കുറ്റിപ്പുറം:കൊലപാതക കേസ് പ്രതി 19 വർഷത്തിന് ശേഷം കുറ്റിപ്പുറം പോലീസിന്റെ പിടിയിലായി.2006 ൽ കാഞ്ഞിരക്കുറ്റിയിൽ വച്ച് യുവാവിനെ കാറിൽ നിന്നിറക്കി വെട്ടി കൊലപ്പെടുത്തി കവർച്ച നടത്തിയ സംഘത്തിലെ പ്രധാന പ്രതിയായ മലംപാമ്പ് കണ്ണൻ എന്ന് വിളിക്കുന്ന തൃശ്ശൂര്‍ മണലൂര്‍ സ്വദേശി വിമേഷ് ആണ് പിടിയിലായത്.കേസില്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ പ്രതി 19 വർഷത്തിന് ശേഷമാണ് കുറ്റിപ്പുറം പോലീസിന്റെ പിടിയിൽ ആയത്. മലംപാമ്പ് കണ്ണൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വിമേഷിനെ ഒളിവിൽ കഴിഞ്ഞ് വരുന്നതിനിടയിൽ പെരിന്തൽമണ്ണയിൽ നിന്നാണ് കുറ്റിപ്പുറം സിഐ നൗഫലിന്റെ നിർദ്ദേശ പ്രകാരം എസ്ഐ സുധീറിന്റെ നേതൃത്വത്തിൽ പോലീസുകാരായ ജോൺസൺ,രഘുനാഥ് എന്നിവർ ചേർന്ന് മലപ്പുറം സൈബർ സെല്ലിന്റെ സഹായത്തോടെ പിടികൂടിയത്.പ്രതിക്കെതിരെ മഞ്ചേരി സെഷൻസ് കോടതി പലതവണ വാറന്റ് ഉൾപ്പടെ പുറപ്പെടുവിച്ചിരുന്നെങ്കിലും പോലീസിന്റെ കണ്ണില്‍ പെടാതെ ഒളിവില്‍ കഴിയുകയിയിരുന്നു