പൊന്നാനി: കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ലോയേഴ്സ് ഫെറ്റേണിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനിയിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.ചടങ്ങിൽ അഡ്വ. കവിതാ ശങ്കർ അധ്യക്ഷത വഹിച്ചു. രാജ്യത്തെ നിലവിലെ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി സീനിയർ അഭിഭാഷകൻ അഡ്വ. അഹമ്മദ് മാമൻ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തി.
പ്രതിഷേധ പരിപാടിയിൽ പൊന്നാനി ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. കെ.എം. സമീർ, അഭിഭാഷകരായ അബ്ദുൾ ജബ്ബാർ, പി.എൻ. സുജീർ, നൗഷാദ്, നിഖിൽ, സുധീർ, ജാസി, സക്കീർ, ഹസ്ന, ഫർസീന, ബിൻഷാദ് തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.








