• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, February 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Technology

ചന്ദ്രനിലെ മണ്ണുപയോഗിച്ച് ലൂണാര്‍ ബേസ്, പുതിയ ദൗത്യത്തിനായി 3 സഞ്ചാരികളെ ബഹിരാകാശത്തേക്ക് അയച്ച് ചൈന

ckmnews by ckmnews
October 30, 2024
in Technology
A A
ചന്ദ്രനിലെ മണ്ണുപയോഗിച്ച് ലൂണാര്‍ ബേസ്, പുതിയ ദൗത്യത്തിനായി 3 സഞ്ചാരികളെ ബഹിരാകാശത്തേക്ക് അയച്ച് ചൈന
0
SHARES
129
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

രാജ്യത്തെ ഏക വനിത ഫ്‌ളൈറ്റ് എന്‍ജിനീയര്‍ ഉള്‍പ്പടെ മൂന്ന് യാത്രികരെ ബഹിരാകാശ നിലയത്തിലേക്ക് അയച്ച് ചൈന. ബുധനാഴ്ച പുലര്‍ച്ചെയാണ് ചൈനയുടെ ടിയാങ്കോങ് ബഹിരാകാശ നിലയത്തിലേക്ക് ഇവര്‍ പുറപ്പെട്ടത്. 2030ഓടെ മനുഷ്യരെ ചന്ദ്രനില്‍ എത്തിക്കുകയും പിന്നാലെ ലൂണാര്‍ ബേസ് സ്ഥാപിക്കുകയും ചെയ്യുകയെന്ന ചൈനയുടെ സ്വപ്‌ന ദൗത്യവുമായി ബന്ധപ്പെട്ട നിര്‍ണായക പരീക്ഷണങ്ങള്‍ ആണ് ഈ യാത്രയുടെ ലക്ഷ്യം. വടക്കുപടിഞ്ഞാറന്‍ ചൈനയിലെ ജിയുക്വാന്‍ സാറ്റലൈറ്റ് ലോഞ്ച് സെന്ററില്‍ നിന്ന് പുലര്‍ച്ചെ 4.27 ന് മൂന്ന് ബഹിരാകാശ യാത്രികരുമായി ഷെന്‍ഷൗ-19 ദൗത്യം പുറത്തെപ്പട്ടതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവയും ദേശീയ ചാനലായ സി.സി.ടി.വിയും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ഏക വനിതാ ബഹിരാകാശ എന്‍ജിനീയര്‍ വാങ് ഹാവോസ് (34) ക്രൂ അംഗമാണ്.വിക്ഷേപണം സമ്പൂര്‍ണ വിജയമായിരുന്നുവെന്ന് ചൈന വ്യക്തമാക്കി. എല്ലാവരെയും പോലെ ബഹിരാകാശ നിലയത്തില്‍ പോകുകയെന്നത് തന്റേയും സ്വപ്‌നമായിരുന്നുവെന്ന് വാങ് കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. വിശാലമായ ബഹിരാകാശത്ത് സഞ്ചരിക്കാനും നക്ഷത്രങ്ങള്‍ക്ക് നേരെ കൈവീശാനും തനിക്ക്‌ ആഗ്രഹമുണ്ടെന്നും അവര്‍ പറഞ്ഞു. കായ് സുഷെയുടെ നേതൃത്വത്തിലുള്ള സംഘം അടുത്ത ഏപ്രില്‍ അവസാനമോ മെയ് ആദ്യമോ ഭൂമിയിലേക്ക് മടങ്ങിയെത്തും. 48 കാരനായ കായ് സുഷെ മുന്‍പും ചൈനയുടെ ബഹിരാകാശ ദൗത്യങ്ങളുടെ ഭാഗമായിട്ടുണ്ട്. 34കാരനായ സോങ് ലിങ്‌ടോങാണ് സംഘത്തിലെ മൂന്നാമന്‍.പ്രസിഡന്റ് ഷീ ജിന്‍പിങ്ങിന്റെ പ്രത്യേക നിര്‍ദേശത്തിലാണ് ചൈന ചാന്ദ്ര ദൗത്യങ്ങള്‍ ആസൂത്രണം ചെയ്തതത്. ടിയാങ്കോങ് ബഹിരാകാശ നിലയം സ്ഥാപിച്ചതിലൂടെ ലോകത്തെ ഞെട്ടിച്ച ചൈന ചാന്ദ്ര ദൗത്യങ്ങളിലൂടെ പുതിയ ആകാശങ്ങള്‍ തേടിയുള്ള യാത്രയിലാണ്. 2030ഓടെ മനുഷ്യരെ ചന്ദ്രനിലിറക്കി അവിടെ ഒരു ലൂണാര്‍ ബേസ് സ്ഥാപിക്കുകയെന്നതാണ് ചൈനയുടെ സ്വപ്‌ന ദൗത്യം. ഇതിനായി ചൈനയിലെ മണ്ണിന് സമാനമായ ഘടങ്ങളുപയോഗിച്ച് ഇഷ്ടികള്‍ പോലുള്ളവ നിര്‍മ്മിക്കുന്ന പരീക്ഷണങ്ങള്‍ ഉള്‍പ്പടെ നടത്തലാണ് ഷെന്‍ഷൗ-19 ക്രൂവിന്റെ ദൗത്യം. ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്ക നിര്‍മ്മാണ സാമഗ്രികള്‍ അയക്കുന്നത് ഭാരിച്ച ചിലവായതിനാല്‍ ചന്ദ്രനിലെ മണ്ണുപയോഗിച്ച് തന്നെ ബേസ് നിര്‍മ്മിക്കാനാണ് ചൈനയുടെ നീക്കം.

