• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, October 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ നടന്നത് മൂന്നു കൊലകള്‍, പ്രതികളെ പിടികൂടി പൊലീസ്; തൃശൂരില്‍ ചോരക്കളി

cntv team by cntv team
February 26, 2025
in Crime
A A
ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ നടന്നത് മൂന്നു കൊലകള്‍, പ്രതികളെ പിടികൂടി പൊലീസ്; തൃശൂരില്‍ ചോരക്കളി
0
SHARES
952
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൃശൂരില്‍ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ നടന്നത് മൂന്നു കൊലകള്‍. വടക്കാഞ്ചേരി പൊലീസ് കോട്ടേഴ്സിന് സമീപം യുവാക്കള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ കുത്തേറ്റാണ് നാൽപ്പത്തിയഞ്ചുകാരന്‍ മരിച്ചത്. വാഴക്കോടാണ് തര്‍ക്കത്തിനിടെ യാത്രക്കാര്‍ തള്ളിയിട്ട ജ്യൂസു കടയുടമ മരിച്ചത്. പൊന്നൂക്കരയില്‍ മദ്യലഹരിയില്‍ സുഹൃത്തിന്‍റെ തല ഭിത്തിയിടിച്ചാണ് കൊലപ്പെടുത്തിയത്. പൊന്നൂക്കരയിലെയും വടക്കാഞ്ചേരിയിലെയും പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വടക്കാഞ്ചേരിയില്‍ ഇന്നലെ രാത്രിയായിരുന്നു ആദ്യ സംഭവം നടന്നത്. ഉത്രാളിക്കാവ് പൂരം കൂടിയ ശേഷം ആക്ട്സ് പ്രവര്‍ത്തകനായിരുന്ന സേവ്യറും സുഹൃത്ത് അനീഷും പൊലീസ് ക്വാട്ടേഴ്സിന് സമീപത്തെ വിഷ്ണുവിന്‍റെ വീട്ടിലേക്കെത്തുകയായിരുന്നു. ഇരു കൂട്ടരും തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നു. വിഷ്ണുവിനെ വിളിച്ചിറക്കി സംസാരിക്കുന്നതിനിടെ തര്‍ക്കമുണ്ടായി. തര്‍ക്കത്തിനൊടുവില്‍ വിഷ്ണു കൈയ്യിലൊളിപ്പിച്ചുവച്ച കത്തി ഉപയോഗിച്ച് സേവ്യറിനെയും അനീഷിനെയും കുത്തി. ഇരുവരെയും തൃശൂര്‍ മെഡിക്കല്‍ കോളേജ്  ആശുപത്രിയിലെത്തിച്ചെങ്കിലും സേവ്യര്‍ പുലര്‍ച്ചെയോടെ മരിച്ചു. പ്രതി വിഷ്ണുവിനെ പിന്നീട് വടക്കാഞ്ചേരി പൊലീസ് കസ്റ്റ‍ഡിയിലെടുത്തു.

വാഴക്കോട്ടെ ജ്യൂസുകടയില്‍ കാറിലെത്തിയ നാലംഗ സംഘം കാർ പാര്‍ക്കു ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് കടയുടമ അബ്ദുള്‍ അസീസുമായി തര്‍ക്കമുണ്ടായത്. ഭീഷണി മുഴക്കിയശേഷം പോയ നാലംഗ സംഘം രാത്രി പതിനൊന്ന് മണിയോടെ തിരിച്ചെത്തി കടയുടമയെ ആക്രമിക്കുകയായിരുന്നു. യുവാക്കള്‍ പിടിച്ചു തള്ളിയതോടെ കടയുടമ കുഴഞ്ഞു വീഴുകയായിരുന്നു. ഇതോടെ നാലുപേരും കാറില്‍ കയറി രക്ഷപ്പെട്ടു. ബന്ധുക്കള്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അബ്ദുള്‍ അസീസിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല. പ്രതികളെ തിരിച്ചറിയാനുള്ള ശ്രമം തടരുകയാണെന്നും കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. 

പൊന്നൂക്കരയിലെ സുകുമാരന്‍റെ വീട്ടില്‍ മദ്യപാനത്തിനിടെയാണ് കൊലപാതകം നടന്നത്. സുകുമാരന്‍റെ സുഹൃത്തുക്കളായിരുന്നു കൊല്ലപ്പെട്ട സുധീഷും പ്രതിയായ വിഷ്ണുവും. മദ്യപിച്ചിരിക്കുന്നതിനിടെ പതിനഞ്ചു കൊല്ലം മുമ്പ് സുധീഷിന്‍റെ സഹോദരിയെ വിഷ്ണു കളിയാക്കിയത് ഓര്‍മ്മവന്നു. സുധീഷിത് ചോദിച്ചതോടെ തര്‍ക്കമായി. തടര്‍ന്നായിരുന്നു വിഷ്ണു സുധീഷിന്‍റെ തല ഭിത്തിയിലടിച്ച് പരിക്കേല്‍പ്പിച്ചത്. ബ്ലേഡ് കൊണ്ട് മുതുകിലും പരിക്കേല്‍പ്പിച്ചു. സുകുമാരനാണ് നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പുലര്‍ച്ചയോടെ സുധീഷ് മരിച്ചു. വിഷ്ണുവിനെ സംഭവ സ്ഥലത്തുവച്ചുതന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Related Posts

