• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കൈറ്റിന്റെ പുതിയ ചുവടുവയ്പ്പ്; സാധാരണക്കാർക്കും ഇനി AI പഠിക്കാം

cntv team by cntv team
February 25, 2025
in Kerala, Technology
A A
കൈറ്റിന്റെ പുതിയ ചുവടുവയ്പ്പ്; സാധാരണക്കാർക്കും ഇനി AI പഠിക്കാം
0
SHARES
7
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സാങ്കേതികവിദ്യ ഏവർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യവുമായി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ഒരു പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. നിർമ്മിത ബുദ്ധി (AI) സാധാരണക്കാർക്കും പഠിക്കാനും പ്രയോജനപ്പെടുത്താനും സാധിക്കുന്ന ഒരു ഓൺലൈൻ കോഴ്സാണ് കൈറ്റ് അവതരിപ്പിക്കുന്നത്. നാല് ആഴ്ച നീണ്ടുനിൽക്കുന്ന ഈ കോഴ്സിന്റെ പേര് ‘എ.ഐ. എസൻഷ്യൽസ്’ എന്നാണ്. ദൈനംദിന ജീവിതത്തിൽ AI എങ്ങനെ ഉപയോഗിക്കാം എന്നതാണ് കോഴ്സിന്റെ പ്രധാന ലക്ഷ്യം. ഇതിൽ വീഡിയോ ക്ലാസുകൾ, പഠന സാമഗ്രികൾ, കൂടാതെ എല്ലാ ആഴ്ചയിലും ഓൺലൈൻ കോൺടാക്ട് ക്ലാസുകളും ഉണ്ടായിരിക്കും.ഓഫീസ് ആവശ്യങ്ങൾക്കായാലും,കല,സംഗീതം,സാഹിത്യം തുടങ്ങിയ മേഖലകളിൽ ആയാലും AI ടൂളുകൾ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് ഈ കോഴ്സിലൂടെ പഠിക്കാം. പ്രോംപ്റ്റ് എഞ്ചിനീയറിംഗ്, ഉത്തരവാദിത്തമുള്ള AI എന്നിവയെക്കുറിച്ചും കോഴ്സിൽ പറയുന്നുണ്ട്. കൈറ്റ് നേരത്തെ 80,000 സ്കൂൾ അധ്യാപകർക്കായി AI പരിശീലനം നൽകിയിരുന്നു. ആ പരിശീലന മൊഡ്യൂളിനെ പുതിയ ടൂളുകൾ ഉപയോഗിച്ച് മെച്ചപ്പെടുത്തിയാണ് ഈ പുതിയ കോഴ്സ് തയ്യാറാക്കിയിരിക്കുന്നത്.മാർച്ച് 5 വരെ www.kite.kerala.gov.in എന്ന വെബ്സൈറ്റിലൂടെ കോഴ്സിന് രജിസ്റ്റർ ചെയ്യാം. ആദ്യ ബാച്ചിൽ 2500 പേർക്കാണ് അവസരം. രജിസ്ട്രേഷൻ ഫീസ് 2360 രൂപയാണ്. മാർച്ച് 10-ന് ക്ലാസുകൾ ആരംഭിക്കും. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കും.

Related Posts

പൊതുജനങ്ങൾ ജാഗ്രത പാലിക്കുക; വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്
Kerala

പൊതുജനങ്ങൾ ജാഗ്രത പാലിക്കുക; വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്

October 2, 2026
80
സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു; CPIM കൗൺസിലറിനെതിരെ ആരോപണം
Kerala

സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു; CPIM കൗൺസിലറിനെതിരെ ആരോപണം

October 2, 2026
93
വീണ്ടും മാധ്യമ വിലക്ക്; സ്വതന്ത്ര മാധ്യമമായ നോക്യാപിന്റെ ഫേസ്ബുക്ക് പേജ് ഇന്ത്യയില്‍ വിലക്കി മെറ്റ
Kerala

വീണ്ടും മാധ്യമ വിലക്ക്; സ്വതന്ത്ര മാധ്യമമായ നോക്യാപിന്റെ ഫേസ്ബുക്ക് പേജ് ഇന്ത്യയില്‍ വിലക്കി മെറ്റ

October 2, 2026
15
മലപ്പുറത്തെ ഹോട്ടലുകളിൽ റെയ്ഡ്; വീണ്ടും ഉപയോഗിച്ച എണ്ണയ്ക്ക് പിടിവീണു; 291 ലിറ്റര്‍ നശിപ്പിച്ചു
Kerala

മലപ്പുറത്തെ ഹോട്ടലുകളിൽ റെയ്ഡ്; വീണ്ടും ഉപയോഗിച്ച എണ്ണയ്ക്ക് പിടിവീണു; 291 ലിറ്റര്‍ നശിപ്പിച്ചു

October 2, 2026
118
സ്വർണ്ണ വിലയിൽ വർദ്ധനവ്
Business

സ്വർണ്ണ വിലയിൽ വർദ്ധനവ്

October 2, 2026
179
അടൂരിന്റെ പരസ്യവിമർശനം: മൂന്നുമാസം പ്രായമായ കുഞ്ഞിനെ വളരാൻ അനുവദിക്കണമെന്ന് ഷാനിമോൾ ഉസ്മാൻ
Kerala

അടൂരിന്റെ പരസ്യവിമർശനം: മൂന്നുമാസം പ്രായമായ കുഞ്ഞിനെ വളരാൻ അനുവദിക്കണമെന്ന് ഷാനിമോൾ ഉസ്മാൻ

October 2, 2026
118
Next Post
30 മിനിറ്റ് കൊണ്ട് 350 കിലോമീറ്റർ; ഇന്ത്യയുടെ ആദ്യത്തെ ഹൈപ്പര്‍ലൂപ്പ് ടെസ്റ്റ് ട്രാക്ക് റെഡി

30 മിനിറ്റ് കൊണ്ട് 350 കിലോമീറ്റർ; ഇന്ത്യയുടെ ആദ്യത്തെ ഹൈപ്പര്‍ലൂപ്പ് ടെസ്റ്റ് ട്രാക്ക് റെഡി

Recent News

ആലംകോട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിസ്മൃതി സദസ്സ് സംഘടിപ്പിച്ചു

ആലംകോട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിസ്മൃതി സദസ്സ് സംഘടിപ്പിച്ചു

October 3, 2026
13
ഗാന്ധിജിയെ ഇല്ലായ്മ ചെയ്തവർ ആശയങ്ങളെയും ഇല്ലാതാക്കുന്നു. സി ഹരിദാസ്.

ഗാന്ധിജിയെ ഇല്ലായ്മ ചെയ്തവർ ആശയങ്ങളെയും ഇല്ലാതാക്കുന്നു. സി ഹരിദാസ്.

October 3, 2026
5
ചങ്ങരംകുളം മൂക്കുതലയില്‍ വില്‍പനക്ക് സൂക്ഷിച്ച മൂന്നര ലിറ്റര്‍ ചാരായം പിടികൂടി ‘ പ്രതിക്കെതിരെ കേസെടുത്തു

ചങ്ങരംകുളം മൂക്കുതലയില്‍ വില്‍പനക്ക് സൂക്ഷിച്ച മൂന്നര ലിറ്റര്‍ ചാരായം പിടികൂടി ‘ പ്രതിക്കെതിരെ കേസെടുത്തു

October 3, 2026
97
സൗദി അറേബ്യയില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു

സൗദി അറേബ്യയില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു

October 3, 2026
95
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025