• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, August 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

പലിശക്കെതിരെ ജനകീയ ബദൽ തീർത്ത് 16 വർഷം:തണൽ ലീഡേഴ്സ് മീറ്റ് 22 ശനിയാഴ്ച നടക്കും

cntv team by cntv team
February 20, 2025
in Local News
A A
പലിശക്കെതിരെ ജനകീയ ബദൽ തീർത്ത് 16 വർഷം:തണൽ ലീഡേഴ്സ് മീറ്റ് 22 ശനിയാഴ്ച നടക്കും
0
SHARES
186
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മാറഞ്ചേരി: ഒരു പ്രദേശത്ത് പലിശക്കെതിരെ ജനകീയ ബദൽ തീർത്ത് തണൽ വെൽഫയർ സൊസൈറ്റി 16 വർഷം പിന്നിടുന്നു.രണ്ട് കി.മീറ്റർ ചുറ്റളവിൽ 145 അയൽകൂട്ടങ്ങളിലായി 2700 ൽ പരം മെമ്പർമാരാണ് തണലിന് കീഴിലുള്ളത്.4 സബ് സെൻ്ററുകളിലായി 100 ൽ പരം അയൽകൂട്ടങ്ങളും പ്രവർത്തിക്കുന്നു. സ്ത്രീകളിൽ സമ്പാദ്യ ശീലം വളർത്തുക എന്നതാണ് തണൽ ലക്ഷ്യം വെക്കുന്നത്. ആഴ്ചതോറുമുള്ള സമ്പാദ്യ ശേഖരം വൻ വിജയമാകുകയായിരുന്നു. അവരുടെ സമ്പാദ്യ ശേഖരത്തിൽ നിന്ന് തന്നെ അവരിലെ പ്രയാസപ്പെടുന്നവർക്ക് പലിശരഹിത വായ്പയായി ആഴ്ചതോറും നൽകി വരുന്നു.ഓരോ വർഷവും കോടിക്കണക്കിന് രൂപയാണ് ഇവർ പരസ്പരം സഹായിച്ച് കൊണ്ടിരിക്കുന്നത്.ഇതിന് പുറമെ സ്ത്രീ ശാക്തീകരണത്തിനും കുടുംബ ഭദ്രതക്കും വേണ്ടി നിരവധി പരിപാടികളാണ് തണൽ ആവിഷ്കരിച്ച് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ജനകീയമായ ജൈവ പച്ചക്കറി കൃഷി പദ്ധതിയായ തണൽപുരയിട കൃഷിയിൽ ധാരാളം കുടുംബങ്ങൾ അംഗങ്ങളാണ്. സ്വയംതൊഴിൽ മേഖലയിൽ വിവിധ ഘട്ടങ്ങളായി പരിശീലനം നൽകുന്നതോടൊപ്പം സംരംഭങ്ങൾക്ക് പലിശരഹിത വായ്പയും നൽകി വരുന്നു.അംഗങ്ങളുടെ രോഗം, മരണം, സ്കോളർഷിപ്പ് തുടങ്ങിയവക്കായി ആവിഷ്കരിച്ച തണൽ സുരക്ഷാ പദ്ധതി വഴി നിരവധി പേർക്ക് സഹായം ലഭിച്ച് കൊണ്ടിരിക്കുന്നു.വിവിധ തരം മെഡിക്കൽ വിഭാഗങ്ങളെ പങ്കെടുപ്പിച്ച് പല ഘട്ടങ്ങളിലായി മെഡിക്കൽ ക്യാമ്പുകൾ നടത്തുന്നു. അംഗങ്ങൾക്കും ബാലസഭകൾക്കും വേണ്ടി വിവിധ കലാ-കായിക- രചനാ മത്സരങ്ങളും എല്ലാ അംഗങ്ങളെയും പങ്കെടുപ്പിച്ച് വാർഷികങ്ങളും ഫെസ്റ്റുകളും വർഷംതോറും സംഘടിപ്പിച്ച് വരുന്നു.തങ്ങളുടെ ഉൽപന്നങ്ങളെ കച്ചവടം നടത്തുന്നതിന് വിപുലമായ രീതിയിൽ വിപണനമേളകളും നടത്തിവരുന്നു.കൂടാതെ വിദ്യാർത്ഥികൾക്ക് വിവിധ ഘട്ടങ്ങളിൽ പരിശീലനങ്ങളും അംഗങ്ങളുടെ മക്കൾക്ക് പി.എസ്.സി.കോച്ചിംഗും നടത്തിവരുന്നു.വനിതാ ദിനങ്ങളിൽ വിവിധ മേഖലകളിലുള്ള വനിതകളെ ആദരിക്കുകയും ചെയ്യുന്നു.സഹജീവികളുടെ കണ്ണീരൊപ്പുന്നതിന് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കുന്നതിന് അംഗങ്ങളുടെ പ്രയാസങ്ങൾ മറന്ന് സഹായങ്ങൾ ശേഖരിച്ച് നൽകി വരുന്നു.2025 ഏപ്രിലിൽ നടക്കുന്ന തണലിൻ്റെ പതിനാറാം വാർഷികത്തിന് മുന്നോടിയായി തണലിന് കീഴിലുള്ള സംഗമം പലിശ രഹിത അയൽകൂട്ടായ്മകളുടെ ലീഡേഴ്സ് മീറ്റ് ഫെബ്രുവരി 22 ശനിയാഴ്ച 2.30 മുതൽ മാറഞ്ചേരി തണൽ ഓഡിറ്റോറിയത്തിൽ നടക്കും. പ്രമുഖ ഫാമിലി കൗൺസിലർ സുലൈമാൻ അസ്ഹരി ഉദ്ഘാടനം ചെയ്യും. തണൽ പ്രസിഡൻ്റ് എ. അബ്ദുൾ ലത്തീഫ് അധ്യക്ഷത വഹിക്കും.പരിപാടിയിൽ പ്രമുഖർ സംബന്ധിക്കും. അയൽകൂട്ടം അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറും.

