• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, August 4, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

മാതൃകയായി വീണ്ടും കേരളം; ഹൃദ്യത്തിലൂടെ 8000 കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി

cntv team by cntv team
March 10, 2025
in Kerala
A A
മാതൃകയായി വീണ്ടും കേരളം; ഹൃദ്യത്തിലൂടെ 8000 കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
0
SHARES
68
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ജന്മനായുള്ള ഹൃദ്രോഗം സമയബന്ധിതമായി ചികിത്സിക്കാനുള്ള ആരോഗ്യ വകുപ്പിന്റെ ഹൃദ്യം പദ്ധതിയിലൂടെ 8,000 കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഹൃദ്രോഗത്തിന്റെ തീവ്രതയനുസരിച്ച് കാലതാമസമില്ലാതെ കുഞ്ഞുങ്ങള്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഹൃദ്യം പദ്ധതിയിലൂടെ ചികിത്സയ്ക്കായി ആകെ 24,222 കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തു. അതില്‍ 15,686 പേര്‍ ഒരു വയസിന് താഴെയുള്ളവരാണ്. ആകെ രജിസ്റ്റര്‍ ചെയ്തവരില്‍ ശസ്ത്രക്രിയ ആവശ്യമായ 8,000 കുട്ടികള്‍ക്കാണ് ഹൃദയ ശസ്ത്രക്രിയ നടത്തിയത്.കുഞ്ഞുങ്ങളുടെ ഹൃദയ വൈകല്യങ്ങള്‍ നേരത്തേ കണ്ടെത്തി ചികിത്സിക്കാനായി വലിയ ഇടപെടലുകളാണ് ആരോഗ്യ വകുപ്പ് സ്വീകരിച്ച് വരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രസവം നടക്കുന്ന എല്ലാ ആശുപത്രികളുടേയും ഗുണനിലവാരം ഉയര്‍ത്തി. 12 ആശുപത്രികളെ ലക്ഷ്യ നിലവാരത്തിലേക്ക് ഉയര്‍ത്തി. 3 മെഡിക്കല്‍ കോളേജുകള്‍ക്ക് ദേശീയ മുസ്‌കാന്‍ അംഗീകാരം ലഭിച്ചു. ചികിത്സ തേടിയ കുഞ്ഞുങ്ങള്‍ക്ക് തുടര്‍ ചികിത്സ ഉറപ്പാക്കാനും തുടര്‍ നടപടികള്‍ ഏകീകരിക്കുന്നതിനുമായി ഹൃദ്യം വെബ്സൈറ്റ് വിപുലീകരിച്ചു. അടിയന്തര സ്വഭാവമുള്ള കേസുകളില്‍ 24 മണിക്കൂറിനകം വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നു. ഇതിനായി വെന്റിലേറ്റര്‍/ ഐ സി യു ആംബുലന്‍സ് സേവനവും നല്‍കി വരുന്നു.ജന്മനാ ഹൃദ്രോഗമുള്ള കുഞ്ഞുങ്ങളില്‍ സമയബന്ധിതമായി ഹൃദയ ശസ്ത്രക്രിയ നടത്തിയാല്‍ മരണത്തില്‍ നിന്നും രക്ഷപ്പെടുത്താനാകും. നവജാത ശിശുക്കള്‍ മുതല്‍ 18 വയസ് വരെയുള്ള കുട്ടികള്‍ക്ക് ഈ പദ്ധതിയിലൂടെ സേവനം ലഭ്യമാക്കുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രസവിക്കുന്ന മുഴുവന്‍ കുഞ്ഞുങ്ങള്‍ക്കും ഹൃദ്രോഗ പരിശോധന ഉറപ്പാക്കി വരുന്നു. എല്ലാ കുട്ടികള്‍ക്കും പരിചരണം ഉറപ്പാക്കാന്‍ വീടുകളിലെത്തിയും അങ്കണവാടികളിലും സ്‌കൂളുകളിലും സ്‌ക്രീനിംഗ് നടത്തുന്നു. ഹൃദ്രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ എക്കോ ഉള്‍പ്പെടെയുള്ള വിദഗ്ധ പരിശോധന നടത്തും. ഗര്‍ഭസ്ഥ ശിശുവിന് ഹൃദ്രോഗം കണ്ടെത്തിയാല്‍ പ്രസവം മുതലുള്ള തുടര്‍ ചികിത്സ ഉറപ്പാക്കുകയും ചെയ്യുന്നു. സര്‍ക്കാര്‍ ആശുപത്രികളിലോ എംപാനല്‍ ചെയ്ത സ്വകാര്യ ആശുപത്രിയിലോ ശസ്ത്രക്രിയ ലഭ്യമാക്കുന്നു.8 സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ ഹൃദ്യം പദ്ധതിയില്‍ എംപാനല്‍ ചെയ്തിട്ടുണ്ട്. തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ മാത്രം മൂന്ന് വര്‍ഷം കൊണ്ട് 1000ലധികം കുഞ്ഞുങ്ങള്‍ക്ക് വിദഗ്ധ ഹൃദ്രോഗ ചികിത്സ നല്‍കിയിട്ടുണ്ട്. പീഡിയാട്രിക് ഹൃദയ ശസ്ത്രക്രിയാ വിഭാഗം ഉള്‍പ്പെടെ സജ്ജമാക്കി വളരെ ചെലവ് വരുന്ന എക്മോ ചികിത്സയും സങ്കീര്‍ണമായ ഹൃദയ ശസ്ത്രക്രിയയും ഉള്‍പ്പെടെ ആരംഭിച്ചു.ഹൃദ്യത്തിലൂടെ ഹൃദ്രോഗ ചികിത്സ ലഭിച്ച കുഞ്ഞുങ്ങളുടെ ശാരീരികവും മാനസികവും ബൗദ്ധികവുമായ വളര്‍ച്ചയും വികാസവും ഉറപ്പാക്കുന്ന തുടര്‍പിന്തുണാ പദ്ധതിയും നടത്തി വരുന്നു. സാധാരണ കുഞ്ഞുങ്ങളെ അപേക്ഷിച്ച് ഇത്തരം കുട്ടികള്‍ക്ക് കൂടുതല്‍ പരിചരണം ആവശ്യമാണ്. ഈ കുഞ്ഞുങ്ങളെ പരിശോധന നടത്തി അതില്‍ പ്രശ്നമുണ്ടെന്ന് കണ്ടെത്തിയവര്‍ക്ക് ഡിസ്ട്രിക്റ്റ് ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്ററുകള്‍ വഴി തുടര്‍ ചികിത്സ ഉറപ്പാക്കി വരുന്നുവെന്നും മന്ത്രി അറിയിച്ചു.