Related Posts

കുതിച്ചുയർന്ന് ആപ്പിൾ; ഇന്ത്യയിൽ നിന്നുള്ള സ്മാർട്ട്ഫോൺ കയറ്റുമതിയിൽ വൻ വർധനവ്
Technology

കുതിച്ചുയർന്ന് ആപ്പിൾ; ഇന്ത്യയിൽ നിന്നുള്ള സ്മാർട്ട്ഫോൺ കയറ്റുമതിയിൽ വൻ വർധനവ്

January 7, 2026
53
ന്യൂ ഇയറിൽ മൂന്ന് കിടിലൻ ഓഫറുമായി ബി എസ് എൻ എൽ
Technology

ന്യൂ ഇയറിൽ മൂന്ന് കിടിലൻ ഓഫറുമായി ബി എസ് എൻ എൽ

January 2, 2026
326
ഇനി ഇൻസ്റ്റാഗ്രാം റീൽസിനെ എ ഐ ഉപയോഗിച്ച് നമുക്ക് തന്നെ നിയന്ത്രിക്കാം; ‘യുവർ ആൽഗോരിതം’ ഫീച്ചർ അവതരിപ്പിച്ചു
Entertainment

ഇനി ഇൻസ്റ്റാഗ്രാം റീൽസിനെ എ ഐ ഉപയോഗിച്ച് നമുക്ക് തന്നെ നിയന്ത്രിക്കാം; ‘യുവർ ആൽഗോരിതം’ ഫീച്ചർ അവതരിപ്പിച്ചു

December 15, 2025
54
സ്കാം കോളുകൾക്കിടെ ഇനി ബാങ്കിങ് സേവനങ്ങൾ നടക്കില്ല; പുതിയ സുരക്ഷ ഫീച്ചറുമായി ഗൂഗിൾ
Technology

സ്കാം കോളുകൾക്കിടെ ഇനി ബാങ്കിങ് സേവനങ്ങൾ നടക്കില്ല; പുതിയ സുരക്ഷ ഫീച്ചറുമായി ഗൂഗിൾ

December 6, 2025
60
251 രൂപയുടെ സ്റ്റുഡന്‍റ് സ്പെഷ്യല്‍ റീചാര്‍ജ് പ്ലാൻ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍
Technology

251 രൂപയുടെ സ്റ്റുഡന്‍റ് സ്പെഷ്യല്‍ റീചാര്‍ജ് പ്ലാൻ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍

November 18, 2025
185
പുത്തൻ ‘തേഡ് പാർട്ടി ചാറ്റ്’ ഫീച്ചറുമായി വാട്‌സ്ആപ്പ്!
Technology

പുത്തൻ ‘തേഡ് പാർട്ടി ചാറ്റ്’ ഫീച്ചറുമായി വാട്‌സ്ആപ്പ്!

November 17, 2025
150
Next Post
സർക്കാർ ഓഫീസുകളിൽ ഡ്യൂട്ടി സമയത്ത് കൂട്ടായ്മകള്‍ വേണ്ട; ഉത്തരവുമായി സര്‍ക്കാര്‍

സർക്കാർ ഓഫീസുകളിൽ ഡ്യൂട്ടി സമയത്ത് കൂട്ടായ്മകള്‍ വേണ്ട; ഉത്തരവുമായി സര്‍ക്കാര്‍

Recent News

കഴിഞ്ഞ 10 വര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ യാത്ര ചെലവ് 762 കോടി രൂപ; കണക്കുകള്‍ പുറത്തുവിട്ട് വിദേശകാര്യ മന്ത്രാലയം

കഴിഞ്ഞ 10 വര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ യാത്ര ചെലവ് 762 കോടി രൂപ; കണക്കുകള്‍ പുറത്തുവിട്ട് വിദേശകാര്യ മന്ത്രാലയം

February 16, 2026
53
’10വർഷമായി LDF സർക്കാർ മാറിയിട്ടില്ല,അത് തടയാനുള്ള കഴിവ് പ്രതിപക്ഷത്തിനില്ല’; വീണ്ടും പുകഴ്ത്തി മണിശങ്കർ അയ്യർ

’10വർഷമായി LDF സർക്കാർ മാറിയിട്ടില്ല,അത് തടയാനുള്ള കഴിവ് പ്രതിപക്ഷത്തിനില്ല’; വീണ്ടും പുകഴ്ത്തി മണിശങ്കർ അയ്യർ

February 16, 2026
81
പൊലീസുകാരെ വിസർജ്യമെറിയുമെന്ന് ഭീഷണിപ്പെടുത്തി; സ്വർണമാല വിഴുങ്ങിയ യുവതി തൊണ്ടി ക്ളോസറ്റിൽ ഒഴുക്കി

പൊലീസുകാരെ വിസർജ്യമെറിയുമെന്ന് ഭീഷണിപ്പെടുത്തി; സ്വർണമാല വിഴുങ്ങിയ യുവതി തൊണ്ടി ക്ളോസറ്റിൽ ഒഴുക്കി

February 16, 2026
363
ഊബറിന്‍റെ തൊഴിലാളി വിരുദ്ധനയം; സംസ്ഥാനത്ത് ഓൺലൈൻ ടാക്സി-ഗിഗ് തൊഴിലാളികൾ നാളെ മുതൽ പണിമുടക്കിലേക്ക്

ഊബറിന്‍റെ തൊഴിലാളി വിരുദ്ധനയം; സംസ്ഥാനത്ത് ഓൺലൈൻ ടാക്സി-ഗിഗ് തൊഴിലാളികൾ നാളെ മുതൽ പണിമുടക്കിലേക്ക്

February 16, 2026
51
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025