• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, July 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വയറുവേദനയ്ക്ക് ചികിത്സയിലായിരുന്ന മൂന്ന് വയസുകാരി മരിച്ചു; ചികിത്സാ വീഴ്ചയെന്ന് പരാതി

ckmnews by ckmnews
February 19, 2025
in UPDATES
A A
വയറുവേദനയ്ക്ക് ചികിത്സയിലായിരുന്ന മൂന്ന് വയസുകാരി മരിച്ചു; ചികിത്സാ വീഴ്ചയെന്ന് പരാതി
0
SHARES
270
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോട്ടയം: മൂന്ന് വയസുകാരിയുടെ മരണത്തിൽ കോട്ടയം മെഡിക്കൽ കോളേജിനെതിരെ ആരോപണവുമായി കുടുംബം. വയറുവേദനയെ തുടർന്ന് ചികിത്സയിലായിരുന്ന കട്ടപ്പന സ്വദേശി വിഷ്ണു സോമന്റെ മകൾ അപർണ്ണികയാണ് മരിച്ചത്. ചികിത്സാ പിഴവാണ് മരണകാരണമെന്നാണ് ആരോപണം. ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ഇന്നലെ രാവിലെ 8.30 ഓടെയാണ് കുട്ടി മരിച്ചത്. ഞായറാഴ്ച വൈകിട്ടാണ്‌ കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെ രണ്ടോടെ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. കഠിനമായ വയറുവേദനയെ തുടർന്ന് ഇക്കഴിഞ്ഞ 11 നും ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പ്രാഥമിക പരിശോധനകൾക്ക് ശേഷം കുഴപ്പമില്ലെന്ന് നിർദ്ദേശിച്ച് ആശുപത്രി അധികൃതർ മടക്കിയതായി മാതാപിതാക്കൾ പറഞ്ഞു.എന്നാൽ വീട്ടിലെത്തി മരുന്ന് കഴിച്ചിട്ടും രോഗം ഭേദമാകാത്തതിനെ തുടർന്ന് ഞായറാഴ്ച രാവിലെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വേദന കഠിനമായതോടെ വൈകിട്ടോടെ കുട്ടികളുടെ ആശുപത്രിയിൽ വീണ്ടും എത്തി. ഡോക്ടറെ വീട്ടിൽ പോയി കണ്ടു, തുടർന്ന് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു. എന്നാൽ ആവശ്യമായ ചികിത്സ ലഭിച്ചില്ലെന്ന് മാതാവ് പറഞ്ഞു. ഡ്രിപ്പ് ഇട്ടെങ്കിലും പിറ്റേന്ന് രാവിലെ ഏഴായിട്ടും പകുതിപോലും തീർന്നില്ല. ഇതോടെ നഴ്സിംഗ് സ്‌റ്റേഷനിലെത്തി പരാതിപ്പെട്ടെങ്കിലും തിരിഞ്ഞ് നോക്കിയില്ലെന്നാണ് ആരോപണം.ചൊവാഴ്ച രാവിലെ ഡോക്ടർമാർ നടത്തിയ പരിശോധനയിൽ സ്ഥിതി ഗുരുതരമായതിനാൽ ഐസിയുവിലേക്ക് മാറ്റി. പിന്നാലെ മരണം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. എന്നാൽ ഭക്ഷ്യവിഷബാധയേറ്റതായുള്ള സംശയം ഡോക്ടർമാർ പ്രകടിപ്പിച്ചിരുന്നതായി മാതാപിതാക്കൾ പറഞ്ഞു. ഇവർ കട്ടപ്പന പൊലീസിൽ പരാതി നൽകി. ഇന്ന് പോസ്റ്റുമോർട്ടത്തിന് ശേഷമേ കൂടുതൽ വ്യക്തത വരൂ.

