• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, August 8, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home National

30 മിനിറ്റ് കൊണ്ട് 350 കിലോമീറ്റർ; ഇന്ത്യയുടെ ആദ്യത്തെ ഹൈപ്പര്‍ലൂപ്പ് ടെസ്റ്റ് ട്രാക്ക് റെഡി

cntv team by cntv team
February 25, 2025
in National
A A
30 മിനിറ്റ് കൊണ്ട് 350 കിലോമീറ്റർ; ഇന്ത്യയുടെ ആദ്യത്തെ ഹൈപ്പര്‍ലൂപ്പ് ടെസ്റ്റ് ട്രാക്ക് റെഡി
0
SHARES
165
VIEWS
Share on WhatsappShare on Facebook

ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ നാഴികക്കല്ലായേക്കാവുന്ന ഹൈപർലൂപ്പ് പദ്ധതിയുടെ പ്രാരംഭ ഘട്ട പരീക്ഷണത്തിന് രാജ്യം തയ്യാർ. 422 മീറ്റർ നീളമുള്ള രാജ്യത്തെ ആദ്യത്തെ ഹൈപ്പർലൂപ്പ് ടെസ്റ്റ് ട്രാക്ക് ചെന്നൈ ഐഐടി ക്യാമ്പസിൽ തയ്യാറായി.റെയിൽവേ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഐഐടി മദ്രാസാണ് ഹൈപ്പർലൂപ്പ് ട്രാക്ക് തയ്യാറാക്കിയിരിക്കുന്നത്. 350 കിലോമീറ്റർ ദൂരം വെറും അര മണിക്കൂറിൽ പിന്നിടുന്ന തരത്തിലാണ് ഹൈപ്പർലൂപ്പ് സംവിധാനം തയ്യാറായിരിക്കുന്നത്. അതായത്, തിരുവനന്തപുരം മുതൽ ഷൊർണുർ വരെ പോകേണ്ട ഒരാൾക്ക് സുഖമായി അര മണിക്കൂറിൽ യാത്ര അവസാനിപ്പിക്കാം എന്നർത്ഥം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹൈപ്പർലൂപ്പ് പരീക്ഷണങ്ങൾ തകൃതിയായി നടക്കുകയാണ്. സയൻസ് ഫിക്ഷൻ സിനിമകളിലൂടെ ശ്രദ്ധേയമായ ഹൈപ്പർലൂപ്പ് എന്ന ആശയം ജനകീയമാക്കുന്നത് ശതകോടീശ്വരനായ ഇലോൺ മസ്‌ക് ആണ്. 2013ലാണ് മസ്‌ക് ഹൈപ്പർലൂപ്പ് എന്ന ആശയം അവതരിപ്പിക്കുന്നത്. ലോകത്തിന് മുന്നിൽ അഞ്ചാമത്തെ ഗതാഗത സംവിധാനം അവതരിപ്പിക്കുന്നുവെന്നായിരുന്നു അന്ന് ഹൈപ്പർലൂപ്പ് ആശയം ആവതരിപ്പിച്ചുകൊണ്ട് മസ്‌ക് പറഞ്ഞത്. എന്നാൽ ഹൈപ്പർലൂപ്പ് എന്ന ആശയം അതിനേക്കാളും എത്രയോ മുമ്പ് ലോകത്ത് ചർച്ചാ വിഷയമായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ റോബർട്ട് ഗോഡ്ഡാർഡ് വികസിപ്പിച്ചെടുത്ത ‘വാക്ട്രെയിൻ’ എന്ന ആശയമാണ് ഹൈപ്പർലൂപ്പിന്റെ മുൻഗാമി, ഇതിന് ശേഷം സമാനമായ നിരവധി ആശയങ്ങൾ നിർദ്ദേശിക്കപ്പെട്ടിരുന്നെങ്കിലും ഒന്നും നടപ്പായിരുന്നില്ല. എന്നാൽ 2013ൽ ഇലോൺ മസ്‌കിന്റെ ‘ഹൈപ്പർലൂപ്പ് ആൽഫ’ എന്ന പേപ്പറിലൂടെയാണ് ആധുനിക ലോകത്ത് ഹൈപ്പർലൂപ്പ് ഏറെ ചർച്ചയാവുന്നതും ജനകീയമാവുന്നതും. ഏറ്റവും ലളിതമായി പറയുകയാണെങ്കിൽ ഭൂമിക്ക് മുകളിലൂടെയോ ഭൂഗർഭ പാതയിലൂടെയോ ലോ – പ്രഷർട്യൂബുകളിലൂടെ മണിക്കൂറിൽ 700 മൈലിലധികം സ്പീഡിൽ സഞ്ചരിക്കുന്ന ഫ്‌ലോട്ടിങ് പോഡുകളിലെ സഞ്ചാരമാണ് ഹൈപ്പർലൂപ്പ്. താഴ്ന്ന മർദ്ദാവസ്ഥയിലുള്ള ട്യൂബുകളിലൂടെ അതിവേഗതയിൽ പോഡുകൾക്ക് സഞ്ചരിക്കാൻ സാധിക്കും. ലോ-പ്രഷർ ട്യൂബുകൾക്കുള്ളിൽ നിന്ന് വായു പരമാവധി നീക്കം ചെയ്തിരിക്കും. ഇതാണ് ഫലോട്ടിങ് പോഡുകളെ അതിവേഗത്തിൽ സഞ്ചരിക്കാൻ സഹായിക്കുന്നത്. ഏറ്റവും വലിയ പ്രത്യേകത ഈ പോഡുകൾ ചക്രങ്ങളിൽ അല്ല സഞ്ചരിക്കുന്നത് എന്നതാണ്. പകരം മാഗ്നറ്റ് ഉപയോഗിച്ച് ആയിരിക്കും സഞ്ചരിക്കുക. മസ്‌ക് വിഭാവനം ചെയ്ത ഹൈപ്പർലൂപ്പ് പദ്ധതിയിൽ 28 യാത്രക്കാരെയാണ് ഒരേസമയം ഒരു പോഡിൽ യാത്ര അയക്കാൻ സാധിക്കുക. ട്യൂബിന് മുകളിൽ സ്ഥാപിച്ചിരിക്കുന്ന സോളാർ പാനലുകളാണ് ഹൈപ്പർലൂപ്പിന്റെ പ്രവർത്തനത്തിന് ആവശ്യമായ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത്.

