• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, June 1, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ‘തൃക്കണ്ണൻ’ പൊലീസ് കസ്റ്റഡിയിൽ

cntv team by cntv team
March 11, 2025
in Kerala
A A
വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ‘തൃക്കണ്ണൻ’ പൊലീസ് കസ്റ്റഡിയിൽ
0
SHARES
273
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കസ്റ്റഡിയിൽ. ഇൻസ്റ്റാഗ്രാമിൽ ‘തൃക്കണ്ണൻ’ എന്ന ഐഡിയിലെ ഹാഫിസ് സജീവാണ് കസ്റ്റഡിയിലായത്. ആലപ്പുഴ ഇരവുകാട് സ്വദേശിയായ ഹാഫിസിനെ ആലപ്പുഴ സൗത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്. യുവതി നൽകിയ പരാതിയിലാണ് കേസ്. വിവാഹ വാഗ്ദാനം നൽകി വീട്ടിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരിയുടെ മൊഴി.യുവതിയെ ഇയാൾ വിവാഹം കഴിക്കാമെന്ന് പറയുകയും എന്നാൽ പിന്നീട് ഇവർ തമ്മിൽ ഉണ്ടായ വഴക്കിനെ തുടർന്ന് പിരിയുകയുമായിരുന്നു. മൂന്നരലക്ഷം ഫോളോവെർസ് ആണ് 25 കാരനായ ഹാഫിസ് എന്ന തൃക്കണ്ണനുള്ളത്. അതുകൊണ്ടുതന്നെ ഇയാളുടെ ഓരോ റീൽസിനും വലിയ റീച്ചാണ് സോഷ്യൽ മീഡിയയിൽ നിന്നും കിട്ടാറുള്ളതും.ഒരുമിച്ച് റീൽസ് എടുക്കാമെന്നും കൊളാബ് ചെയ്യാമെന്നും പറഞ്ഞാണ് ഇയാൾ പെൺകുട്ടികളെ വിളിച്ചുവരുത്തുന്നത്. തന്റെ വീടിന് തൊട്ടടുത്തുള്ള മറ്റൊരു വീട് വാടകയ്‌ക്കെടുത്താണ് ഇയാൾ റീൽസ് ഷൂട്ട് ചെയ്യുന്നതും എഡിറ്റ് ചെയ്യുന്നതും. അവിടെവെച്ചാണ് യുവതിയെ വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകി പീഡിപ്പിച്ചതെന്നാണ് പരാതിക്കാരി പറയുന്നത്. കഴിഞ്ഞ ഒരു വർഷമായി ഇരുവരും തമ്മിൽ അടുപ്പത്തിലാണെന്നും എന്നാൽ കുറച്ച്‌ കഴിഞ്ഞപ്പോഴാണ് ഇയാൾ തന്നെ പറ്റിക്കുകയാണെന്ന് നിയമവിദ്യാർഥിനിയായ പരാതിക്കാരി തിരിച്ചറിയുന്നതും.ഇതിന് മുൻപും രണ്ട് പീഡന പരാതികൾ തൃക്കണ്ണനെതിരെ ആലപ്പുഴ പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാൽ പരാതി നൽകിയ പെൺകുട്ടികൾ കേസിൽ നിന്ന് പിന്മാറിയതിനാൽ ഇയാൾ രക്ഷപ്പെടുകയായിരുന്നു. ഹാഫിസിന്റെ അറസ്റ്റ് ഇന്ന് ഉച്ചയോടുകൂടിയാണ് പൊലീസ് രേഖപ്പെടുത്തിയത്. വൈദ്യ പരിശോധനയ്ക്കായി ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചു.

Related Posts

കാലപ്പഴക്കം ചെന്ന സ്‌കൂളുകൾ പുതുക്കി പണിയും, ഇത്തവണ പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കും: എൻ ഷംസുദ്ദീൻ
Kerala

കാലപ്പഴക്കം ചെന്ന സ്‌കൂളുകൾ പുതുക്കി പണിയും, ഇത്തവണ പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കും: എൻ ഷംസുദ്ദീൻ

June 1, 2026
23
എക്‌സാലോജിക്-സിഎംആര്‍എല്‍ ഇടപാട്; ഇ ഡി നടപടികള്‍ക്ക് വെള്ളിയാഴ്ച വരെ സ്റ്റേ
Kerala

