പൊന്നാനി:സംസ്ഥാന സർക്കാർ പുതുക്കി നിശ്ചയിച്ച ഭൂനികുതി മുൻ വർഷത്തേതിൽ നിന്നും 50 ശതമാനം വർദ്ധിപ്പിച്ച തീരുമാനത്തിൽ പ്രതിഷേധിച്ചുകൊണ്ട് ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ ഴുവത്തിരുത്തി വില്ലേജ് ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി. 1983ല്‍ ഒരു ഹെക്ടറിന് രണ്ട് രൂപ ഉണ്ടായിരുന്ന ഭൂ നികുതിയാണ് 2025 -26ൽ ഒരു ഹെക്ടറിന് 1200 രൂപയായി വർധിപ്പിച്ചത്. ജനങ്ങൾക്കും, കാർഷിക മേഖലയ്ക്കും വൻ ബാധ്യത ഉണ്ടാക്കുന്ന സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് കെപിസിസി മെമ്പർ എ എം രോഹിത് ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡണ്ട് എൻ പി നബീൽ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി എൻ എ ജോസഫ്, ജെ പി വേലായുധൻ, എ പവിത്രകുമാർ, എൻ പി സുരേന്ദ്രൻ, സി ഗഫൂർ, സി ജാഫർ, ഉസ്മാൻ തെയ്യങ്ങാട്, യു രവീന്ദ്രൻ, എം അമ്മുക്കുട്ടി, പ്രഭാകരൻ കടവനാട്, മൂത്തേടത്ത് ബാലകൃഷ്ണൻ,ഫസലുറഹ്മാൻ എന്നിവർ പ്രസംഗിച്ചു.