കൊച്ചി: എറണാകുളം കുട്ടമ്പുഴയില്‍ യുവതിയെ കാമുകന്‍ തലക്കടിച്ചു കൊലപ്പെടുത്തി.എറണാകുളം ജില്ലയിലെ എളമ്പളശ്ശേരി സ്വദേശി മായ (38) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കാമുകന്‍ ജിജോയെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇന്ന് പുലര്‍ച്ചെയാണ് കൊലപാതകം നടന്നത്. ഇരുവരും വര്‍ഷങ്ങളായി ഒരുമിച്ച് താമസിച്ചുവരികയായിരുന്നു. ഇതിനിടെ ഇന്നലെ രാത്രിയുണ്ടായ വാക്കുതര്‍ക്കച്ചിനൊടുവിലാണ് മായയെ ജിയോ കൊലപ്പെടുത്തിയത്.
ഇന്നലെ രാത്രി ഇവരുടെ വീട്ടില്‍ നിന്ന് കരച്ചിലും ബഹളങ്ങളും കേട്ടിരുന്നതായി അയല്‍വാസികള്‍ മൊഴി നല്‍കിയിട്ടുണ്ട്. രാവിലെ അയല്‍വാസികള്‍ വീട്ടിലെത്തി നോക്കുമ്പോള്‍ മായ കൊല്ലപ്പെട്ട നിലയില്‍ കിടക്കുകയായിരുന്നു. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് പൊലിസെത്തി നടപടികള്‍ സ്വീകരിച്ചു. അറസ്റ്റിലായ ജിജോയെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.