ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിക്ക് കൊച്ചിയില്‍ തുടക്കം. ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടി ബോള്‍ഗാട്ടിയിലെ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.മാനവ വിഭവ ശേഷി വികസനത്തില്‍- കേരളം കൈവരിച്ചത് അഭിമാന നേട്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദേശീയ പാതാ വികസനത്തില്‍ അതി വേഗം ഭൂമി ഏറ്റെടുക്കാന്‍ സാധിച്ചു എന്നും വ്യവസായങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ വലിയ പിന്തുണ നല്‍കി എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.രണ്ട് ദിവസത്തെ ഉച്ചകോടിയില്‍ 26 രാജ്യങ്ങളുടെ പ്രതിനിധികളും സംരംഭകരുമുള്‍പ്പെടെ 3000 പേര്‍ പങ്കെടുക്കും. യുഎഇ സാമ്പത്തിക മന്ത്രി അബ്ദുള്ള ബിന്‍ തുക് അല്‍മാരി, ബഹ്‌റൈന്‍ വാണിജ്യ-വ്യവസായമന്ത്രി അബ്ദുള്ള ബിന്‍ അദെല്‍ ഫഖ്രു, സംസ്ഥാന മന്ത്രിമാര്‍ പ്രതിപക്ഷനേതാവ് പ്രമുഖ വ്യവസായി എം എ യൂസഫ് അലി, സിഐഐ പ്രസിഡന്റ് സഞ്ജീവ് പൂരി, അദാനി പോര്‍ട്‌സ് എം ഡി കരണ്‍ അദാനി തുടങ്ങിയവരും പങ്കെടുക്കും.ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ആഗോളതലത്തിലുള്ള ബിസിനസ് നയകര്‍ത്താക്കള്‍, തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. 28 പ്രത്യേക സെഷനുകള്‍, ആറ് രാജ്യങ്ങളുടെ സഹകരണം, 3000 പ്രതിനിധികള്‍, തുടങ്ങിയവ ദ്വിദിന ഉച്ചകോടിയുടെ ആകര്‍ഷണങ്ങളാണ്.തെരഞ്ഞെടുത്ത കമ്പനികള്‍ കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍, പൊതുമേഖലയിലെ കരകൗശല സ്ഥാപനങ്ങള്‍, കമ്പനികള്‍ എന്നിവയുടെ പ്രദര്‍ശനവും ഉച്ചകോടിയിലുണ്ടാകും. മുഖ്യമന്ത്രിയും മന്ത്രിമാരും രണ്ട് ദിവസങ്ങളിലുടനീളം ഉച്ചകോടിയില്‍ പങ്കെടുക്കും.രണ്ടാം ദിനം ഒപ്പിട്ട കരാറുകളുടെയും ഉറപ്പായ വാഗ്ദാനങ്ങളുടെയും വിവരങ്ങള്‍ പുറത്തുവിടും. കേരളത്തിന്റെ നിക്ഷേപ സൗഹൃദ അന്തരീക്ഷം ആഗോള നിക്ഷേപകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുക വഴി വലിയ പ്രഖ്യാപനങ്ങള്‍ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.