• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

കേന്ദ്രവുമായി കൊമ്പുകോർക്കുന്ന സർക്കാരിന്റെ പുതിയ നീക്കം, രൂപയുടെ ചിഹ്നത്തിന് പകരം തമിഴ് അക്ഷരം

cntv team by cntv team
March 13, 2025
in National
A A
കേന്ദ്രവുമായി കൊമ്പുകോർക്കുന്ന സർക്കാരിന്റെ പുതിയ നീക്കം, രൂപയുടെ ചിഹ്നത്തിന് പകരം തമിഴ് അക്ഷരം
0
SHARES
191
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചെന്നൈ: കേന്ദ്രസർക്കാരുമായുള്ള അസ്വാരസ്യങ്ങൾ തുടരവേ സംസ്ഥാന ബഡ്‌ജറ്റിൽ രൂപയുടെ ചിഹ്നത്തിന് മാറ്റം വരുത്തി തമിഴ്‌നാട് സർക്കാർ. വെള്ളിയാഴ്‌ച അവതരിപ്പിക്കുന്ന സംസ്ഥാ‌ന ബഡ്‌ജറ്റിന്റെ പ്രചാരണ വസ്തുക്കളിലാണ് രൂപയുടെ ചിഹ്നമായ ‘₹’ പകരമായി തമിഴ് അക്ഷരമായ ‘രു’ (ரூ) നൽകിയിരിക്കുന്നത്. മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് സമൂഹമാദ്ധ്യമത്തിലൂടെ പുതിയ ലോഗോ അവതരിപ്പിച്ചത്.പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള ത്രിഭാഷാ പദ്ധതിയിലൂടെ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമങ്ങൾക്കെതിരായുള്ള പോരാട്ടത്തിന്റെ ഭാഗമാണ് തമിഴ്‌നാട് സർക്കാരിന്റെ പുതിയ നീക്കം. എന്നാൽ ചിഹ്നത്തിന്റെ മാറ്റം സംബന്ധിച്ച ഔദ്യോഗിക വിശദീകരണമൊന്നും പുറത്തുവന്നിട്ടില്ല. എന്നാൽ പുതിയ മാറ്റം അനധികൃതമായ കാര്യമല്ലെന്ന് ഡിഎംകെ നേതാവ് ശരവണൻ അണ്ണാദുരൈ പറഞ്ഞു. ഇതൊരു ഏറ്റുമുട്ടൽ അല്ല, തമ്മൾ തമിഴിന് പ്രാധാന്യം നൽകുന്നു, അതുകൊണ്ടാണ് സർക്കാർ ഇങ്ങനെയൊരു മാറ്റവുമായി മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.ഇതിനിടെ ഡിഎംകെ സ‌ർക്കാരിന്റെ പുതിയ നീക്കത്തിനെതിരെ ബിജെപി രംഗത്തെത്തി. ചിഹ്നത്തിന്റെ മാറ്റം ഇന്ത്യയിൽ നിന്ന് വ്യത്യസ്തമാണെന്നും തങ്ങളുടെ പരാജയങ്ങൾ മറയ്ക്കാനുള്ള ശ്രമമാണെന്നും പാർട്ടിയുടെ സംസ്ഥാന വക്താവ് നാരായണൻ തിരുപ്പതി ആരോപിച്ചു സർക്കാരിന്റെ പുതിയ നീക്കം വിഡ്ഡിത്തരമാണന്ന് തമിഴ്‌നാട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈ പരിഹസിച്ചു. രൂപയുടെ ചിഹ്നത്തിന് രൂപം നൽകിയത് മുൻ ഡിഎംകെ എംഎൽഎയുടെ മകനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Related Posts

ധർമേന്ദ്ര പ്രധാനെ താഴെയിറക്കി, ഇനി ഗ്യാനേഷ് കുമാർ; ജന്തർ മന്തർ 2.0 പ്രഖ്യാപിച്ച്‌ പാറ്റകൾ വീണ്ടുമിറങ്ങുന്നു
National

ധർമേന്ദ്ര പ്രധാനെ താഴെയിറക്കി, ഇനി ഗ്യാനേഷ് കുമാർ; ജന്തർ മന്തർ 2.0 പ്രഖ്യാപിച്ച്‌ പാറ്റകൾ വീണ്ടുമിറങ്ങുന്നു

October 3, 2026
10
‘ഗ്യാനേഷ് കുമാര്‍ രാജിവെക്കണം’; മുംബൈ തെരുവിലിറങ്ങി പാറ്റകള്‍
National