Related Posts

കേരള വ്യാപാരിവ്യവസായി സമിതി ചാലിശ്ശേരി യൂണിറ്റ് സമ്മേളനം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
UPDATES

കേരള വ്യാപാരിവ്യവസായി സമിതി ചാലിശ്ശേരി യൂണിറ്റ് സമ്മേളനം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

July 27, 2026
35
സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിന്റെ ‘ഗുരുപ്രണാമം’പുരസ്കാര സമർപ്പണവും ആദരിക്കലും നടന്നു
UPDATES

സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിന്റെ ‘ഗുരുപ്രണാമം’പുരസ്കാര സമർപ്പണവും ആദരിക്കലും നടന്നു

July 27, 2026
42
വൈദ്യുതി നിയന്ത്രണം’മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ച് സി.പി.ഐ.എം നന്നംമുക്ക് ലോക്കൽ കമ്മിറ്റി
UPDATES

വൈദ്യുതി നിയന്ത്രണം’മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ച് സി.പി.ഐ.എം നന്നംമുക്ക് ലോക്കൽ കമ്മിറ്റി

July 27, 2026
103
മുണ്ടകൻ കർഷകർക്ക് സൗജന്യ നെൽവിത്ത് നൽകി ആലങ്കോട് ഗ്രാമ പഞ്ചായത്ത്
UPDATES

മുണ്ടകൻ കർഷകർക്ക് സൗജന്യ നെൽവിത്ത് നൽകി ആലങ്കോട് ഗ്രാമ പഞ്ചായത്ത്

July 27, 2026
100
എംപി. കുട്ടൻ നായർ,എപി.പുരുഷോത്തമൻ അനുസ്മരണം നടത്തി
UPDATES

എംപി. കുട്ടൻ നായർ,എപി.പുരുഷോത്തമൻ അനുസ്മരണം നടത്തി

July 27, 2026
64
ഫാർമസി കമ്മീഷൻ ബിൽ: വിദഗ്ധ ചർച്ചകൾക്ക് ശേഷം മാത്രമേ നടപ്പാക്കാവൂ:കെ.പി.പി.എ മലപ്പുറം ജില്ലാ കമ്മിറ്റി
UPDATES

ഫാർമസി കമ്മീഷൻ ബിൽ: വിദഗ്ധ ചർച്ചകൾക്ക് ശേഷം മാത്രമേ നടപ്പാക്കാവൂ:കെ.പി.പി.എ മലപ്പുറം ജില്ലാ കമ്മിറ്റി

July 27, 2026
30
Next Post
‘മറ്റൊരു ചൈന മോഡൽ സാധ്യമാക്കാൻ സർക്കാർ ശ്രമിക്കുമ്പോൾ പ്രതിപക്ഷം അതിനെ തുരങ്കം വയ്ക്കുന്നു’; ബെന്യാമിൻ

‘മറ്റൊരു ചൈന മോഡൽ സാധ്യമാക്കാൻ സർക്കാർ ശ്രമിക്കുമ്പോൾ പ്രതിപക്ഷം അതിനെ തുരങ്കം വയ്ക്കുന്നു’; ബെന്യാമിൻ

Recent News

വിജയ്‌ക്ക് തിരിച്ചടി: കരൂർ ദുരന്തബാധിതരുടെ ആശ്രിതർക്ക് സർക്കാർ ജോലി വാഗ്ദാനം ചെയ്‌ത ഉത്തരവിന് ഹൈക്കോടതി സ്റ്റേ

വിജയ്‌ക്ക് തിരിച്ചടി: കരൂർ ദുരന്തബാധിതരുടെ ആശ്രിതർക്ക് സർക്കാർ ജോലി വാഗ്ദാനം ചെയ്‌ത ഉത്തരവിന് ഹൈക്കോടതി സ്റ്റേ

July 27, 2026
70
ഓപ്പറേഷൻ തൂഫാൻ; 83 പേര്‍ കൂടി അറസ്റ്റിൽ, ആകെ എണ്ണം 8672 ആയി, കേസുകൾ 8060

ഓപ്പറേഷൻ തൂഫാൻ; 83 പേര്‍ കൂടി അറസ്റ്റിൽ, ആകെ എണ്ണം 8672 ആയി, കേസുകൾ 8060

July 27, 2026
28
ശ്വാസകോശ സംബന്ധമായ അസുഖം; തിരൂരങ്ങാടി സ്വദേശിയായ പ്രവാസി മലയാളി ജിദ്ദയിൽ നിര്യാതനായി

ശ്വാസകോശ സംബന്ധമായ അസുഖം; തിരൂരങ്ങാടി സ്വദേശിയായ പ്രവാസി മലയാളി ജിദ്ദയിൽ നിര്യാതനായി

July 27, 2026
247
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്

July 27, 2026
76
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025