ചങ്ങരംകുളം:ആലംകോട് – ഉദിനുപറമ്പ് മേഖലയിൽ വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യം വെച്ച് ഇറങ്ങിയ ലഹരി സംഘങ്ങൾക്കെതിരെ ഉദിനുപറമ്പ് മദ്രസയിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു .എക്സൈസ് പ്രിവൻിവ് ഒഫിസറും വിമുക്തി കോഡിനേറ്ററുമായ പിപി പ്രമോദ് പൊന്നാനി ക്ലാസിന് നേതൃത്വം നൽകി.വാർഡ് മെമ്പർ ശശി പുക്കേപുറത്ത് അധ്യഷനായിരുന്നു.മെമ്പർ ശിവൻ , മഹല്‍ പ്രസിഡൻ്റ് അബ്ദു,ജലീൽ ,മൊയ്തു കൊളാടി തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു