ചങ്ങരംകുളം : ആതുര സേവനരംഗത്ത് വിജയകരമായ 12 വര്‍ഷം പൂര്‍ത്തിയാക്കിയ ചങ്ങരംകുളം സൺറൈസ് ഹോസ്‌പിറ്റലിന്റെ വാർഷികാഘോഷവും വനിതാദിനാചരണവും വ്യാഴാഴ്ച നടക്കുമെന്ന് സണ്‍റൈസ് അധികൃതർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.മാര്‍ച്ച് 13ന് വൈകുന്നേരം 4 മണിക്ക് നടക്കുന്ന ചടങ്ങ് നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിസിരിയ സൈഫുദ്ധീൻ ഉദ്ഘാടനം ചെയ്യും.ചടങ്ങില്‍ നന്നംമുക്ക്,ആലംകോട് പഞ്ചായത്തുകളിലെ ആശാ വർക്കർമാരെയും ഹരിത കർമ്മ സേന അംഗങ്ങളെയും ആദരിക്കും.ആലംകോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ പ്രഭിത, സുഹറ മമ്പാട്, റീന വേലായുധൻ, ഷീല സാജൻ എന്നിവർ പങ്കെടുക്കും.
പൊതുജനപങ്കാളിത്തത്വോടെ നിരവധി സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും പങ്കാളിത്വം വഹിക്കാന്‍ ഇതിനോടകം ആശുപത്രിക്ക് കഴിഞ്ഞിട്ടുണ്ടെന്നും ഇത്തരം പ്രവര്‍ത്തനങ്ങളുമായിഇനിയും മുന്നോട്ട് പോവുമെന്നും മുഴുവന്‍ നാട്ടുകാരുടെയും സഹകരണങ്ങള്‍ വരും നാളുകളിലും ഉണ്ടാവണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.ഹോസ്പിറ്റല്‍ ഭാരവാഹികളായ വിനോദ് കെ പി,ഷനോജ് കെ പി,ശ്രീരാഗ് ടി, സോന വർഗീസ് എന്നിവർ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.