പാലിക്കണം

Recent News

എടപ്പാള്‍ പൊറൂക്കരയിൽ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം ‘മൂന്ന് പേര്‍ക്ക് പരിക്ക്

എടപ്പാള്‍ പൊറൂക്കരയിൽ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം ‘മൂന്ന് പേര്‍ക്ക് പരിക്ക്

August 5, 2026
0
‘ചിലരെ രഹസ്യമായി കാണേണ്ടിവരും, അങ്ങോട്ട് ചെന്നും കാണേണ്ടി വരും’; പറഞ്ഞത് വീണ്ടും മാറ്റി മുഖ്യമന്ത്രി

‘ചിലരെ രഹസ്യമായി കാണേണ്ടിവരും, അങ്ങോട്ട് ചെന്നും കാണേണ്ടി വരും’; പറഞ്ഞത് വീണ്ടും മാറ്റി മുഖ്യമന്ത്രി

August 5, 2026
0
പീഡനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ബലാത്സംഗം; യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു

പീഡനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ബലാത്സംഗം; യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു

August 5, 2026
0
മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർത്തുമെന്ന് തമിഴ്‌നാട്; ബജറ്റിൽ കേരളത്തെ ആശങ്കയിലാക്കി പ്രഖ്യാപനം

മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർത്തുമെന്ന് തമിഴ്‌നാട്; ബജറ്റിൽ കേരളത്തെ ആശങ്കയിലാക്കി പ്രഖ്യാപനം

August 5, 2026
0
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025