ഉന്നതവിദ്യാഭ്യാസത്തിന് പട്ടികവർഗ വിദ്യാർഥികൾക്ക് കേന്ദ്രസഹായം
Crime

മീനങ്ങാടി ഹൈവേ കവര്‍ച്ച; കാര്‍ തടഞ്ഞുനിര്‍ത്തി കുരുമുളക് സ്‌പ്രേ ചെയ്ത് പണവും വാഹനവും കവര്‍ന്ന സംഭവത്തില്‍ മൂന്നുപേര്‍ കൂടി പിടിയില്‍

October 24, 2026
98
മകളെ അക്രമിക്കുന്നത് തടയാൻ ശ്രമിച്ചു; മരുമകന്റെ കുത്തേറ്റ് ഭാര്യാമാതാവ് മരിച്ചു; പ്രതിക്കായി തിരച്ചിൽ
Crime

മകളെ അക്രമിക്കുന്നത് തടയാൻ ശ്രമിച്ചു; മരുമകന്റെ കുത്തേറ്റ് ഭാര്യാമാതാവ് മരിച്ചു; പ്രതിക്കായി തിരച്ചിൽ

October 24, 2026
17
വീടിനുള്ളിൽ ചാക്കുകളിലും ഇലക്ട്രിക് സ്കൂട്ടറിന്റെ സീറ്റിനടിയിലും, 4,680 പാക്കറ്റ് പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു, വലപ്പാട് സ്വദേശി അറസ്റ്റിൽ
Crime

വീടിനുള്ളിൽ ചാക്കുകളിലും ഇലക്ട്രിക് സ്കൂട്ടറിന്റെ സീറ്റിനടിയിലും, 4,680 പാക്കറ്റ് പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു, വലപ്പാട് സ്വദേശി അറസ്റ്റിൽ

October 23, 2026
5
സ്ത്രീപീഡനക്കേസ്: ഒളിവിലായിരുന്ന പ്രതി മുംബൈയിൽ നിന്ന് തിരൂർ പൊലീസിന്റെ പിടിയിൽ
Crime

സ്ത്രീപീഡനക്കേസ്: ഒളിവിലായിരുന്ന പ്രതി മുംബൈയിൽ നിന്ന് തിരൂർ പൊലീസിന്റെ പിടിയിൽ

October 23, 2026
159
സിനഗോഗിന് മുന്നിൽ തീയിട്ട കേസ്: എബിൻ പോളിനെതിരെ UAPA ചുമത്തി
Crime

സിനഗോഗിന് മുന്നിൽ തീയിട്ട കേസ്: എബിൻ പോളിനെതിരെ UAPA ചുമത്തി

October 23, 2026
37
ഭർത്താവിനോട് പിണങ്ങി സുഹൃത്തിനൊപ്പം കടത്തിണ്ണകളിൽ താമസം; കുട്ടിയെ കൊന്ന് ചതുപ്പിൽ തള്ളി; ഒടുവിൽ പിടിയിൽ
Crime

ഭർത്താവിനോട് പിണങ്ങി സുഹൃത്തിനൊപ്പം കടത്തിണ്ണകളിൽ താമസം; കുട്ടിയെ കൊന്ന് ചതുപ്പിൽ തള്ളി; ഒടുവിൽ പിടിയിൽ

October 22, 2026
394
Next Post
കോഴി ഫാമിലെ ജീവനക്കാരനായി പണിയെടുത്തിരുന്നത് കേരളത്തിൽ കഞ്ചാവ് കടത്തുന്ന സംഘത്തിലെ പ്രധാനി, സഞ്ചയ് നായിക്ക് ആളത്ര ചെറിയ പുള്ളിയല്ല

കോഴി ഫാമിലെ ജീവനക്കാരനായി പണിയെടുത്തിരുന്നത് കേരളത്തിൽ കഞ്ചാവ് കടത്തുന്ന സംഘത്തിലെ പ്രധാനി, സഞ്ചയ് നായിക്ക് ആളത്ര ചെറിയ പുള്ളിയല്ല

Recent News

ജനവാസ മേഖലയില്‍ ഉഗ്രവിഷമുള്ള ഭീമന്‍ അണലി’തലനാരിഴക്ക് ഒഴിവായത് വലിയ അപകടം

ജനവാസ മേഖലയില്‍ ഉഗ്രവിഷമുള്ള ഭീമന്‍ അണലി’തലനാരിഴക്ക് ഒഴിവായത് വലിയ അപകടം

October 26, 2026
6
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ക്ഷീരകർഷക സംഗമം നടത്തി

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ക്ഷീരകർഷക സംഗമം നടത്തി

October 26, 2026
3
ഒരു ലോകം ഒരു പ്രാർത്ഥനയുടെ ഭാഗമായി എടപ്പാൾ എസ്.എൻ.ഡി.പി യൂന്നിയൻ ഓഫീസിലും വിപുലമായി പ്രാർത്ഥന നടത്തി

ഒരു ലോകം ഒരു പ്രാർത്ഥനയുടെ ഭാഗമായി എടപ്പാൾ എസ്.എൻ.ഡി.പി യൂന്നിയൻ ഓഫീസിലും വിപുലമായി പ്രാർത്ഥന നടത്തി

October 26, 2026
4
വളയംകുളം ഇസ്ലാഹി അസോസിയേഷന് കീഴിൽ സംഘടിപ്പിച്ചു വരുന്ന ഓർഫൻ കുടുംബങ്ങളുടെ സംഗമം നടന്നു

വളയംകുളം ഇസ്ലാഹി അസോസിയേഷന് കീഴിൽ സംഘടിപ്പിച്ചു വരുന്ന ഓർഫൻ കുടുംബങ്ങളുടെ സംഗമം നടന്നു

October 26, 2026
1
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025