• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

‘മറ്റൊരു ചൈന മോഡൽ സാധ്യമാക്കാൻ സർക്കാർ ശ്രമിക്കുമ്പോൾ പ്രതിപക്ഷം അതിനെ തുരങ്കം വയ്ക്കുന്നു’; ബെന്യാമിൻ

ckmnews by ckmnews
February 19, 2025
in UPDATES
A A
‘മറ്റൊരു ചൈന മോഡൽ സാധ്യമാക്കാൻ സർക്കാർ ശ്രമിക്കുമ്പോൾ പ്രതിപക്ഷം അതിനെ തുരങ്കം വയ്ക്കുന്നു’; ബെന്യാമിൻ
0
SHARES
150
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പ്രതിപക്ഷത്തെ വിമർശിച്ച് എഴുത്തുകാരൻ ബെന്യാമിൻ. മറ്റൊരു ചൈന മോഡൽ സാധ്യമാക്കാൻ സർക്കാർ ശ്രമിക്കുമ്പോൾ പ്രതിപക്ഷം അതിനെ തുരങ്കം വയ്ക്കുന്നുവെന്ന് ബെന്യാമിൻ ഫേസ്ബുക്കിലൂടെ വിമർശിച്ചു. കേരളത്തിൽ വരാനിരിക്കുന്ന സംരംഭങ്ങളെ അസൂയ മൂത്ത് എങ്ങനെയെങ്കിലും ഇല്ലാതാക്കാം എന്നാണ് വിചാരമെങ്കിൽ തൊഴിൽ തേടുന്ന ഇവിടുത്തെ യുവജനത നിങ്ങൾക്ക് ചുട്ടമറുപടി നൽകുമെന്ന് ബെന്യാമിൻ കുറിക്കുന്നു.കേരളത്തെ എങ്ങനെയും ഇകഴ്ത്തി കാണിക്കാനാണ് ചില പത്രങ്ങളും ചില പ്രതിപക്ഷ നേതാക്കളും ചേർന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് വിമർശനം. മറ്റെല്ലാം മേഖലയിലും ഒന്നാമത് എത്തിയതു പോലെ നമ്മൾ ഏറെ പഴികേട്ടിരുന്ന ഒരു മേഖലയിൽ കൂടി നാം ഒന്നാമതെത്തിയിരിക്കുന്നു എന്നറിയുന്നതിൽ അഭിമാനിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്ന പൗരനാണ് താനെന്ന് ബെന്യാമിൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ‘ഭരണം, ഭരണം ഭരണം’ എന്ന വിചാരം മാത്രം തലക്കു പിടിച്ചു നടക്കുന്ന പ്രതിപക്ഷം തുരങ്കം വെക്കുകയാണെന്ന് ബെന്യാമിൻ വിമർശിച്ചു.ബെന്യാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപംഞങ്ങൾ 100% സാർ 🥰മെച്ചപ്പെട്ട ജീവിതം തേടിയുള്ള തൊഴിൽ കുടിയേറ്റം വലിയ വെല്ലുവിളികൾ നേരിടുന്ന കാലമാണിത്. മുൻ കാലങ്ങളിലെ പോലെ ഇതര രാജ്യങ്ങളിൽ പോയി ദീർഘകാലം ജോലി ചെയ്‌തും പൗരത്വം നേടിയും ജീവിക്കാമെന്ന മോഹം ചെറുപ്പക്കാർ വെടിയുന്നതാണ് നല്ലത്. അങ്ങനെ മോഹിച്ചു പുറപ്പെട്ടു പോകുന്നവരെ, വിലങ്ങണിയിച്ച് നാടുകടത്തുന്ന കാലമാണിത്, നിങ്ങൾ നിങ്ങളുടെ രാജ്യത്തെ മാലിന്യങ്ങളാണ് എന്ന് അപമാനിക്കുന്ന കാലമാണിത്, കേരളത്തിന്റെ നൂറു ശതമാനം സാക്ഷരതയെ ‘100% ലിറ്ററസി സാർ’ എന്ന് നേർത്ത് ഇന്ത്യക്കരാൽ കളിയാക്കപ്പെടുന്ന കാലമാണിത്.