ഇന്ത്യൻ ക്രികറ്റ് ടീം നായകനും ഓപ്പണിങ് ബാറ്ററുമായ രോഹിത് ശർമയുടെ ശരീര പ്രകൃതിയെ മോശം ഭാഷയിൽ വിമർശിച്ച് എക്സിൽ കുറിച്ച പോസ്റ്റ് പിൻവലിച്ച് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്. . രോഹിത് തടിയനാണെന്നും ഇന്ത്യയുടെ എക്കാലത്തെയും മോശം ക്യാപ്റ്റനാണെന്നും ഷമ മുഹമ്മദ് ഇന്നലെ എക്സ് പോസ്റ്റിൽ കുറിച്ചിരന്നു. ചാമ്പ്യൻസ് ട്രോഫിയിൽ ന്യൂസിലൻഡിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിൽ രോഹിത് 17 പന്തിൽ 15 റൺസെടുത്ത് പുറത്തായതിന് പിന്നാലെയായിരുന്നു കോൺഗ്രസ് വക്താവിന്‍റെ വിമർശനം. ഒരു സ്പോർട്സ് താരമെന്ന നിലക്ക് രോഹിത് ശർമ തടിയൻ ആണെന്നായിരുന്നു അവർ കുറിച്ചത്. എന്നാൽ ഇതിനെതിരെ ഒരുപാട് വിമകർശനങ്ങൾ ഉയർന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനെ ബോഡി ഷെയ്മിങ് ചെയ്തതിന് ബി.ജെ.പിക്കാരും ഷമക്കെതിരെ വന്നിരുന്നു. എന്നാൽ വിമർശനം രൂക്ഷമായതോടെ ഷമ പോസ്റ്റ് പിൻവലിച്ചു. രോഹിത് ഭാരം കുറക്കണമെന്നും ഇന്ത്യ കണ്ട ഏറ്റവും മോശം ക്യാപ്റ്റനാണെന്നും പോസ്റ്റിൽ പറഞ്ഞിരുന്നു. കളിക്കാരുടെ ഫിറ്റ്നസിനെ പറ്റിയാണ് തന്‍റെ പോസറ്റെന്നും, ബോഡി ഷെയ്മിങ് ചെയ്യാൻ താൻ ഉദ്ദേശിച്ചിട്ടില്ലെന്നും ഷമ പറഞ്ഞു. കളിക്കാർ ഫിറ്റ് ആവണമെന്നാണ് തന്‍റെ നിലപാട്, രോഹിത് അൽപം തടി കൂടുതലാണെന്ന് എനിക്ക് തോന്നി. അത് തുറന്നു പറഞ്ഞതിന് ഒരു കാരണവുമില്ലാതെയാണ് എന്നെ ആക്രമിക്കുന്നത്, മറ്റു ക്യാപ്റ്റൻമാരുമായി താരതമ്യപ്പെടുത്തുന്നത് ജനാധിപത്യമാണെന്നും വിവാദമായതിന് ശേഷം ഷമ പറഞ്ഞു.