• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, August 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സമൂഹമാധ്യമങ്ങളിൽ പിടിമുറുക്കി കേന്ദ്രം; എഐ ഉള്ളടക്കം പ്രത്യേകം രേഖപ്പെടുത്തണം;2021ലെ ഐടി നിയമത്തിൽ ഭേദ​ഗതി, പുതിയ നയം ഈ മാസം 20 മുതൽ

ckmnews by ckmnews
February 10, 2026
in UPDATES
A A
സമൂഹമാധ്യമങ്ങളിൽ പിടിമുറുക്കി കേന്ദ്രം; എഐ ഉള്ളടക്കം പ്രത്യേകം രേഖപ്പെടുത്തണം;2021ലെ ഐടി നിയമത്തിൽ ഭേദ​ഗതി, പുതിയ നയം ഈ മാസം 20 മുതൽ
0
SHARES
122
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സമൂഹമാധ്യമങ്ങൾക്ക് മേൽ നിയന്ത്രണം കടുപ്പിച്ച് കേന്ദ്ര സർക്കാർ.നിയമവിരുദ്ധമെന്ന് സർക്കാർ സംവിധാനങ്ങൾ പറയുന്ന ഉള്ളടക്കം നീക്കം ചെയ്യാനുള്ള സാവകാശം വെട്ടിക്കുറച്ചും എഐ നിർമ്മിത ഉള്ളടക്കത്തിനടക്കം കർശന നിയന്ത്രണം ഏർപ്പെടുത്തിയും 2021ലെ ഐടി നിയമം ഭേദഗതി ചെയ്ത് ഉത്തരവിറക്കി. ഫെബ്രുവരി 20ന് നയം നിലവിൽ വരും. സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ഉള്ളടക്കം പ്രശ്നമുള്ളതാണ്, നീക്കം ചെയ്യണം എന്ന് സർക്കാ‍ർ സംവിധാനം ഔദ്യോഗികമായി ആവശ്യപ്പെട്ടാൽ മൂന്ന് മണിക്കൂറിനകം നീക്കം ചെയ്യണം. ഐടി നിയമ ഭേദഗതിയിലെ സുപ്രധാന മാറ്റം ഇതാണ്. മുമ്പ് ഉള്ളടക്കം നീക്കം ചെയ്യാൻ 36 മണിക്കൂർ സമയമുണ്ടായിരുന്നതാണ് കേവലം മൂന്ന് മണിക്കൂറായി വെട്ടിച്ചുരുക്കിയത്.

പൊലീസിൽ ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ മുതൽ മുകളിലേക്കുള്ളവർക്ക് ഉള്ളടക്കം നീക്കം ചെയ്യാൻ ആവശ്യപ്പെടാം. സർക്കാർ ആവശ്യപ്പെട്ടാൽ പോസ്റ്റുകളെക്കുറിച്ചും പോസ്റ്റ് ചെയ്തയാളെക്കുറിച്ചും വിവരങ്ങൾ നൽകാൻ മുൻപ് 24 മണിക്കൂർ സമയമുണ്ടായിരുന്നു, അത് രണ്ട് മണിക്കൂറായി കുറച്ചു. ഉപയോക്താവിന്റെ പരാതികൾ സ്വീകരിക്കാൻ 15 ദിവസം സമയമുണ്ടായിരുന്നത് 7 ദിവസമാക്കി. പരാതി സ്വീകരിച്ച് കഴിഞ്ഞാൽ 36 മണിക്കൂറിനകം പരിഹാരമുണ്ടാക്കുകയും വേണം. നീക്കം സമൂഹമാധ്യമങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. സാങ്കേതികമായും പ്രായോഗികമായും ഈ ആവശ്യങ്ങൾ നടപ്പാക്കുക ബുദ്ധിമുട്ടാണെന്നാണ് അനൗദ്യോഗിക പ്രതികരണം.

രാഷ്ട്രീയ വിമർശനങ്ങളെയടക്കം അടിച്ചമർത്താൻ പുതിയ നയം ദുരുപയോഗം ചെയ്യപ്പെടുമോ എന്ന ആശങ്ക ഉയരുന്നുണ്ട്. അതിവേഗം തീരുമാനമെടുക്കാനുള്ള സാങ്കേതിക വിദ്യയും, മനുഷ്യവിഭവശേഷിയും പല സമൂഹമാധ്യമങ്ങൾക്കും ഇപ്പോഴില്ല എന്നതും യാഥാർത്ഥ്യമാണ്. മെറ്റയും എക്സും ഗൂഗിളും ഇത് വരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. മറ്റൊരു സുപ്രധാന മാറ്റം എഐ നിർമ്മിത ഉള്ളടക്കവുമായി ബന്ധപ്പെട്ടാണ്. സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്ന സിന്തറ്റിക്കലി ജനറേറ്റഡ് ഇൻഫർമേഷൻ, അത് എഐ നിർമ്മിതമോ എഐ ഉപയോഗിച്ച് മാറ്റം വരുത്തിയതോ ആയ ചിത്രങ്ങളോ വീഡിയോയോ ശബ്ദമോ ആകാം