അങ്ങനെയൊരു കാലത്തിൽ നമ്മുടെ വിദ്യാസമ്പന്നരായ ചെറുപ്പക്കാർക്ക് ഇവിടെ തന്നെ തൊഴിൽ ലഭിക്കുന്ന ഏതൊരു സാധ്യതയുടെയും വാതിൽ നാം അടച്ചു കളയുന്നത് അവരോട് നമ്മൾ ചെയ്യുന്ന വലിയ അപരാധമായിപ്പോകും. കേരളത്തിൽ ആരംഭിക്കുന്ന ഏത് സ്റ്റാർട്ടപ്പ് സംരംഭങ്ങളെയും നാം ആ നിലയിൽ വേണം നോക്കിക്കാണാൻ.യന്ത്ര വ്യവസായ വിപ്ലവകാലത്ത് നമ്മുക്ക് പരിമിതികൾ ഉണ്ടായിരുന്നു. നമ്മുടെ കാലാവസ്ഥയും നമ്മുടെ പരിസ്ഥിതിയും അതിനു യോജിച്ചതായിരുന്നില്ല. എന്നാൽ സാങ്കേതിക വിദ്യകളുടെയും എ ഐ യുടെയും കാലം നമുക്ക് ഏറെ അനുയോജ്യമാണ്. അനുബന്ധ സൗകര്യങ്ങൾ ഒരുക്കികൊടുത്താൽ അത് കേരളത്തിലെ ഓരോ ഗ്രാമങ്ങളിലും തഴച്ചു വളരുകയും മറ്റൊരു ചൈന മോഡൽ നമുക്കിവിടെ സാധ്യമാവുകയും ചെയ്യും. അതിന് സാധ്യമാക്കാവുന്ന ഏല്ല സാഹചര്യങ്ങളും ഒരുക്കാൻ നമ്മുടെ സർക്കാർ ശ്രമിക്കുമ്പോൾ അതിനെ എങ്ങനെ തുരങ്കം വച്ച് ഇല്ലാതെയാക്കാം എന്നാണ് ‘ഭരണം, ഭരണം ഭരണം’ എന്ന വിചാരം മാത്രം തലക്കു പിടിച്ചു നടക്കുന്ന പ്രതിപക്ഷം ചിന്തിക്കുന്നത്. ജനങ്ങൾക്ക് നല്ലതെന്ന് തോന്നുന്ന കാര്യങ്ങൾ ചെയ്യുമ്പോൾ അവർ സമ്മാനിക്കുന്നതാണ് ഭരണം എന്ന സാമാന്യബോധം ഇവർക്കില്ല. അല്ലെങ്കിൽ കേരളത്തിന്റെ മുന്നേറ്റത്തെ ആശാവഹമായി കണ്ട് ലേഖനമെഴുതിയ ശശി തരൂരിനെ ആക്രമിക്കാൻ ഇവർ മുതിരുന്നായിരുന്നില്ല. കോവിഡ് കാലത്ത് കിറ്റ് കൊടുത്തതിനെ പരിഹസിച്ചവരാണ് നിങ്ങൾ. അതിനുള്ള ശിക്ഷ കേരള ജനത നിങ്ങൾക്ക് തന്നു. കേരളത്തിൽ വരാനിരിക്കുന്ന സംരംഭങ്ങളെ അസൂയ മൂത്ത് എങ്ങനെയെങ്കിലും ഇല്ലാതാക്കാം എന്നാണ് വിചാരമെങ്കിൽ തൊഴിൽ തേടുന്ന ഇവിടുത്തെ യുവജനത നിങ്ങൾക്ക് ചുട്ടമറുപടി നൽകും. ഉറപ്പ്.മറ്റെല്ലാം മേഖലയിലും ഒന്നാമത് എത്തിയതു പോലെ നമ്മൾ ഏറെ പഴികേട്ടിരുന്ന ഒരു മേഖലയിൽ കൂടി നാം ഒന്നാമതെത്തിയിരിക്കുന്നു എന്നറിയുന്നതിൽ അഭിമാനിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്ന ഒരു പൗരനാണ് ഞാൻ. ഇത് അനേകം അനേകലക്ഷം മനുഷ്യരുടെ ആഹ്ലാദമാണ്. അതിനെ കെടുത്താനാണ് ചില പ്രതിപക്ഷ നേതാക്കളും കേരളത്തെ എങ്ങനെയും ഇകഴ്ത്തി കാണിക്കാൻ ആഗ്രഹിക്കുന്ന ചില പത്രങ്ങളും ചേർന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. നിങ്ങൾ ഇത് അവസാനിപ്പിക്കുന്നതാണ് കേരളത്തിലെ യുവാക്കളോട് നിങ്ങൾക്ക് ചെയ്യാവുന്ന ഏറ്റവും വലിയ ഉപകരം.ഈ വരുന്ന 21, 22 തീയതികളിലായി കൊച്ചിയിൽ നടക്കുന്ന ഇൻവെസ്റ്റ് കേരള നിക്ഷേപക സംഗമത്തിനെ കേരളത്തിന്റെ ഒരു പുതിയ ചുവടുവയ്പ്പായി ഞാൻ നോക്കി കാണുന്നു. അതിനു എല്ലാവിധമായ ആശംസങ്ങളും നേരുന്നു. ഞങ്ങൾ കേരളീയർ, എല്ലാ മേഖലയിലും ഞങ്ങൾ 100% സാർ !!

