ചങ്ങരംകുളം : ബസ് സ്കൂട്ടറിൽ ഇടിച്ചു കയറി സ്കൂട്ടർ യാത്രക്കാരായ രണ്ടുപേർക്ക് പരിക്കേറ്റു. പൊന്നാനി സ്വദേശി കുറ്റിക്കാട്ടിൽ പ്രദോഷ് (46), ഇടുക്കി സ്വദേശി നന്നംമുക്കിൽ താമസിക്കുന്ന ചെറവള്ളി സാമുവൽ (52) എന്നിവർക്കാണ് പരിക്കേറ്റത്.പരുക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചങ്ങരംകുളം നരണിപ്പുഴ റോഡിൽ നിന്നും ബസ് സ്റ്റാൻഡിലേക്കു കയറുന്ന ബസ് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.ബസിൻ്റെ ടയറിൽ കുടുങ്ങിയ യാത്രക്കാരെ നാട്ടുകാർ ചേര്‍ന്ന് രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.