മാറഞ്ചേരി:മലപ്പുറം ജില്ലാ പഞ്ചായത്ത് വികസന ഫണ്ടിൽ ഡിവിഷൻ മെമ്പർ എ കെ സുബൈറിന് അനുവദിച്ച പദ്ധതിവിഹിതം ഉപയോഗിച്ചുകൊണ്ട് പെരുമ്പടപ്പ് പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ റോഡ് സംരക്ഷിക്കുന്നതിനും കൃഷിക്ക് അനുയോജ്യമായ സാഹചര്യം സൃഷ്ടിക്കാനുമായി ആഴവും വീതിയും കൂട്ടി ഭിത്തി കെട്ടി സംരക്ഷിക്കുന്ന പദ്ധതിയുടെ പ്രവർത്തിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈർ നിർവഹിച്ചു. ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗദാമിനി അധ്യക്ഷത വഹിച്ചു.വാർഡ് അംഗം സക്കറിയ കൂവക്കാട്ടയിൽ,അക്ബർ മാസ്റ്റർ വിളക്കേരി, അബു ബക്കർ കർഷകരായ അയമ്മു കൂവക്കാട്ടയിൽ,കല്ലയിൽ ഷംസുദ്ദീൻ,ചന്ദ്രൻ, ഷുക്കൂർ ചീരവലം എന്നിവർ സന്നിഹിതരായിരുന്നു. പദ്ധതി സമയബന്ധിതമായി അവസാനിക്കാൻ എല്ലാവരുടെയും സഹകരണം ഡിവിഷൻ മെമ്പർ അഭ്യർത്ഥിച്ചു