Related Posts

രേഖാമൂലം പരാതിയില്ലെങ്കിൽ മാപ്പ് പറയണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ, പിന്നാലെ അഞ്ച് ചോദ്യങ്ങളുമായി തിരിച്ചടിച്ച് രാഹുൽഗാന്ധി
National

രേഖാമൂലം പരാതിയില്ലെങ്കിൽ മാപ്പ് പറയണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ, പിന്നാലെ അഞ്ച് ചോദ്യങ്ങളുമായി തിരിച്ചടിച്ച് രാഹുൽഗാന്ധി

August 8, 2025
‘ഒരാള്‍ പല സംസ്ഥാനങ്ങളിലെ വോട്ടര്‍ പട്ടികയില്‍’: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി രാഹുൽ ഗാന്ധി
National

‘ഒരാള്‍ പല സംസ്ഥാനങ്ങളിലെ വോട്ടര്‍ പട്ടികയില്‍’: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി രാഹുൽ ഗാന്ധി

August 7, 2025
ജമ്മു കശ്മീരിൽ സിആർപിഎഫ് വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് സൈനികർ മരിച്ചു;15 പേർക്ക് പരിക്ക്
National

ജമ്മു കശ്മീരിൽ സിആർപിഎഫ് വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് സൈനികർ മരിച്ചു;15 പേർക്ക് പരിക്ക്

August 7, 2025
ജമ്മു കശ്മീർ സർക്കാർ അരുന്ധതി റോയിയുടെ പുസ്തകങ്ങൾ ഉൾപ്പെടെ 25 പുസ്തകങ്ങൾ നിരോധിച്ചു
Latest News

