ചങ്ങരംകുളം:പന്താവൂർ കക്കിടിക്കൽ വേലായുധൻ എന്ന ഉണ്ണിയുടേയും,ബാലന്റേയും നിര്യാണത്തിൽ പന്താവൂർ കോൺഗ്രസ്, യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പന്താവൂർ അങ്ങാടിയിൽ അനുശോചന യോഗം നടത്തി.ഹൃറൈർ കൊടക്കാട്ട് അദ്ധ്യക്ഷത വഹിച്ചു.പന്താവൂർ ഗ്രാമത്തിന് രണ്ട് പേരുടേയും വിയോഗം തീരാ നഷ്ടമെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി. അജയ് മോഹൻ പറഞ്ഞു.കോൺഗ്രസ് പ്രസ്ഥാനത്തിന് രണ്ട് കരുത്തുറ്റ പ്രവർത്തകരേയാണ് നഷ്ടപ്പെട്ടതെന്ന് ഡി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. സിദ്ധിഖ് പന്താവൂരും പ്രസംഗത്തിൽ പറഞ്ഞു.പി.പി.മൂസക്കുട്ടി മാസ്റ്റർ,വാസുദേവൻ മാസ്റ്റർ അടാട്ട്,സി.കെ.മോഹനൻ,കെ.പി.അബൂബക്കർ,ഉമ്മർ തലാപ്പിൽ,അബ്ദുള്ളക്കുട്ടി കാളാച്ചാൽ, ടി.വി.അബ്ദുറഹിമാൻ, ഫാറൂഖ് തലാപ്പിൽ,കണ്ണൻ പന്താവൂർ ,കെ.ബി.സിദ്ധിഖ്, ഗോപ പാറോൽ,മുജീബ് കല്ലിങ്ങൽ തുടങ്ങിയവർ അനുശോചന യോഗത്തിൻ പ്രസംഗിച്ചു.