ചങ്ങരംകുളം:മാന്തടം മുത്തൂര്‍ റോഡില്‍ മരം റോഡിലേക്ക് പൊട്ടിവീണ് വൈദ്യുതി തകരാറിലായി.ഇന്നലെ രാത്രിയിലുണ്ടായ കാറ്റിലും മഴയിലുമാണ് മാന്തടം മുത്തൂര്‍ റോഡില്‍ മരം റോഡിലെക്ക് പൊട്ടിവീണത്.വൈദ്യുതി കമ്പികളും തൂണുകളും തകര്‍ന്നതോടെ പ്രദേശത്ത് നിരവധി വീടുകളില്‍ വൈദ്യുതി മുടങ്ങി കിടക്കുകയാണ്.കെഎസ്ഇബി അധികൃതര്‍ എത്തി വൈദ്യുതി പുനസ്ഥാപിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്