Related Posts

കോഴിക്കോട് വാഹനാപകടത്തില്‍ ഫുട്‌ബോള്‍ താരത്തിന് ദാരുണാന്ത്യം
UPDATES

കോഴിക്കോട് വാഹനാപകടത്തില്‍ ഫുട്‌ബോള്‍ താരത്തിന് ദാരുണാന്ത്യം

September 21, 2026
285
ലോക കേരളസഭ തുടരാൻ UDF സർക്കാർ: പുതിയ സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി
UPDATES

ലോക കേരളസഭ തുടരാൻ UDF സർക്കാർ: പുതിയ സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി

September 21, 2026
44
മലപ്പുറം പൂക്കോട്ടുംപാടം മലവെള്ളപ്പാച്ചിൽ: മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി, മരണം അഞ്ചായി
UPDATES

മലപ്പുറം പൂക്കോട്ടുംപാടം മലവെള്ളപ്പാച്ചിൽ: മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി, മരണം അഞ്ചായി

September 21, 2026
173
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു; ഇന്നലെ പെയ്ത മഴയിൽ വൻ നാശനഷ്ടം
UPDATES

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു; ഇന്നലെ പെയ്ത മഴയിൽ വൻ നാശനഷ്ടം

September 21, 2026
55
മഴ കനത്തു, വൈദ്യുതി ഉപഭോഗം കുറഞ്ഞു; സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം
UPDATES

മഴ കനത്തു, വൈദ്യുതി ഉപഭോഗം കുറഞ്ഞു; സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം

September 21, 2026
51
മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ കേസെടുക്കുമോ? സർക്കാരിന്റെ തീരുമാനം ഇന്ന്
UPDATES

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ കേസെടുക്കുമോ? സർക്കാരിന്റെ തീരുമാനം ഇന്ന്

September 21, 2026
8
Next Post
ടൊവിനോയുടെ ‘പള്ളിച്ചട്ടമ്പി’ വരുന്നു; ഡിജോ ജോസ് ആൻ്റണി ചിത്രത്തിന്റെ പൂജ കഴിഞ്ഞു

ടൊവിനോയുടെ 'പള്ളിച്ചട്ടമ്പി' വരുന്നു; ഡിജോ ജോസ് ആൻ്റണി ചിത്രത്തിന്റെ പൂജ കഴിഞ്ഞു

Recent News

കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം.

കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം.

September 21, 2026
225
റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

September 21, 2026
88
എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

September 21, 2026
217
കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

September 21, 2026
219
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025