• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, April 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ഗില്ലൻബാരി സിൻഡ്രോം ബാധിച്ച് 58കാരൻ മരിച്ചു: കേരളത്തിൽ ആദ്യ മരണം

cntv team by cntv team
February 25, 2025
in Kerala
A A
ഗില്ലൻബാരി സിൻഡ്രോം ബാധിച്ച് 58കാരൻ മരിച്ചു: കേരളത്തിൽ ആദ്യ മരണം
0
SHARES
245
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മൂവാറ്റുപുഴ: വാഴക്കുളം കാവനയിൽ 58കാരൻ ഗില്ലൻബാരി സിൻഡ്രോം ബാധിച്ചു മരിച്ചു. കാവന തടത്തിൽ ജോയ് ഐപ് (58) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ജോയ് ഇന്നലെയാണ് മരിച്ചത്. കേരളത്തിൽ ഗില്ലൻ ബാരി സിൻഡ്രോം ബാധിച്ചുള്ള ആദ്യ മരണമാണിതെന്ന് സൂചന. എന്നാൽ ആരോഗ്യ വകുപ്പ് ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മഹാരാഷ്ട്രയിൽ ഒട്ടേറെപ്പേർക്ക് രോഗം ബാധിച്ചതിനെ തുടർന്ന് കേരളത്തിലും ജാഗ്രത നിർദേശം പുറപ്പെടുവിച്ചിരുന്നു.ഫെബ്രുവരി 1 ന് കാലിന് ശക്തിക്ഷയം അനുഭവപ്പെട്ടതിനെ തുടർന്നാണ് ജോയിയെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. 3 ന് രോഗം മൂർച്ഛിച്ചതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗില്ലൻ ബാരി സിൻഡ്രോം സ്ഥിരീകരിച്ചത്. ചികിത്സ തുടർന്നെങ്കിലും ആരോഗ്യനിലയിൽ പുരോഗതി ഉണ്ടായില്ല.ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ ബാധിക്കുന്ന നാഡീ സംബന്ധമായ അവസ്ഥയാണ് ഗില്ലൻ ബാരി സിൻഡ്രോം (ജിബിഎസ്). ലക്ഷത്തിൽ ഒന്നോ രണ്ടോ പേർക്ക് മാത്രം ബാധിക്കുന്ന അപൂർവ രോഗമാണിത്. പലപ്പോഴും രോഗം തിരിച്ചറിയപ്പെടാതെ പോകാറുണ്ടെന്ന് ജോയ് ഐപ്പിന്റെ മകനും ഡോക്ടറുമായ അതുൽ പറഞ്ഞു.ഗില്ലൻബാരി സിൻഡ്രോം കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്നത് അപൂർവമല്ലെങ്കിലും രോഗം ബാധിച്ചുള്ള മരണം അപൂർവമാണ്. കോട്ടയം മെഡിക്കൽ കോളജിൽ ഇതേ രോഗം ബാധിച്ച വേറെയും ആളുകൾ ചികിത്സയിലുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. പെരുവംമൂഴിയിൽ കുടുംബാംഗം സെലിൻ ആണ് ജോയ് ഐപ്പിന്റെ ഭാര്യ. മക്കൾ: ഡോ. അതുൽ, അലൻ. സംസ്കാരം ഇന്ന് നടക്കും.

Related Posts

തൃശൂർ പൂരത്തിന് വെടിക്കെട്ടില്ല, ആചാരപരമായ ആഘോഷം മാത്രം; ഉന്നതതല യോഗത്തിൽ ധാരണ
Kerala

തൃശൂർ പൂരത്തിന് വെടിക്കെട്ടില്ല, ആചാരപരമായ ആഘോഷം മാത്രം; ഉന്നതതല യോഗത്തിൽ ധാരണ

April 23, 2026
54
സംസ്ഥാനത്ത് ഉഷ്ണ തരംഗ മുന്നറിയിപ്പ്; പാലക്കാട്, കൊല്ലം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
Kerala

സംസ്ഥാനത്ത് ഉഷ്ണ തരംഗ മുന്നറിയിപ്പ്; പാലക്കാട്, കൊല്ലം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

April 23, 2026
17
മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: വെടിക്കെട്ട് പുരയിലുണ്ടായിരുന്നത് 37 പേരെന്ന് സ്ഥിരീകരിച്ച് പൊലീസ്
Kerala

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: വെടിക്കെട്ട് പുരയിലുണ്ടായിരുന്നത് 37 പേരെന്ന് സ്ഥിരീകരിച്ച് പൊലീസ്

April 23, 2026
7
പകല്‍ വ്‌ളോഗിംഗ്; രാത്രി കക്കൂസ് മാലിന്യം തള്ളല്‍; നിയാസ് കൊട്ടാരം അറസ്റ്റില്‍
Kerala

പകല്‍ വ്‌ളോഗിംഗ്; രാത്രി കക്കൂസ് മാലിന്യം തള്ളല്‍; നിയാസ് കൊട്ടാരം അറസ്റ്റില്‍

April 23, 2026
118
മണ്ഡല പുനര്‍നിര്‍ണയം: രാജ്യത്തെ മതരാഷ്ട്രമാക്കുകയെന്ന ആര്‍എസ്എസ് അജണ്ടയെന്ന് എം സ്വരാജ്
Kerala

മണ്ഡല പുനര്‍നിര്‍ണയം: രാജ്യത്തെ മതരാഷ്ട്രമാക്കുകയെന്ന ആര്‍എസ്എസ് അജണ്ടയെന്ന് എം സ്വരാജ്

April 23, 2026
41
പകൽ ആക്രിക്കച്ചവടം, വീടുകൾ കണ്ടുവെച്ചാൽ രാത്രി ലോറിയുമായെത്തി കവർച്ച; രണ്ടുപേർ പിടിയിൽ
Crime

പകൽ ആക്രിക്കച്ചവടം, വീടുകൾ കണ്ടുവെച്ചാൽ രാത്രി ലോറിയുമായെത്തി കവർച്ച; രണ്ടുപേർ പിടിയിൽ

April 23, 2026
253
Next Post
സംസ്ഥാനത്ത് മഴ സാധ്യത മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് മഴ സാധ്യത മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Recent News

കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ഒഡീഷ എഫ്‌സിക്കെതിരെ

കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ഒഡീഷ എഫ്‌സിക്കെതിരെ

April 23, 2026
2
തൃശൂർ പൂരത്തിന് വെടിക്കെട്ടില്ല, ആചാരപരമായ ആഘോഷം മാത്രം; ഉന്നതതല യോഗത്തിൽ ധാരണ

തൃശൂർ പൂരത്തിന് വെടിക്കെട്ടില്ല, ആചാരപരമായ ആഘോഷം മാത്രം; ഉന്നതതല യോഗത്തിൽ ധാരണ

April 23, 2026
54
സംസ്ഥാനത്ത് ഉഷ്ണ തരംഗ മുന്നറിയിപ്പ്; പാലക്കാട്, കൊല്ലം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് ഉഷ്ണ തരംഗ മുന്നറിയിപ്പ്; പാലക്കാട്, കൊല്ലം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

April 23, 2026
17
സ്വര്‍ണവില വീണ്ടും താഴേക്ക്; രണ്ടുദിവസത്തിനിടെ കുറഞ്ഞത് 1280 രൂപ

സ്വര്‍ണവില വീണ്ടും താഴേക്ക്; രണ്ടുദിവസത്തിനിടെ കുറഞ്ഞത് 1280 രൂപ

April 23, 2026
32
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025