• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, June 1, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

നാല് ജില്ലകളിലുള്ളവർക്ക് വരും മണിക്കൂറുകളിൽ മഴ ലഭിക്കും, സംസ്ഥാനത്ത് കിഴക്കൻ കാറ്റ് സജീവം

cntv team by cntv team
March 17, 2025
in Kerala
A A
നാല് ജില്ലകളിലുള്ളവർക്ക് വരും മണിക്കൂറുകളിൽ മഴ ലഭിക്കും, സംസ്ഥാനത്ത് കിഴക്കൻ കാറ്റ് സജീവം
0
SHARES
14
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിൽ വേനൽമഴ ലഭിക്കുമെന്ന് ‌സൂചന. വരുന്ന മൂന്ന് മണിക്കൂറിൽ തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് തിരുവനന്തപുരം മുതൽ വയനാട് വരെ 12 ജില്ലകളിൽ വേനൽമഴ ലഭിക്കുമെന്നാണ് സൂചന.അതേസമയം സംസ്ഥാനത്ത് മൂന്നു ദിവസം നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് വിവരം. മദ്ധ്യ, വടക്കൻ ജില്ലകളിലായിരിക്കും കൂടുതൽ. കിഴക്കൻ കാറ്റ് സജീവമായതിനെ തുടർന്നാണിത്. ഇടിമിന്നലിനും സാദ്ധ്യതയുണ്ട്.

ജാഗ്രതാ നിർദേശങ്ങൾ
ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്.
– ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാദ്ധ്യത വർധിപ്പിക്കും.

ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
– ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.

– ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
– അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.
ഇതിനിടെ ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ അൾട്രാവയലറ്റ് രശ്മി സൂചിക (11) റെഡ് അലർട്ടിലെത്തി. കോട്ടയം, കൊല്ലം, മലപ്പുറം, പാലക്കാട് ജില്ലകളിൽ സൂചിക പ്രകാരം ഓറഞ്ച് അലർട്ടാണ്. രാവിലെ 11 മുതൽ വൈകിട്ട് മൂന്നുവരെ സൂര്യപ്രകാശം ശരീരത്തിൽ നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണം.

Related Posts

വൈദ്യുതി ബില്ലില്‍ ഇത്തവണയും സര്‍ചാര്‍ജ്; യൂണിറ്റിന് രണ്ട് പൈസ ഈടാക്കും
Kerala

വൈദ്യുതി ബില്ലില്‍ ഇത്തവണയും സര്‍ചാര്‍ജ്; യൂണിറ്റിന് രണ്ട് പൈസ ഈടാക്കും

June 1, 2026
2
പൊലീസ് ചമഞ്ഞ് ജ്വല്ലറിയിൽ നിന്ന് സ്വർണാഭരണങ്ങൾ തട്ടിയെടുത്ത പ്രതി ​ഗോവയിൽ പിടിയിൽ
Crime

പൊലീസ് ചമഞ്ഞ് ജ്വല്ലറിയിൽ നിന്ന് സ്വർണാഭരണങ്ങൾ തട്ടിയെടുത്ത പ്രതി ​ഗോവയിൽ പിടിയിൽ

June 1, 2026
34
CMRL-എക്‌സാലോജിക് ഇടപാട്: ED അന്വേഷണം തുടരാം, സിഎംആര്‍എല്ലിന് തിരിച്ചടി
Kerala

CMRL-എക്‌സാലോജിക് ഇടപാട്: ED അന്വേഷണം തുടരാം, സിഎംആര്‍എല്ലിന് തിരിച്ചടി

June 1, 2026
22
സംസ്ഥാനത്ത് മഴ കനക്കും,മലപ്പുറം ഉൾപ്പെടെ 9 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala

സംസ്ഥാനത്ത് മഴ കനക്കും,മലപ്പുറം ഉൾപ്പെടെ 9 ജില്ലകളിൽ യെല്ലോ അലർട്ട്

June 1, 2026
19
കണ്ണൂർ സ്വദേശിയുടെ ഫോൺ നമ്പർ ചിത്രത്തിൽ ഉപയോഗിച്ചു; ‘ഓഫീസർ ഓൺ ഡ്യൂട്ടി’ നിർമ്മാതാക്കൾക്കെതിരെ കേസെടുക്കും
Entertainment

കണ്ണൂർ സ്വദേശിയുടെ ഫോൺ നമ്പർ ചിത്രത്തിൽ ഉപയോഗിച്ചു; ‘ഓഫീസർ ഓൺ ഡ്യൂട്ടി’ നിർമ്മാതാക്കൾക്കെതിരെ കേസെടുക്കും

June 1, 2026
10
അച്ചാമാസിലെ തുളസീധരന്‍ ഇനി ഒറ്റയ്ക്ക്; രത്‌നമ്മ വിടപറഞ്ഞു
Kerala

അച്ചാമാസിലെ തുളസീധരന്‍ ഇനി ഒറ്റയ്ക്ക്; രത്‌നമ്മ വിടപറഞ്ഞു

June 1, 2026
203
Next Post
അമ്മയോടൊപ്പമിരുന്ന രണ്ടുവയസ്സുകാരനെ തെരുവുനായ കടിച്ചു; മുഖത്തും കണ്ണിനും ഗുരുതര പരിക്ക്

അമ്മയോടൊപ്പമിരുന്ന രണ്ടുവയസ്സുകാരനെ തെരുവുനായ കടിച്ചു; മുഖത്തും കണ്ണിനും ഗുരുതര പരിക്ക്

Recent News

വൈദ്യുതി ബില്ലില്‍ ഇത്തവണയും സര്‍ചാര്‍ജ്; യൂണിറ്റിന് രണ്ട് പൈസ ഈടാക്കും

വൈദ്യുതി ബില്ലില്‍ ഇത്തവണയും സര്‍ചാര്‍ജ്; യൂണിറ്റിന് രണ്ട് പൈസ ഈടാക്കും

June 1, 2026
2
പൊലീസ് ചമഞ്ഞ് ജ്വല്ലറിയിൽ നിന്ന് സ്വർണാഭരണങ്ങൾ തട്ടിയെടുത്ത പ്രതി ​ഗോവയിൽ പിടിയിൽ

പൊലീസ് ചമഞ്ഞ് ജ്വല്ലറിയിൽ നിന്ന് സ്വർണാഭരണങ്ങൾ തട്ടിയെടുത്ത പ്രതി ​ഗോവയിൽ പിടിയിൽ

June 1, 2026
34
CMRL-എക്‌സാലോജിക് ഇടപാട്: ED അന്വേഷണം തുടരാം, സിഎംആര്‍എല്ലിന് തിരിച്ചടി

CMRL-എക്‌സാലോജിക് ഇടപാട്: ED അന്വേഷണം തുടരാം, സിഎംആര്‍എല്ലിന് തിരിച്ചടി

June 1, 2026
22
സംസ്ഥാനത്ത് മഴ കനക്കും,മലപ്പുറം ഉൾപ്പെടെ 9 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് മഴ കനക്കും,മലപ്പുറം ഉൾപ്പെടെ 9 ജില്ലകളിൽ യെല്ലോ അലർട്ട്

June 1, 2026
19
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025