എക്‌സാലോജിക്-സിഎംആര്‍എല്‍ ഇടപാട്; ഇ ഡി നടപടികള്‍ക്ക് വെള്ളിയാഴ്ച വരെ സ്റ്റേ

June 1, 2026
33
തൃശൂർ മെഡിക്കൽ കോളേജിൽ ഡോക്ടർക്ക് പാമ്പുകടിയേറ്റു; ഒബ്സർവേഷൻ വാർഡിൽ പ്രവേശിപ്പിച്ചു
Kerala

തൃശൂർ മെഡിക്കൽ കോളേജിൽ ഡോക്ടർക്ക് പാമ്പുകടിയേറ്റു; ഒബ്സർവേഷൻ വാർഡിൽ പ്രവേശിപ്പിച്ചു

June 1, 2026
488
കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ അമ്മായിയമ്മ സിന്‍ഡ്രം,വിദ്യാര്‍ത്ഥികളെ ക്രൂരമായി കൈകാര്യം ചെയ്യുന്നു;ഹൈക്കോടതി
Kerala

കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ അമ്മായിയമ്മ സിന്‍ഡ്രം,വിദ്യാര്‍ത്ഥികളെ ക്രൂരമായി കൈകാര്യം ചെയ്യുന്നു;ഹൈക്കോടതി

June 1, 2026
27
എടപ്പാൾ മാണൂരിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു; കാർ ഡ്രൈവർക്ക് ഗുരുതര പരിക്ക്
Kerala

എടപ്പാൾ മാണൂരിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു; കാർ ഡ്രൈവർക്ക് ഗുരുതര പരിക്ക്

June 1, 2026
574
‘അമ്മ ക്ഷീര കർഷകയായിരുന്നു; ഞാൻ പശുവിനെ കുളിപ്പിച്ചിട്ടുണ്ട്, പുല്ല് വെട്ടിയിട്ടുണ്ട്’; പാൽ വില വർധനവിനെ എതിർക്കില്ലെന്ന് മുഖ്യമന്ത്രി
Kerala

‘അമ്മ ക്ഷീര കർഷകയായിരുന്നു; ഞാൻ പശുവിനെ കുളിപ്പിച്ചിട്ടുണ്ട്, പുല്ല് വെട്ടിയിട്ടുണ്ട്’; പാൽ വില വർധനവിനെ എതിർക്കില്ലെന്ന് മുഖ്യമന്ത്രി

June 1, 2026
117
Next Post
ഷീല സണ്ണിയെ വ്യാജ മയക്കുമരുന്ന് കേസിൽ കുടുക്കിയ സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം

ഷീല സണ്ണിയെ വ്യാജ മയക്കുമരുന്ന് കേസിൽ കുടുക്കിയ സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം

Recent News

ആലംകോട് ഫാമിലി ഹെൽത്ത് സെന്ററിന് പുതിയ കെട്ടിടം  അനുവദിക്കണം :എംഎൽഎ ക്ക് നിവേദനം

ആലംകോട് ഫാമിലി ഹെൽത്ത് സെന്ററിന് പുതിയ കെട്ടിടം അനുവദിക്കണം :എംഎൽഎ ക്ക് നിവേദനം

June 1, 2026
102
താൻ മുഖ്യമന്ത്രിയല്ല, മുഖ്യ സേവകൻ, എതിരാളി ഡിഎംകെയെന്ന് വിജയ്; വരുന്നു സിംഗപ്പെൺ കാവൽപ്പട

താൻ മുഖ്യമന്ത്രിയല്ല, മുഖ്യ സേവകൻ, എതിരാളി ഡിഎംകെയെന്ന് വിജയ്; വരുന്നു സിംഗപ്പെൺ കാവൽപ്പട

June 1, 2026
89
കാലപ്പഴക്കം ചെന്ന സ്‌കൂളുകൾ പുതുക്കി പണിയും, ഇത്തവണ പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കും: എൻ ഷംസുദ്ദീൻ

കാലപ്പഴക്കം ചെന്ന സ്‌കൂളുകൾ പുതുക്കി പണിയും, ഇത്തവണ പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കും: എൻ ഷംസുദ്ദീൻ

June 1, 2026
23
ഫിഫ ലോകകപ്പ് കാണാം ‘സീ’യിൽ; കോടികളുടെ സംപ്രേഷണാവകാശം സ്വന്തമാക്കിയത് ജിയോ സ്റ്റാറിനെ മറികടന്ന്

ഫിഫ ലോകകപ്പ് കാണാം ‘സീ’യിൽ; കോടികളുടെ സംപ്രേഷണാവകാശം സ്വന്തമാക്കിയത് ജിയോ സ്റ്റാറിനെ മറികടന്ന്

June 1, 2026
65
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025