പ്രത്യേകം മനസ്സിലാകുന്ന രീതിയിൽ ലേബൽ ചെയ്യണമെന്നും പുതിയ നിയമത്തിൽ നിർദ്ദേശമുണ്ട്. അതായത് സമൂഹമാധ്യമം തന്നെ ഉള്ളടക്കം എഐ നിർമ്മിതമെന്ന് രേഖപ്പെടുത്തണം. നിയമവിരുദ്ധമായ സിന്തറ്റിക് കണ്ടന്റുണ്ടാക്കുന്നതും പ്രചരിപ്പിക്കുന്നതും തടയാൻ സമൂഹമാധ്യമങ്ങൾ നടപടിയെടുക്കുകയും വേണം. കുട്ടികളുടെ ദൃശ്യങ്ങളുപയോഗിക്കുന്ന ലൈംഗീക ചുവയുള്ള കണ്ടന്റ്,സആയുധങ്ങൾ കാണിക്കുന്ന കണ്ടന്റ്, മറ്റൊരാളുടെ മുഖമുപയോഗിച്ച് സൃഷ്ടിക്കുന്ന ഡീപ്പ് ഫേക്ക് ദൃശ്യങ്ങളെന്നിവയെല്ലാം നിയമവിരുദ്ധ സിന്തറ്റിക് കണ്ടന്റിന്റെ പരിധിയിൽ വരും

Related Posts

തോരാമഴ: ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 10 ജില്ലകളിൽ അവധി
UPDATES

തോരാമഴ: ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 10 ജില്ലകളിൽ അവധി

August 5, 2026
58
പ്രവാസി മലയാളി യുവാവ് സൗദിയിലെ ജിസാനില്‍ താമസസ്ഥലത്ത് മരിച്ചനിലയില്‍
UPDATES

പ്രവാസി മലയാളി യുവാവ് സൗദിയിലെ ജിസാനില്‍ താമസസ്ഥലത്ത് മരിച്ചനിലയില്‍

August 5, 2026
116
പത്തനംതിട്ടയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം: ആറൻമുള MLA അബിൻ വർക്കിക്ക് പരുക്ക്
UPDATES

പത്തനംതിട്ടയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം: ആറൻമുള MLA അബിൻ വർക്കിക്ക് പരുക്ക്

August 5, 2026
47
ചങ്ങരംകുളം ലൈയൺസ് ക്ലബ്ബിന്റെ ജനറൽ ബോഡി യോഗവും ഡിസ്ട്രിക്ട് ഗവർണറുടെ ഔദ്യോഗിക സന്ദർശനവും നടന്നു
UPDATES

ചങ്ങരംകുളം ലൈയൺസ് ക്ലബ്ബിന്റെ ജനറൽ ബോഡി യോഗവും ഡിസ്ട്രിക്ട് ഗവർണറുടെ ഔദ്യോഗിക സന്ദർശനവും നടന്നു

August 5, 2026
155
ചെറവല്ലൂർ തുരുത്ത് ദ്വീപ് നിവാസികളുടെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരം’അടുത്ത മഴക്കാലത്തിന് മുൻപ് റോഡ് നിർമ്മിക്കുമെന്ന് കെ.പി. നൗഷാദ് അലി എം.എൽ.എ
UPDATES

ചെറവല്ലൂർ തുരുത്ത് ദ്വീപ് നിവാസികളുടെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരം’അടുത്ത മഴക്കാലത്തിന് മുൻപ് റോഡ് നിർമ്മിക്കുമെന്ന് കെ.പി. നൗഷാദ് അലി എം.എൽ.എ

August 4, 2026
264
ചങ്ങരംകുളം പള്ളിക്കര വാക്കാട്ട് പറമ്പ്പള്ളത്ത് മരക്കാർ നിര്യാതനായി
UPDATES

ചങ്ങരംകുളം പള്ളിക്കര വാക്കാട്ട് പറമ്പ്പള്ളത്ത് മരക്കാർ നിര്യാതനായി

August 4, 2026
544
Next Post
അയിലക്കാട് പൂക്കര വീട്ടിൽ പരേതനായ ശേഖരൻ നായരുടെ ഭാര്യ സരസ്വതി അമ്മ നിര്യാതനായി

അയിലക്കാട് പൂക്കര വീട്ടിൽ പരേതനായ ശേഖരൻ നായരുടെ ഭാര്യ സരസ്വതി അമ്മ നിര്യാതനായി

Recent News

എടപ്പാള്‍ പൊറൂക്കരയിൽ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം ‘മൂന്ന് പേര്‍ക്ക് പരിക്ക്

എടപ്പാള്‍ പൊറൂക്കരയിൽ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം ‘മൂന്ന് പേര്‍ക്ക് പരിക്ക്

August 5, 2026
0
‘ചിലരെ രഹസ്യമായി കാണേണ്ടിവരും, അങ്ങോട്ട് ചെന്നും കാണേണ്ടി വരും’; പറഞ്ഞത് വീണ്ടും മാറ്റി മുഖ്യമന്ത്രി

‘ചിലരെ രഹസ്യമായി കാണേണ്ടിവരും, അങ്ങോട്ട് ചെന്നും കാണേണ്ടി വരും’; പറഞ്ഞത് വീണ്ടും മാറ്റി മുഖ്യമന്ത്രി

August 5, 2026
0
പീഡനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ബലാത്സംഗം; യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു

പീഡനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ബലാത്സംഗം; യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു

August 5, 2026
0
മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർത്തുമെന്ന് തമിഴ്‌നാട്; ബജറ്റിൽ കേരളത്തെ ആശങ്കയിലാക്കി പ്രഖ്യാപനം

മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർത്തുമെന്ന് തമിഴ്‌നാട്; ബജറ്റിൽ കേരളത്തെ ആശങ്കയിലാക്കി പ്രഖ്യാപനം

August 5, 2026
0
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025