ചങ്ങരംകുളം:നാലരപതിറ്റാണ്ടായി ചങ്ങരംകുളത്തും പരിസര പ്രദേശങ്ങളിലും അക്ഷര വെളിച്ചവും വായനാ വസന്തവുമായി നിലകൊള്ളുന്ന സാംസ്കാരിക സമിതി ഗ്രന്ഥശാലയുടെസ്ഥാപക ദിനവും വാർഷികവും സമുചിതമായി ആഘോഷിച്ചു. ആദ്യ പ്രവർത്തക സമിതി അംഗങ്ങളെ ആദരിച്ചു.പൊന്നാനിതാലൂക്ക്ലൈബ്രറികൗൺസിൽവൈ.പ്രസിഡണ്ടും കവിയുമായ ഷൗക്കത്തലി ഖാൻ ഉദ്ഘാടനം നിർവ്വഹിച്ചു. കെ പി തുളസി അധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല സെക്രട്ടറി പന്താവൂർ കൃഷ്ണൻ നമ്പൂതിരി സ്വാഗതം പറഞ്ഞു.അഡ്വ.വി ശശികുമാർ എം എം ബഷീർ കെ വി ശശീന്ദ്രൻ അശോകൻ കെ വി വാസുദേവൻ എം ഇ സുധൻ ചങ്ങരംകുളം സോമൻ ചെമ്പ്രേത്ത് മുകുന്ദൻ ടി പി പി എസ് മനോഹരൻ തുടങ്ങിയവർ പങ്കെടുത്തു.ഇസ്ഹാഖ് ഒതളൂർ നന്ദി പ്രകാശിപ്പിച്ചു.