• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, August 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

‘മദപ്പാട് ലക്ഷണം, ചങ്ങല ഇല്ലാതിരുന്നതും അപകടത്തിന് വഴിവച്ചു’; കൊയിലാണ്ടിയിലെ എഴുന്നെള്ളിപ്പിൽ ഗുരുതര വീഴ്ച

cntv team by cntv team
February 21, 2025
in UPDATES
A A
‘മദപ്പാട് ലക്ഷണം, ചങ്ങല ഇല്ലാതിരുന്നതും അപകടത്തിന് വഴിവച്ചു’; കൊയിലാണ്ടിയിലെ എഴുന്നെള്ളിപ്പിൽ ഗുരുതര വീഴ്ച
0
SHARES
237
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോഴിക്കോട്: കൊയിലാണ്ടി മണക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ആനകളിടഞ്ഞ് മൂന്ന് പേർ മരിച്ച സംഭവത്തിൽ സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ അന്തിമ റിപ്പോർട്ട് സമർപ്പിച്ചു. സംഭവത്തിൽ ഗുരുതര വീഴ്ചയുണ്ടായെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ചട്ട വിരുദ്ധമായി പടക്കം പൊട്ടിച്ചതും ആനകളുടെ കാലിൽ ചങ്ങല ഇല്ലാതിരുന്നതും അപകടത്തിന് വഴി വച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവ ദിവസം പീതാംബരൻ എന്ന ആനയ്ക്ക് മദപ്പാട് ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.പീതാംബരന് മറ്റ് ആനകളെ ഉപദ്രവിക്കുന്ന സ്വഭാവം നേരത്തെ ഉണ്ടെന്നാണ് വിവരം. ഘോഷയാത്രയുടെ സമയത്ത് ആനയുടെ കാലിൽ ചങ്ങലയുണ്ടായിരുന്നില്ല. അപകടത്തിന് പിന്നാലെ വനംവകുപ്പ് അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്നാണ് കൺസർവേറ്റർ വനംമന്ത്രിക്ക് അന്തിമ റിപ്പോർട്ട് നൽകിയത്. എഴുന്നെള്ളിപ്പിനായി കൊണ്ടുവന്ന ആനകളുടെ ടെസ്റ്റോസ്റ്റിറോൺ പരിശോധന അപകടശേഷം നടത്തിയിരുന്നു. പീതാംബരനിൽ ഈ ഹോർമോണിന്റെ അളവ് നാല് മടങ്ങ് അധികമാണെന്നാണ് കണ്ടെത്തൽ. ടെസ്റ്റോസ്റ്റിറോൺ കൂടിയാൽ ആനകളിൽ മദപ്പാടിനുള്ള സാദ്ധ്യതയുണ്ടാകും.മുൻപ് അഞ്ച് തവണ പീതാംബരൻ സമാനരീതിയിൽ ഇടയുകയും സമീപത്തുണ്ടായ ആനകളെ ആക്രമിച്ച ചരിത്രവും ഉണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇത്തരത്തിൽ ഒരാനയെ എഴുന്നെള്ളിപ്പിൽ പങ്കെടുപ്പിക്കാൻ പാടില്ലായിരുന്നു. കൂടാത ക്ഷേത്രത്തിൽ അലക്ഷ്യമായാണ് പടക്കം പൊട്ടിച്ചിരുന്നത്. ഈ ശബ്ദം പീതാംബരനെ പ്രകോപിതനാക്കിയെന്നും റിപ്പോർട്ടിലുണ്ട്. ആനകൾ തമ്മിൽ കൃത്യമായ അകലം വേണമെന്ന നിബന്ധന പാലിക്കപ്പെട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഫെബ്രുവരി 13ന് വെെകിട്ട് ആറ് മണിയോടെയായിരുന്നു കൊയിലാണ്ടി മണക്കുളങ്ങര ഭഗവതീ ക്ഷേത്രത്തിൽ ആനയിടഞ്ഞ് അപകടം ഉണ്ടായത്.അപകടത്തിൽ കുറുവങ്ങാട് വട്ടാങ്കണ്ടി താഴ ലീല (68), താഴത്തേടത്ത് അമ്മുക്കുട്ടി അമ്മ (78), വടക്കയിൽ (ഊരളളൂർ കാരയാട്ട്) രാജൻ (68) എന്നിവരാണ് മരിച്ചത്. ഇടഞ്ഞ പീതാംബരൻ ഗോകുൽ എന്ന മറ്റൊരു ആനയെ കുത്തുകയായിരുന്നു. തുടർന്ന് ആനകൾ വിരണ്ടോടിയത്തോടെ ജനങ്ങളും ചിതറിയോടി. അക്രമാസക്തരായ ആനകൾ ക്ഷേത്രകെട്ടിടത്തിന്റെ മേൽക്കൂരയും ഓഫീസ് മുറിയും തകർത്തു. തകർന്നുവീണ കെട്ടിടത്തിനടിയിൽപ്പെട്ടും തുടർന്നുണ്ടായ തിക്കിലും തിരക്കിലുമാണ് മൂന്ന് പേർ മരിച്ചത്.

