• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, June 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

സംസ്ഥാനത്ത് മഴ സാധ്യത മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

cntv team by cntv team
February 25, 2025
in Kerala
A A
സംസ്ഥാനത്ത് മഴ സാധ്യത മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
0
SHARES
162
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വെള്ളി(ഫെബ്രുവരി 28) 3 ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.അതേസമയം ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള അന്തരീക്ഷ സ്ഥിതിയ്ക്ക് സാധ്യതയുണ്ട്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്.പകൽ 11 മുതല്‍ 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണം.വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും ക്‌ളാസ്മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂള്‍ അധിക‍ൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്.കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികൾക്ക് നേരിട്ട് ചൂട് ഏൽക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത്‌ അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

Related Posts

സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപിക്കുന്നു, ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 159 പേർക്ക്
Kerala

സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപിക്കുന്നു, ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 159 പേർക്ക്

June 24, 2026
22
‘വീര്യംകുറഞ്ഞ മദ്യം LDF സർക്കാരിന്റെ തീരുമാനം’;മദ്യനയം യുഡിഎഫിൽ ചർച്ചചെയ്ത് തീരുമാനിക്കുമെന്ന് സതീശൻ
Kerala

‘വീര്യംകുറഞ്ഞ മദ്യം LDF സർക്കാരിന്റെ തീരുമാനം’;മദ്യനയം യുഡിഎഫിൽ ചർച്ചചെയ്ത് തീരുമാനിക്കുമെന്ന് സതീശൻ

June 24, 2026
59
കൊട്ടാരക്കര ടിപ്പര്‍ അപകടം; മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ 5 ലക്ഷം രൂപ സഹായധനം നല്‍കും
Kerala

കൊട്ടാരക്കര ടിപ്പര്‍ അപകടം; മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ 5 ലക്ഷം രൂപ സഹായധനം നല്‍കും

June 24, 2026
81
വരും ദിവസങ്ങളിൽ മഴ കനക്കും;  ജാഗ്രതാ നിർദേശം
Kerala

വരും ദിവസങ്ങളിൽ മഴ കനക്കും; ജാഗ്രതാ നിർദേശം

June 24, 2026
57
‘പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കില്ല’; കെഎസ്ആർടിസിയെ സ്വയം പര്യാപ്തമാക്കുമെന്ന് മുഖ്യമന്ത്രി
Kerala

‘പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കില്ല’; കെഎസ്ആർടിസിയെ സ്വയം പര്യാപ്തമാക്കുമെന്ന് മുഖ്യമന്ത്രി

June 24, 2026
25
ഉമ്മൻ ചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തു; വടക്കഞ്ചേരി പഞ്ചായത്തിലെ അംഗത്തിൻ്റെ അംഗത്വം ഹൈക്കോടതി റദ്ദാക്കി
Kerala

ഉമ്മൻ ചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തു; വടക്കഞ്ചേരി പഞ്ചായത്തിലെ അംഗത്തിൻ്റെ അംഗത്വം ഹൈക്കോടതി റദ്ദാക്കി

June 24, 2026
95
Next Post
സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു

സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു

Recent News

നന്നംമുക്കിൽ കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിന് തുടക്കമായി

നന്നംമുക്കിൽ കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിന് തുടക്കമായി

June 25, 2026
1
മാറഞ്ചേരി മൈത്രി വായനശാല വായന പക്ഷാചരണം നടത്തി

മാറഞ്ചേരി മൈത്രി വായനശാല വായന പക്ഷാചരണം നടത്തി

June 25, 2026
2
ഓപ്പറേഷൻ തൂഫാൻ :ഐക്യദാർഢ്യവും പദ്ധതി പ്രഖ്യാപനവും നടത്തി

ഓപ്പറേഷൻ തൂഫാൻ :ഐക്യദാർഢ്യവും പദ്ധതി പ്രഖ്യാപനവും നടത്തി

June 25, 2026
2
ആലങ്കോട് കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ സ്‌കൂൾ ന്യൂട്രീഷൻ ഗാർഡൺ പദ്ധതി തുടങ്ങി

ആലങ്കോട് കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ സ്‌കൂൾ ന്യൂട്രീഷൻ ഗാർഡൺ പദ്ധതി തുടങ്ങി

June 25, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025