ചങ്ങരംകുളം:മാലിന്യത്തില് നിന്ന് ലഭിച്ച സ്വർണം തിരികെ നൽകി നന്നംമുക്ക് ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേന അംഗം മാതൃകയായി.വാർഡ് 15 ബേബിപടിയിൽ അജൈവമാലിന്യ ശേഖരണം നടത്തുന്നതിനിടെയാണ് വീട്ടിലവളപ്പിൽ സന്ധ്യ എന്നയാളുടെ വീട്ടിൽ നിന്ന് ഹരിതകർമ്മ സേനയ്ക്ക് കൈമാറിയ അജൈവമാലിന്യത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ ലഭിച്ചത്.വീട്ടിൽ നിന്ന് ലഭിച്ച അജൈവമാലിന്യം തരംതിരിക്കുന്നതിനിടയിലാണ് ഹരിത കർമ്മ സേന അംഗങ്ങളായ ലത പ്രസന്ന എന്നിവർക്ക് സ്വർണ്ണക്കമ്മൽ ലഭിച്ചത്. രണ്ടുമാസം മുമ്പ് നഷ്ടപ്പെട്ട സ്വർണ്ണക്കമ്മൽ തിരികെ ലഭിച്ചതിതിന്റെ സന്തോഷത്തിലാണ് വീട്ടമ്മ








