• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, September 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

ഇനി ‘സൊമാറ്റോ’ അല്ല; സൊമാറ്റോയ്ക്ക് ഇനി പുതിയ കോര്‍പ്പറേറ്റ് നാമം

cntv team by cntv team
March 10, 2025
in National
A A
ഇനി ‘സൊമാറ്റോ’ അല്ല; സൊമാറ്റോയ്ക്ക് ഇനി പുതിയ കോര്‍പ്പറേറ്റ് നാമം
0
SHARES
84
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പ്രവര്‍ത്തനമേഖല വൈവിധ്യവല്‍ക്കരിക്കുന്നതിന്‍റെ ആദ്യ ചുവടുവയ്പ്പെന്ന നിലയില്‍ സൊമാറ്റോയുടെ കോര്‍പ്പറേറ്റ് നാമം എറ്റേണല്‍ ലിമിറ്റഡ് എന്നാക്കി മാറ്റുന്നതിനുള്ള തീരുമാനത്തിന് ഓഹരി ഉടമകളുടെ അനുമതി. മാതൃകമ്പനിയാകും ഏറ്റേണല്‍ എന്ന പേരില്‍ അറിയപ്പെടുക. പേര് മാറ്റം സൊമാറ്റോ ബ്രാന്‍ഡിനോ ആപ്പിനോ ബാധകമല്ല. തങ്ങളുടെ ഭക്ഷ്യ വിതരണ സേവനം അറിയപ്പെടുന്ന അതേ പേരില്‍ തുടരുമെന്ന് കമ്പനി വ്യക്തമാക്കി. ഭക്ഷണ വിതരണത്തിനപ്പുറം പ്രവര്‍ത്തനം വൈവിധ്യവല്‍ക്കരിക്കുന്നതിന്‍റെ ഭാഗമായാണ് കമ്പനിയുടെ റീബ്രാന്‍ഡിംഗ് നീക്കം. കമ്പനി ബ്ലിങ്കിറ്റ്, ഹൈപ്പര്‍പ്യൂര്‍, ഡിസ്ട്രിക്റ്റ് എന്നിവയുള്‍പ്പെടെ വിവിധ സംരംഭങ്ങളാണ് ഇതിനകം തുടങ്ങിയത്. നൂതനാശയങ്ങളിലും വൈവിധ്യവല്‍ക്കരണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, മത്സരാധിഷ്ഠിത ഭക്ഷ്യ-സാങ്കേതികവിദ്യ, ഇ-കൊമേഴ്സ് പ്രവര്‍ത്തന മേഖലയില്‍ തങ്ങളുടെ നേതൃത്വം നിലനിര്‍ത്തുക എന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്. ദീപീന്ദര്‍ ഗോയലും സുഹൃത്ത് പങ്കജ് ഛദ്ദയും 2008-ല്‍ സ്ഥാപിച്ച സ്റ്റാര്‍ട്ടപ്പാണ് സൊമാറ്റോ. ഫുഡിബേ എന്ന പേരില്‍ സ്ഥാപിതമായ കമ്പനി, 2010 ജനുവരി 18-ന് സൊമാറ്റോ എന്ന് പേര് മാറ്റുകയായിരുന്നു. ഇന്ന് ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളുള്ള ഇന്ത്യയിലെ ഏറ്റവും മികച്ച ഫുഡ് ഡെലിവറി ആപ്പുകളില്‍ ഒന്നാണ് സൊമാറ്റോ. 14 ലക്ഷം ആളുകള്‍ ഉപയോഗിക്കുന്ന സൊമാറ്റോ ലോകമെമ്പാടുമായി 10,000 നഗരങ്ങളില്‍ സേവനം എത്തിക്കുന്നുണ്ട്. ക്വിക്ക് കൊമേഴ്സ് രംഗത്തും പ്രവര്‍ത്തനം വിപുലീകരിക്കാനുള്ള ശ്രമത്തിലാണ് സൊമാറ്റോ. കമ്പനിയുടെ ക്വിക്ക് കൊമേഴ്സ് ബ്രാന്‍റായ ബ്ലിങ്കിറ്റ് പ്രവര്‍ത്തന ലാഭത്തിലേക്ക് നീങ്ങുകയാണ്.വാര്‍ഷികാടിസ്ഥാനത്തില്‍ 130 ശതമാനം വളര്‍ച്ചയാണ് ബ്ലിങ്കിറ്റിന് ലഭിച്ച ഓര്‍ഡറുകളില്‍ ഉണ്ടായത്. ഓര്‍ഡര്‍ ചെയ്ത് 10-30 മിനിറ്റിനുള്ളില്‍ ചരക്കുകളും സേവനങ്ങളും വിതരണം ചെയ്യുന്ന ഒരു ബിസിനസ്സ് മോഡലാണ് ക്വിക്ക് കൊമേഴ്സ് . പലചരക്ക് സാധനങ്ങള്‍, സ്റ്റേഷനറികള്‍, വ്യക്തിഗത ശുചിത്വ ഉല്‍പ്പന്നങ്ങള്‍, തുടങ്ങി ചെറിയ അളവിലുള്ള ?സാധനങ്ങളുടെ വിതരണമാണ് ക്വിക്ക് കൊമേഴ്സ് കമ്പനികള്‍ നിര്‍വഹിക്കുന്നത്. സ്വിഗിയുടെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റാമാര്‍ട്ടും സൊമാറ്റോയുടെ ബ്ലിങ്കിറ്റുമാണ് ഈ രംഗത്തും പരസ്പരം മല്‍സരിക്കുന്നത്.