Related Posts

പൊന്നാനിയില്‍ മത്സ്യ ബന്ധനത്തിന് പോയ ബോട്ട് പുറങ്കടലില്‍ മുങ്ങി താഴ്ന്നു’മണിക്കൂറുകളോളം പുറം കടലില്‍ ഒഴുകി നടന്ന ആറ് പേരെ രക്ഷപ്പെടുത്തി
Kerala

പൊന്നാനിയില്‍ മത്സ്യ ബന്ധനത്തിന് പോയ ബോട്ട് പുറങ്കടലില്‍ മുങ്ങി താഴ്ന്നു’മണിക്കൂറുകളോളം പുറം കടലില്‍ ഒഴുകി നടന്ന ആറ് പേരെ രക്ഷപ്പെടുത്തി

August 22, 2026
223
വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി ഡയാലിസിസ് സെന്ററിന് ധനസഹായം കൈമാറി
Local News

വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി ഡയാലിസിസ് സെന്ററിന് ധനസഹായം കൈമാറി

August 19, 2026
152
ചങ്ങരംകുളം തരിയത്ത് 18 വയസുകാരനെ വാടക ക്വോര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
Kerala

ചങ്ങരംകുളം തരിയത്ത് 18 വയസുകാരനെ വാടക ക്വോര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

August 19, 2026
2.8k
പെരുമുക്ക് – കാഞ്ഞിയൂർ റോഡ് നിർമ്മാണം സെപ്തംബർ ഒന്നിന് പുനരാരംഭിക്കും:എംഎല്‍എ യുടെ നേതൃത്വത്തില്‍ അടിയന്തിര യോഗം
Local News

പെരുമുക്ക് – കാഞ്ഞിയൂർ റോഡ് നിർമ്മാണം സെപ്തംബർ ഒന്നിന് പുനരാരംഭിക്കും:എംഎല്‍എ യുടെ നേതൃത്വത്തില്‍ അടിയന്തിര യോഗം

August 18, 2026
132
മുതിർന്ന കാര്യകർത്താവ് ടി. ഗോപാലകൃഷ്ണനെ ആദരിച്ചു
Local News

മുതിർന്ന കാര്യകർത്താവ് ടി. ഗോപാലകൃഷ്ണനെ ആദരിച്ചു

August 15, 2026
210
പട്ടാമ്പി തിരുമിറ്റക്കോടിൽ വിവാഹത്തിനായി വാടകയ്ക്കെടുത്ത ബിഎംഡബ്യു കാർ പാടത്തേയ്ക്ക് മറിഞ്ഞു
Local News

പട്ടാമ്പി തിരുമിറ്റക്കോടിൽ വിവാഹത്തിനായി വാടകയ്ക്കെടുത്ത ബിഎംഡബ്യു കാർ പാടത്തേയ്ക്ക് മറിഞ്ഞു

August 15, 2026
611
Next Post
270 കിലോ ഉയർത്തുന്നതിനിടെ ബാലൻസ് തെറ്റി; കഴുത്തൊടിഞ്ഞ് 17കാരിക്ക് ദാരുണാന്ത്യം

270 കിലോ ഉയർത്തുന്നതിനിടെ ബാലൻസ് തെറ്റി; കഴുത്തൊടിഞ്ഞ് 17കാരിക്ക് ദാരുണാന്ത്യം

Recent News

മാറഞ്ചേരി കാഞ്ഞിരമുക്ക് വലിയ വീട്ടിൽ കുഞ്ഞുകുട്ടിയമ്മ നിര്യാതയായി

മാറഞ്ചേരി കാഞ്ഞിരമുക്ക് വലിയ വീട്ടിൽ കുഞ്ഞുകുട്ടിയമ്മ നിര്യാതയായി

August 24, 2026
24
നെയ്തല്ലൂരിൽ താമസിക്കുന്ന നെടുപറമ്പിൽ ശശിധരൻ നിര്യാതനായി

നെയ്തല്ലൂരിൽ താമസിക്കുന്ന നെടുപറമ്പിൽ ശശിധരൻ നിര്യാതനായി

August 24, 2026
27
ചങ്ങരംകുളം പ്രസ് ക്ലബ് ഓണാഘോഷം സംഘടിപ്പിച്ചു

ചങ്ങരംകുളം പ്രസ് ക്ലബ് ഓണാഘോഷം സംഘടിപ്പിച്ചു

August 24, 2026
28
കണ്ണൂരിൽ ടാങ്കർ ലോറി തകരാറിലായ ലോറിയിലേക്ക് ഇടിച്ചുകയറി തീപിടിച്ച് രണ്ട് പേർ മരിച്ചു

കണ്ണൂരിൽ ടാങ്കർ ലോറി തകരാറിലായ ലോറിയിലേക്ക് ഇടിച്ചുകയറി തീപിടിച്ച് രണ്ട് പേർ മരിച്ചു

August 24, 2026
445
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025