Related Posts

‘സ്ത്രീകളെ അധിക്ഷേപിക്കുക, സൗജന്യത്തിന് വേണ്ടി ദാരിദ്ര്യം അഭിനയിക്കുകയാണെന്ന് പറയുക’; ഈ സർക്കാർ ആർക്കുവേണ്ടിയാണ് ഭരിക്കുന്നതെന്ന് കെ ബി ഗണേഷ് കുമാർ
Kerala

‘സ്ത്രീകളെ അധിക്ഷേപിക്കുക, സൗജന്യത്തിന് വേണ്ടി ദാരിദ്ര്യം അഭിനയിക്കുകയാണെന്ന് പറയുക’; ഈ സർക്കാർ ആർക്കുവേണ്ടിയാണ് ഭരിക്കുന്നതെന്ന് കെ ബി ഗണേഷ് കുമാർ

August 4, 2026
21
തൃശൂർ മെഡിക്കൽ കോളേജിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ തീപിടുത്തം
Kerala

തൃശൂർ മെഡിക്കൽ കോളേജിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ തീപിടുത്തം

August 4, 2026
165
ഹെലികോപ്ടറിൽ പോയത് പുറത്തുപറയാനാകാത്ത ഏത് ഡീലിന്? കള്ളംപറയാതെ മുഖ്യമന്ത്രിക്ക് സമാധാനമില്ല- ഗോവിന്ദൻ
Kerala

ഹെലികോപ്ടറിൽ പോയത് പുറത്തുപറയാനാകാത്ത ഏത് ഡീലിന്? കള്ളംപറയാതെ മുഖ്യമന്ത്രിക്ക് സമാധാനമില്ല- ഗോവിന്ദൻ