‘ഗ്യാനേഷ് കുമാര്‍ രാജിവെക്കണം’; മുംബൈ തെരുവിലിറങ്ങി പാറ്റകള്‍

October 2, 2026
65
ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണം; ഫൈനലിൽ ചൈനയെ കീഴടക്കി
National

ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണം; ഫൈനലിൽ ചൈനയെ കീഴടക്കി

October 2, 2026
30
വെട്രി പയണത്തിന് തുടക്കം; സ്ത്രീകള്‍ക്ക് സൗജന്യ യാത്ര പദ്ധതിയുമായി തമിഴ്‌നാട് സര്‍ക്കാര്‍
National

വെട്രി പയണത്തിന് തുടക്കം; സ്ത്രീകള്‍ക്ക് സൗജന്യ യാത്ര പദ്ധതിയുമായി തമിഴ്‌നാട് സര്‍ക്കാര്‍

October 2, 2026
65
ഡൽഹിയിൽ ഗ്യാനേഷ് കുമാറിനെതിരെ വൻ പ്രതിഷേധം; എം.എ. ബേബി ഉൾപ്പെടെയുള്ള നേതാക്കൾ അറസ്റ്റിൽ
National

ഡൽഹിയിൽ ഗ്യാനേഷ് കുമാറിനെതിരെ വൻ പ്രതിഷേധം; എം.എ. ബേബി ഉൾപ്പെടെയുള്ള നേതാക്കൾ അറസ്റ്റിൽ

October 2, 2026
47
ജന്മദിനത്തിൽ സ്വർണത്തിളക്കം; മേരി കോമിന് ശേഷം ഏഷ്യൻ ഗെയിംസ് ബോക്സിംഗിൽ ചരിത്രം കുറിച്ച് ലൊവ്ലിന
National

ജന്മദിനത്തിൽ സ്വർണത്തിളക്കം; മേരി കോമിന് ശേഷം ഏഷ്യൻ ഗെയിംസ് ബോക്സിംഗിൽ ചരിത്രം കുറിച്ച് ലൊവ്ലിന

October 2, 2026
21
Next Post
ജീപ്പ് കത്തിച്ച് ഒളിവിൽ പോയി, പൊലീസിനെ കബളിപ്പിക്കാൻ വാട്ട്സ്ആപ്പ് സ്റ്റാറ്റസും മെസേജും; മലപ്പുറത്ത് 46കാരൻ പിടിയിൽ

ജീപ്പ് കത്തിച്ച് ഒളിവിൽ പോയി, പൊലീസിനെ കബളിപ്പിക്കാൻ വാട്ട്സ്ആപ്പ് സ്റ്റാറ്റസും മെസേജും; മലപ്പുറത്ത് 46കാരൻ പിടിയിൽ

Recent News

ധർമേന്ദ്ര പ്രധാനെ താഴെയിറക്കി, ഇനി ഗ്യാനേഷ് കുമാർ; ജന്തർ മന്തർ 2.0 പ്രഖ്യാപിച്ച്‌ പാറ്റകൾ വീണ്ടുമിറങ്ങുന്നു

ധർമേന്ദ്ര പ്രധാനെ താഴെയിറക്കി, ഇനി ഗ്യാനേഷ് കുമാർ; ജന്തർ മന്തർ 2.0 പ്രഖ്യാപിച്ച്‌ പാറ്റകൾ വീണ്ടുമിറങ്ങുന്നു

October 3, 2026
10
സംസ്ഥാന കായിക മേളയിലെ വീഴ്ച; നടത്തിപ്പില്‍ ഗുരുതര വീഴ്ച ഉണ്ടായി, സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

സംസ്ഥാന കായിക മേളയിലെ വീഴ്ച; നടത്തിപ്പില്‍ ഗുരുതര വീഴ്ച ഉണ്ടായി, സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

October 3, 2026
10
ബിജെപി നേതാവ് ആർ ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു

ബിജെപി നേതാവ് ആർ ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു

October 3, 2026
204
ഫോബ്സ് ഇന്ത്യ അതിസമ്പന്ന പട്ടിക; ഗൗതം അദാനി ഒന്നാമത്, മലയാളികളിൽ മുത്തൂറ്റ് ഫിനാൻസും എം.എ യൂസഫലിയും

ഫോബ്സ് ഇന്ത്യ അതിസമ്പന്ന പട്ടിക; ഗൗതം അദാനി ഒന്നാമത്, മലയാളികളിൽ മുത്തൂറ്റ് ഫിനാൻസും എം.എ യൂസഫലിയും

October 3, 2026
29
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025