ചങ്ങരംകുളം:സംസ്ഥാന സര്ക്കാരിന്റെ പേവിഷബാധ വിമുക്ത കേരളം പദ്ധതിയുടെ ഭാഗമായി ആലകോട് പഞ്ചായത്തില് പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിന് തുടക്കമായി.വളര്ത്തു നായ്ക്കളെ പേവിഷബാധയില് നിന്ന് സംരക്ഷിക്കാന് പ്രതിരോധ കുത്തിവെപ്പ് നല്കുന്ന പദ്ധതിയുടെ നാലാംഘട്ടമാണ് പന്താവൂര് ,കോക്കൂര്,ഒതളൂര് ചിയ്യാനൂര് എന്നീ സ്ഥലങ്ങളിലായി നടന്നത്.നിരവധി വളര്ത്തുനായ്ക്കള്ക്ക് ഉടമകള് നേരിട്ടെത്തി പ്രതിരോധ കുത്തിവെപ്പ് നല്കി.വെറ്റിനറി ഡോക്ടര് സുനില്കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിരോധ കുത്തിവെപ്പ് നടത്തിയത്









