• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, June 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കുതിപ്പ് തുടർന്ന് സ്വർണവില; സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു

cntv team by cntv team
March 5, 2025
in Kerala
A A
കുതിപ്പ് തുടർന്ന് സ്വർണവില; സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു
0
SHARES
314
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില ഉയരുന്നത്. ഇന്ന് 320 രൂപയാണ് ഉയർന്നത്. ഇന്നലെ 560 രൂപയുടെ വർദ്ധനവുണ്ടായിരുന്നു. ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വിപണി വില 64,400 രൂപയാണ്.ഫെബ്രുവരി 25 ന് സ്വർണവില റെക്കോർഡ് നിലവാരത്തിലായിരുന്നു. 64,600 എന്ന ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ എത്തിയതിന് ശേഷം വില കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8050 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6630 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 106 രൂപയാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാര നയങ്ങളാണ് സ്വര്ണവിലയെ കുത്തനെ ഉയർത്തിയത്. കാനഡ, മെക്സിക്കോ, ചൈന തുടഗിയ രാജ്യങ്ങൾക്ക് ട്രംപ് അധിക തീരുവ ചുമത്തുമെന്ന് അറിയിച്ചതോടെ ആഗോള സ്വർണവില കുത്തനെ ഉയർന്നിരുന്നു. ട്രംപിന്റെ ഈ നയം വ്യാപാര യുദ്ധത്തിന് വഴി വെക്കുമെന്ന് ആശങ്ക വന്നതോടെയാണ് സ്വർണവില ഉയർന്നത്. സുരക്ഷിത നിക്ഷേപമെന്ന രീതിയിൽ സ്വർണത്തെ കണക്കാക്കുന്നതാണ് വലിയ തോതിൽ സ്വർണം വാങ്ങിക്കൂട്ടാനുള്ള കാരണം. ഡിമാൻഡ് ഉയർന്നതോടെ വില കുത്തനെ ഉയരുകയായിരുന്നു. ജനുവരി ഒന്നിന് 57,200 രൂപയായിരുന്നു സ്വർണവില. എന്നാൽ രണ്ട മാസം പിന്നിട്ട് മാർച്ചിൽ എത്തുമ്പോൾ വില 63,440 ആണ്. 6,240 രൂപയാണ് പവന് കൂടിയത്.

Related Posts

മലപ്പുറത്ത് കഴുത്തിൽ ഗേറ്റിന്റെ കമ്പി തുളച്ചു കയറി ; ചികിത്സയിലായിരുന്ന 16 കാരൻ മരിച്ചു
Kerala

മലപ്പുറത്ത് കഴുത്തിൽ ഗേറ്റിന്റെ കമ്പി തുളച്ചു കയറി ; ചികിത്സയിലായിരുന്ന 16 കാരൻ മരിച്ചു

June 27, 2026
741
പരിശീലനത്തിനെത്തിയ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന് 47 വർഷം കഠിനതടവും പിഴയും
Crime

പരിശീലനത്തിനെത്തിയ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന് 47 വർഷം കഠിനതടവും പിഴയും

June 27, 2026
241
മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു
Kerala

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

June 27, 2026
84
കീം പരീക്ഷാഫലം പുറത്ത്; എൻജിനീയറിങ്ങിൽ റോഷൻ രാജുവിനും ബി.ഫാമിൽ വിനായക് നാരായണനും ഒന്നാം റാങ്ക്
Kerala

കീം പരീക്ഷാഫലം പുറത്ത്; എൻജിനീയറിങ്ങിൽ റോഷൻ രാജുവിനും ബി.ഫാമിൽ വിനായക് നാരായണനും ഒന്നാം റാങ്ക്

June 27, 2026
45
മലപ്പുറം വഴിക്കടവ് കെഎസ്ഇബി ഓഫീസിൽ അലുമിനിയം കമ്പി മോഷണം; ജീവനക്കാരനും കരാർ തൊഴിലാളികളും അടക്കം അഞ്ച് പേർ പിടിയിൽ
Crime

മലപ്പുറം വഴിക്കടവ് കെഎസ്ഇബി ഓഫീസിൽ അലുമിനിയം കമ്പി മോഷണം; ജീവനക്കാരനും കരാർ തൊഴിലാളികളും അടക്കം അഞ്ച് പേർ പിടിയിൽ

June 27, 2026
88
ഗുരുവായൂരിൽ കാണിക്കയായി 37 പവന്റെ കനക കിരീടം
Kerala

ഗുരുവായൂരിൽ കാണിക്കയായി 37 പവന്റെ കനക കിരീടം

June 27, 2026
452
Next Post
സംസ്ഥാനത്തെ 4 ജില്ലകളിൽ ഇന്നലെ ഉയർന്ന അൾട്രാ വയലറ്റ് സാന്നിദ്ധ്യം; പൊതുജനങ്ങൾ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണം

സംസ്ഥാനത്തെ 4 ജില്ലകളിൽ ഇന്നലെ ഉയർന്ന അൾട്രാ വയലറ്റ് സാന്നിദ്ധ്യം; പൊതുജനങ്ങൾ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണം

Recent News

ഹേമചന്ദ്രൻ കൊലക്കേസ്, ഹണി ട്രാപ്പിൽ കുടുക്കിയ മുഖ്യപ്രതി ലീബ കോഴിക്കോട് വിമാനത്താവളത്തിൽ പിടിയിൽ

ഹേമചന്ദ്രൻ കൊലക്കേസ്, ഹണി ട്രാപ്പിൽ കുടുക്കിയ മുഖ്യപ്രതി ലീബ കോഴിക്കോട് വിമാനത്താവളത്തിൽ പിടിയിൽ

June 28, 2026
183
സംസ്ഥാനത്ത് മഴ കനക്കുന്നു; 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു; 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

June 28, 2026
272
സൗദിയിൽ അരാംകോയുടെ ഹെലികോപ്റ്റർ തകർന്നു വീണു; 14 മരണം

സൗദിയിൽ അരാംകോയുടെ ഹെലികോപ്റ്റർ തകർന്നു വീണു; 14 മരണം

June 28, 2026
206
ചങ്ങരംകുളത്ത് ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയില്‍ കുടുങ്ങിയത് കള്ള് കുടിച്ച് പൂസായ 9 ഓളം വിദ്യാര്‍ത്ഥികള്‍’പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥികള്‍ക്ക് കള്ള് നല്‍കിയ കള്ള്ഷാപ്പ് ജീവനക്കാരന്‍ അറസ്റ്റില്‍

3.5k
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025