Related Posts

ഷൗക്കത്തിന്റെ മരണം; ഫിറ്റ്‌നസ് നിഷേധിച്ചത് രൂപമാറ്റങ്ങള്‍ ഒഴിവാക്കാത്തതിനാലെന്ന് ഗതാഗത കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്
UPDATES

ഷൗക്കത്തിന്റെ മരണം; ഫിറ്റ്‌നസ് നിഷേധിച്ചത് രൂപമാറ്റങ്ങള്‍ ഒഴിവാക്കാത്തതിനാലെന്ന് ഗതാഗത കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്

August 27, 2026
137
സ്പോട്ട് കുമരനല്ലൂർ മിനി മാരത്തോൺ സംഘടിപ്പിച്ചു.
UPDATES

സ്പോട്ട് കുമരനല്ലൂർ മിനി മാരത്തോൺ സംഘടിപ്പിച്ചു.

August 27, 2026
84
ഫ്ലാറ്റിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് ഏഴുവയസ്സുകാരിയായ മലയാളി പെൺകുട്ടി മരിച്ചു, ഷാർജയെ കണ്ണീരിലാഴ്ത്തി സഫയുടെ വേർപാട്
UPDATES

ഫ്ലാറ്റിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് ഏഴുവയസ്സുകാരിയായ മലയാളി പെൺകുട്ടി മരിച്ചു, ഷാർജയെ കണ്ണീരിലാഴ്ത്തി സഫയുടെ വേർപാട്

August 27, 2026
428
നടുവട്ടം മഹല്ലിൽ സാമൂഹ്യ ശാക്തീകരണത്തിന് പദ്ധതിയൊരുങ്ങുന്നു
UPDATES

നടുവട്ടം മഹല്ലിൽ സാമൂഹ്യ ശാക്തീകരണത്തിന് പദ്ധതിയൊരുങ്ങുന്നു

August 27, 2026
66
സുകുമാര കുറുപ്പ് ജീവനോടെയില്ല? ഹൃദ്രോഗത്തെ തുടര്‍ന്ന് മരിച്ചിരിക്കാം; ജീവിച്ചിരിപ്പില്ലെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച്
UPDATES

സുകുമാര കുറുപ്പ് ജീവനോടെയില്ല? ഹൃദ്രോഗത്തെ തുടര്‍ന്ന് മരിച്ചിരിക്കാം; ജീവിച്ചിരിപ്പില്ലെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച്

August 27, 2026
124
നേപ്പാളിൽ മരണം 353, തിരച്ചിൽ തുടരുന്നു ‘800 ലതികം പേര്‍ കാണാമറയത്ത്
UPDATES

നേപ്പാളിൽ മരണം 353, തിരച്ചിൽ തുടരുന്നു ‘800 ലതികം പേര്‍ കാണാമറയത്ത്

August 27, 2026
217
Next Post
വ്യവസായങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ വലിയ പിന്തുണ നല്‍കിയെന്ന് മുഖ്യമന്ത്രി; ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിക്ക് കൊച്ചിയില്‍ തുടക്കം

വ്യവസായങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ വലിയ പിന്തുണ നല്‍കിയെന്ന് മുഖ്യമന്ത്രി; ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിക്ക് കൊച്ചിയില്‍ തുടക്കം

Recent News

ഷൗക്കത്തിന്റെ മരണം; ഫിറ്റ്‌നസ് നിഷേധിച്ചത് രൂപമാറ്റങ്ങള്‍ ഒഴിവാക്കാത്തതിനാലെന്ന് ഗതാഗത കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്

ഷൗക്കത്തിന്റെ മരണം; ഫിറ്റ്‌നസ് നിഷേധിച്ചത് രൂപമാറ്റങ്ങള്‍ ഒഴിവാക്കാത്തതിനാലെന്ന് ഗതാഗത കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്

August 27, 2026
137
സ്പോട്ട് കുമരനല്ലൂർ മിനി മാരത്തോൺ സംഘടിപ്പിച്ചു.

സ്പോട്ട് കുമരനല്ലൂർ മിനി മാരത്തോൺ സംഘടിപ്പിച്ചു.

August 27, 2026
84
ഫ്ലാറ്റിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് ഏഴുവയസ്സുകാരിയായ മലയാളി പെൺകുട്ടി മരിച്ചു, ഷാർജയെ കണ്ണീരിലാഴ്ത്തി സഫയുടെ വേർപാട്

ഫ്ലാറ്റിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് ഏഴുവയസ്സുകാരിയായ മലയാളി പെൺകുട്ടി മരിച്ചു, ഷാർജയെ കണ്ണീരിലാഴ്ത്തി സഫയുടെ വേർപാട്

August 27, 2026
428
നടുവട്ടം മഹല്ലിൽ സാമൂഹ്യ ശാക്തീകരണത്തിന് പദ്ധതിയൊരുങ്ങുന്നു

നടുവട്ടം മഹല്ലിൽ സാമൂഹ്യ ശാക്തീകരണത്തിന് പദ്ധതിയൊരുങ്ങുന്നു

August 27, 2026
66
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025