എടപ്പാള്‍:ഐലക്കാട് സ്വദേശിയെ വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.അയിലക്കാട് സ്വദേശി 71 വയസുള്ള പുളിക്കത്ര ബാലനെ യാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.വ്യാഴാഴ്ച കാലത്ത് ഏഴ് മണിയോടെയാണ് സംഭവം.സ്വന്തം വീടിനു മുൻവശത്തുള്ള വൈക്കോൽ ഷെഡ്ഡിനായി പണിത ഷീറ്റ് മേഞ്ഞ സ്ഥലത്താണ് ബാലനെ തൂങ്ങിയ നിലയില്‍ കണ്ടത്.ഭാര്യ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്.ചങ്ങരംകുളം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി