• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, November 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘വേനൽച്ചൂട് കനക്കുകയാണ്, ഉയർന്ന അൾട്രാ വയലറ്റ് സൂചിക രേഖപ്പെടുത്തി’; ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി

cntv team by cntv team
March 11, 2025
in Kerala
A A
‘വേനൽച്ചൂട് കനക്കുകയാണ്, ഉയർന്ന അൾട്രാ വയലറ്റ് സൂചിക രേഖപ്പെടുത്തി’; ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി
0
SHARES
43
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വേനൽച്ചൂട് കനക്കുകയാണ്. പകൽ പുറത്തിറങ്ങുമ്പോൾ അതീവ ദുഷ്കരമായ സാഹചര്യം അനുഭവപ്പെടുന്നു. എല്ലാവരും അതീവ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി. ധാരാളം വെള്ളം കുടിക്കുകയും വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്നവർ ശ്രദ്ധിക്കുകയും വേണമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
ഉയർന്ന അൾട്രാ വയലറ്റ് സൂചിക രേഖപ്പെടുത്തിയതിനാൽ രാവിലെ 10 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശമേൽക്കുന്നത് പരമാവധി ഒഴിവാക്കാൻ ശ്രദ്ധിക്കണം എന്ന് അദ്ദേഹം കുറിക്കുന്നു. പകൽ ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കണം എന്നും അദ്ദേഹം പറയുന്നു.

മുഖ്യമന്ത്രിയുടെ പോസ്റ്റിന്റെ പൂർണരൂപം

വേനൽച്ചൂട് കനക്കുകയാണ്. പകൽ പുറത്തിറങ്ങുമ്പോൾ അതീവ ദുഷ്കരമായ സാഹചര്യം അനുഭവപ്പെടുന്നു. എല്ലാവരും അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഉയർന്ന തോതിൽ തുടർച്ചയായി അൾട്രാ വയലറ്റ് രശ്മികൾ ശരീരത്തിലേൽക്കുന്നത് സൂര്യാതപം ഉൾപ്പെടെ നിരവധി പ്രശ്നങ്ങൾക്ക് കാരണമാകാം. സാരമായ പൊള്ളൽ ഏൽക്കാം.
ഉയർന്ന അൾട്രാ വയലറ്റ് സൂചിക രേഖപ്പെടുത്തിയതിനാൽ രാവിലെ 10 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശമേൽക്കുന്നത് പരമാവധി ഒഴിവാക്കാൻ ശ്രദ്ധിക്കണം. വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്നവരും തൊഴിൽദായകരും ജോലിസമയം ക്രമീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും ശ്രദ്ധിക്കണം. ചർമ, നേത്രരോഗങ്ങളോ ക്യാൻസറോ ഉള്ളവരും രോഗപ്രതിരോധശേഷി കുറഞ്ഞവരും പ്രത്യേക ജാഗ്രത പാലിക്കണം.
പകൽ ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കണം. ശരീരം മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതാണുചിതം. യാത്രാ ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.
സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കി ജാഗ്രത പുലർത്തണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കണമെന്നും അഭ്യർത്ഥിക്കുന്നു.

Related Posts

എംഡിഎംഎയുമായി ഡോക്ടർ അറസ്റ്റിൽ
Crime

എംഡിഎംഎയുമായി ഡോക്ടർ അറസ്റ്റിൽ

November 21, 2026
256
ഫെയർനെസ് ക്രീമിൽ അമിത അളവിൽ മെർക്കുറി; മലപ്പുറത്തു പതിനേഴുകാരിക്ക് ഗുരുതര വൃക്ക രോഗം ബാധിച്ചെന്ന് പരാതി
Kerala

ഫെയർനെസ് ക്രീമിൽ അമിത അളവിൽ മെർക്കുറി; മലപ്പുറത്തു പതിനേഴുകാരിക്ക് ഗുരുതര വൃക്ക രോഗം ബാധിച്ചെന്ന് പരാതി

November 21, 2026
441
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കരട് കുറ്റപത്രം തയ്യാറാക്കി; കുറ്റപത്രത്തിൽ ഗുരുതര കുറ്റങ്ങൾ
Crime

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കരട് കുറ്റപത്രം തയ്യാറാക്കി; കുറ്റപത്രത്തിൽ ഗുരുതര കുറ്റങ്ങൾ

November 21, 2026
108
“ഇനിമുതൽ ഡിജിറ്റൽ”; ഡിപ്പോകളിലെ അനൗൺസ്മെന്റ്കൾ ഒഴിവാക്കാൻ ഒരുങ്ങി കെഎസ്ആർടിസി
Kerala

“ഇനിമുതൽ ഡിജിറ്റൽ”; ഡിപ്പോകളിലെ അനൗൺസ്മെന്റ്കൾ ഒഴിവാക്കാൻ ഒരുങ്ങി കെഎസ്ആർടിസി

November 21, 2026
43
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്
Business

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്

November 21, 2026
280
സ്വകാര്യബസുകളുടെ സമയം ഇനി GPS നിശ്ചയിക്കും; റൂട്ടിലെ പ്രയദർശിനി ബസുകളുടെ എണ്ണമടക്കം പരിഗണിക്കും
Kerala

സ്വകാര്യബസുകളുടെ സമയം ഇനി GPS നിശ്ചയിക്കും; റൂട്ടിലെ പ്രയദർശിനി ബസുകളുടെ എണ്ണമടക്കം പരിഗണിക്കും

November 21, 2026
67
Next Post
വീടിനു മുന്നിൽ പാർക്ക് ചെയ്ത ഇന്നോവയടക്കം അഞ്ച് വാഹനങ്ങൾ കത്തി നശിച്ചു; അജ്ഞാതൻ തീയിട്ടതെന്ന് സംശയം

വീടിനു മുന്നിൽ പാർക്ക് ചെയ്ത ഇന്നോവയടക്കം അഞ്ച് വാഹനങ്ങൾ കത്തി നശിച്ചു; അജ്ഞാതൻ തീയിട്ടതെന്ന് സംശയം

Recent News

18 കാരിക്ക് ഗുരുതര വൃക്ക രോഗം വന്ന സംഭവം: എഫ് ട്യൂൺ ഫെയർനെസ് ക്രീമിനെതിരെ കേസ്

18 കാരിക്ക് ഗുരുതര വൃക്ക രോഗം വന്ന സംഭവം: എഫ് ട്യൂൺ ഫെയർനെസ് ക്രീമിനെതിരെ കേസ്

November 22, 2026
191
കടങ്ങോട്: “സ്വപ്നക്കൂട്” യാഥാർത്ഥ്യമായി; അഷ്റഫിനും കുടുംബത്തിനും ഇനി സ്വന്തം വീട്

കടങ്ങോട്: “സ്വപ്നക്കൂട്” യാഥാർത്ഥ്യമായി; അഷ്റഫിനും കുടുംബത്തിനും ഇനി സ്വന്തം വീട്

November 22, 2026
44
വെളിയങ്കോട് ഗ്രാമം ചേക്കുമുക്ക് റെഡ്സ് ജിസിസി പെയിൻ ആൻഡ് പാലിയേറ്റീവ് സെന്റർ പ്രവർത്തനമാരംഭിച്ചു

വെളിയങ്കോട് ഗ്രാമം ചേക്കുമുക്ക് റെഡ്സ് ജിസിസി പെയിൻ ആൻഡ് പാലിയേറ്റീവ് സെന്റർ പ്രവർത്തനമാരംഭിച്ചു

November 22, 2026
57
ഓപ്പറേഷൻ ജല സുരക്ഷ :ആലംകോട് പഞ്ചായത്തിൽ സുരക്ഷാ പരിശോധന ആരംഭിച്ചു :

ഓപ്പറേഷൻ ജല സുരക്ഷ :ആലംകോട് പഞ്ചായത്തിൽ സുരക്ഷാ പരിശോധന ആരംഭിച്ചു :

November 22, 2026
65
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025