ജമ്മു കശ്മീർ സർക്കാർ അരുന്ധതി റോയിയുടെ പുസ്തകങ്ങൾ ഉൾപ്പെടെ 25 പുസ്തകങ്ങൾ നിരോധിച്ചു

August 7, 2025
രാജ്യത്ത് രണ്ടക്ക സാമ്പത്തികവളർച്ച നേടുന്ന ഏക സംസ്ഥാനമായി തമിഴ്നാട്; ദ്രാവിഡ മാതൃകയെന്ന് സ്റ്റാലിൻ
National

രാജ്യത്ത് രണ്ടക്ക സാമ്പത്തികവളർച്ച നേടുന്ന ഏക സംസ്ഥാനമായി തമിഴ്നാട്; ദ്രാവിഡ മാതൃകയെന്ന് സ്റ്റാലിൻ

August 7, 2025
‘രാജ്യത്തിന്റെ താത്പര്യങ്ങളില്‍ വിട്ടുവീഴ്ചയ്ക്കില്ല; കര്‍ഷകര്‍ക്കായി എന്ത് പ്രത്യാഘാതവും നേരിടും’; ട്രംപിന് മറുപടിയുമായി പ്രധാനമന്ത്രി
Latest News

‘രാജ്യത്തിന്റെ താത്പര്യങ്ങളില്‍ വിട്ടുവീഴ്ചയ്ക്കില്ല; കര്‍ഷകര്‍ക്കായി എന്ത് പ്രത്യാഘാതവും നേരിടും’; ട്രംപിന് മറുപടിയുമായി പ്രധാനമന്ത്രി

August 7, 2025
Next Post
നെന്മാറ ഇരട്ടക്കൊല; ചെന്താമരയുടെ ജാമ്യാപേക്ഷയിൽ വിധി 27ന്

നെന്മാറ ഇരട്ടക്കൊല; ചെന്താമരയുടെ ജാമ്യാപേക്ഷയിൽ വിധി 27ന്

Recent News

രേഖാമൂലം പരാതിയില്ലെങ്കിൽ മാപ്പ് പറയണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ, പിന്നാലെ അഞ്ച് ചോദ്യങ്ങളുമായി തിരിച്ചടിച്ച് രാഹുൽഗാന്ധി

രേഖാമൂലം പരാതിയില്ലെങ്കിൽ മാപ്പ് പറയണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ, പിന്നാലെ അഞ്ച് ചോദ്യങ്ങളുമായി തിരിച്ചടിച്ച് രാഹുൽഗാന്ധി

August 8, 2025
സംസ്ഥാനത്തെ കാലാവധി കഴിഞ്ഞ വണ്ടികൾ പൊളിക്കാനുള്ള ഔദ്യോഗിക കരാർ പൊതുമേഖലാ സ്ഥാപനമായ സ്റ്റീൽ ഇൻഡസ്ട്രീസ് ലിമിറ്റഡിന്

സംസ്ഥാനത്തെ കാലാവധി കഴിഞ്ഞ വണ്ടികൾ പൊളിക്കാനുള്ള ഔദ്യോഗിക കരാർ പൊതുമേഖലാ സ്ഥാപനമായ സ്റ്റീൽ ഇൻഡസ്ട്രീസ് ലിമിറ്റഡിന്

August 8, 2025
കോട്ടയം മെഡിക്കൽ കോളജ് അപകടം; മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം കൈമാറി മന്ത്രി വി എൻ വാസവൻ

കോട്ടയം മെഡിക്കൽ കോളജ് അപകടം; മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം കൈമാറി മന്ത്രി വി എൻ വാസവൻ

August 8, 2025
വിനായകൻ പൊതുശല്യം; സർക്കാർ പിടിച്ച് കൊണ്ടുപോയി ചികിത്സിക്കണമെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ്

വിനായകൻ പൊതുശല്യം; സർക്കാർ പിടിച്ച് കൊണ്ടുപോയി ചികിത്സിക്കണമെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ്

August 8, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025