ചങ്ങരംകുളം: മൂക്കുതലയില്‍ ഗൃഹനാഥനെ വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മൂക്കുതല പിടാവന്നൂർ കാട്ടുപറമ്പ് ശ്മശാനത്തിന് സമീപത്ത് താമസിച്ചിരുന്ന മൂക്കുതല കളരിക്കൽ പരേതനായ നാരായണൻ മകൻ 59 വയസുള്ള സത്യനെയാണ് കിടപ്പ്മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച കാലത്താണ് സംഭവം. ചങ്ങരംകുളം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. ഭാര്യ ശോഭ
മക്കൾ.സന്ദീപ്,സബിത,സനിത (പരേത), മരുമക്കൾ.വൃന്ദ,ദിനേഷ്,രജിലേഷ്.സംസ്കാരം വൈകീട്ട് 4മണിക്ക് പൊന്നാനി ഈശ്വരമംഗലം ശ്മശാനത്തിൽ നടക്കും