ഐ പി എസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ പൊലീസ് പിടികൂടി. ബാംഗ്ലൂരില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് മലയാളിയായ വിപിന്‍ കാര്‍ത്തിക് പിടിയിലായത്. കൊച്ചിയില്‍ ഒരു മാസമായി ഒളിവില്‍ കഴിയുകയായിരുന്നു പ്രതിയെ കളമശ്ശേരി പൊലീസാണ് പിടികൂടിയത്കളമശ്ശേരി പൊലീസ് പിടികൂടിയ പ്രതി വിപിന്‍ കാര്‍ത്തിക് 2019 മുതലാണ്ഐ പി എസ് ചമഞ്ഞ് തട്ടിപ്പ് തുടങ്ങിയത്. മാട്രിമോണി വഴി പെണ്‍കുട്ടികളുമായി സൗഹൃദത്തിലാകും. പിന്നീട് വിവാഹ വാഗ്ദാനം നല്‍കി അവരില്‍ നിന്നും പണം മറ്റും തട്ടിയെടുത്ത് കടന്ന് കളയും. മലയാളി യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പണവും വാഹനങ്ങളും കൈവശപ്പെടുത്തിയ സംഭവത്തില്‍ ബാംഗ്ലൂരില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രതിയെ പിടികൂടിയത്.ഒരു മാസത്തിലധികമായി ഇയാള്‍ എറണാകുളത്ത് ഒളിവില്‍ കഴിയുകയായിരുന്നു. ബാംഗ്ലൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കളമശ്ശേരി പൊലീസ് ഇയാളെ ഇടപ്പള്ളിയില്‍ നിന്ന് പിടികൂടി. ഫോണും ലാപ്‌ടോപ്പും പണവും പൊലീസ് പിടിച്ചെടുത്തു. യുവതിയിൽ നിന്ന് തട്ടിയെടുത്ത കാറും കണ്ടെത്തി. കേരളത്തിന്റെ വിവിധ ഇടങ്ങളില്‍ ഇയാള്‍ക്കെതിരെ കേസുകള്‍ ഉണ്ട്. പ്രതിയെ ബാംഗ്ലൂര്‍ പൊലീസിന് കൈമാറി.