Related Posts

അഞ്ച് ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും; ഇടപാടുകള്‍ നേരത്തെ നടത്തണമെന്ന് മുന്നറിയിപ്പ്
Kerala

അഞ്ച് ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും; ഇടപാടുകള്‍ നേരത്തെ നടത്തണമെന്ന് മുന്നറിയിപ്പ്

September 21, 2026
346
വിവാഹിതരായ സ്ത്രീകൾക്ക് സത്യവാങ്മൂലം നിർബന്ധം; ആധാറിലെ പേരുതിരുത്താനുള്ള മാനദണ്ഡങ്ങളിൽ മാറ്റം
Kerala

വിവാഹിതരായ സ്ത്രീകൾക്ക് സത്യവാങ്മൂലം നിർബന്ധം; ആധാറിലെ പേരുതിരുത്താനുള്ള മാനദണ്ഡങ്ങളിൽ മാറ്റം

September 21, 2026
98
9 രാജ്യ ങ്ങളിൽ ഇന്ത്യക്കാർക്ക് വിസ ചട്ടങ്ങളിൽ മാറ്റം
International

9 രാജ്യ ങ്ങളിൽ ഇന്ത്യക്കാർക്ക് വിസ ചട്ടങ്ങളിൽ മാറ്റം

September 19, 2026
389
സഞ്ജു സാംസൺ ഡൽഹി സർക്കാരിൻ്റെ ബ്രാൻഡ് അംബാസഡർ
National

സഞ്ജു സാംസൺ ഡൽഹി സർക്കാരിൻ്റെ ബ്രാൻഡ് അംബാസഡർ

September 19, 2026
47
ഡല്‍ഹിയില്‍ 16കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയശേഷം കുത്തിക്കൊന്നു; പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരടക്കം നാല് യുവാക്കള്‍ അറസ്റ്റില്‍
Crime

ഡല്‍ഹിയില്‍ 16കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയശേഷം കുത്തിക്കൊന്നു; പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരടക്കം നാല് യുവാക്കള്‍ അറസ്റ്റില്‍

September 18, 2026
149
ലഹരിക്കടത്ത് രംഗങ്ങളിലും മുന്നറിയിപ്പ് നിർബന്ധം; സെൻസർ മാർഗനിർദേശം പുതുക്കി കേന്ദ്രം
Entertainment

ലഹരിക്കടത്ത് രംഗങ്ങളിലും മുന്നറിയിപ്പ് നിർബന്ധം; സെൻസർ മാർഗനിർദേശം പുതുക്കി കേന്ദ്രം

September 18, 2026
46
Next Post
രണ്ടു പതിറ്റാണ്ടുകൾക്ക് ശേഷം രണ്ടാം വരവിനൊരുങ്ങി ‘എം കുമരൻ സൺ ഓഫ് മഹാലക്ഷ്‌മി’

രണ്ടു പതിറ്റാണ്ടുകൾക്ക് ശേഷം രണ്ടാം വരവിനൊരുങ്ങി 'എം കുമരൻ സൺ ഓഫ് മഹാലക്ഷ്‌മി'

Recent News

കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം.

കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം.

September 21, 2026
0
റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

September 21, 2026
7
എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

September 21, 2026
124
കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

September 21, 2026
71
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025