August 4, 2026
21
ആധാറിൽ സൗജന്യമായി ഇമെയില്‍ ഐഡി ചേര്‍ക്കാം; അവസരം ഡിസംബര്‍ 31 വരെ
Kerala

ആധാറിൽ സൗജന്യമായി ഇമെയില്‍ ഐഡി ചേര്‍ക്കാം; അവസരം ഡിസംബര്‍ 31 വരെ

August 4, 2026
45
കെ എം ബഷീറിന്റെ മരണം; ഭാര്യയുടെ ഹർജിയിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതി നോട്ടീസ്
Kerala

കെ എം ബഷീറിന്റെ മരണം; ഭാര്യയുടെ ഹർജിയിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതി നോട്ടീസ്

August 4, 2026
116
ആനുകൂല്യം കൊടുത്തിട്ട് അതിന്റെ പേരില്‍ ആക്ഷേപിക്കരുത്; സി പി ജോണിന്റെ അധിക്ഷേപ പരാമര്‍ശത്തിനെതിരെ ശിവന്‍കുട്ടി
Kerala

ആനുകൂല്യം കൊടുത്തിട്ട് അതിന്റെ പേരില്‍ ആക്ഷേപിക്കരുത്; സി പി ജോണിന്റെ അധിക്ഷേപ പരാമര്‍ശത്തിനെതിരെ ശിവന്‍കുട്ടി

August 4, 2026
26
Next Post
‘ലഹരിക്ക് പകരം ഉപയോഗിക്കുന്ന ഗുളിക നൽകിയില്ല’; മെഡിക്കൽ ഷോപ്പ് അടിച്ചുതകർത്ത് യുവാക്കൾ

‘ലഹരിക്ക് പകരം ഉപയോഗിക്കുന്ന ഗുളിക നൽകിയില്ല’; മെഡിക്കൽ ഷോപ്പ് അടിച്ചുതകർത്ത് യുവാക്കൾ

Recent News

‘സ്ത്രീകളെ അധിക്ഷേപിക്കുക, സൗജന്യത്തിന് വേണ്ടി ദാരിദ്ര്യം അഭിനയിക്കുകയാണെന്ന് പറയുക’; ഈ സർക്കാർ ആർക്കുവേണ്ടിയാണ് ഭരിക്കുന്നതെന്ന് കെ ബി ഗണേഷ് കുമാർ

‘സ്ത്രീകളെ അധിക്ഷേപിക്കുക, സൗജന്യത്തിന് വേണ്ടി ദാരിദ്ര്യം അഭിനയിക്കുകയാണെന്ന് പറയുക’; ഈ സർക്കാർ ആർക്കുവേണ്ടിയാണ് ഭരിക്കുന്നതെന്ന് കെ ബി ഗണേഷ് കുമാർ

August 4, 2026
21
തൃശൂർ മെഡിക്കൽ കോളേജിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ തീപിടുത്തം

തൃശൂർ മെഡിക്കൽ കോളേജിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ തീപിടുത്തം

August 4, 2026
165
ഹെലികോപ്ടറിൽ പോയത് പുറത്തുപറയാനാകാത്ത ഏത് ഡീലിന്? കള്ളംപറയാതെ മുഖ്യമന്ത്രിക്ക് സമാധാനമില്ല- ഗോവിന്ദൻ

ഹെലികോപ്ടറിൽ പോയത് പുറത്തുപറയാനാകാത്ത ഏത് ഡീലിന്? കള്ളംപറയാതെ മുഖ്യമന്ത്രിക്ക് സമാധാനമില്ല- ഗോവിന്ദൻ

August 4, 2026
21
സംസ്ഥാന പാതയില്‍ വളയംകുളത്ത് ഓഡി കാര്‍ പിക്കപ്പില്‍ ഇടിച്ച് നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ട ഇന്നോവയില്‍ ഇടിച്ച് കയറി

സംസ്ഥാന പാതയില്‍ വളയംകുളത്ത് ഓഡി കാര്‍ പിക്കപ്പില്‍ ഇടിച്ച് നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ട ഇന്നോവയില്‍ ഇടിച്ച് കയറി

August 4, 2026
550
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025